Sunday, 28 August 2011

രാമപുരം കത്തികള്‍: ആയിഷ

രാമപുരം കത്തികള്‍: ആയിഷ

ആയിഷ


പുറത്തേക്കു തുറന്നിട്ടിരിക്കുന്ന ജനല്‍ പാളികളിലൂടെ അകത്തേക്ക് വരുന്ന കാറ്റിനു ഒരു ഗന്ധം. ചന്ദന തിരിയുടെയും, നെയ്യിന്റെയും ഒരു മനുഷ്യ ശരീരം വെന്തതിന്ടെ ഗന്ധവും കൂടി ചേര്ന്നെ ഒരു പ്രത്യേക ഗന്ധം. തൊട്ടപ്പുറത്തെ തൊടിയില്‍ ഇപ്പോള്‍ ഉയരുന്നത് പുകച്ചുരുളുകള്‍ മാത്രം. ആയിഷ വീണ്ടും വീണ്ടും അവിടേക്ക് തന്നെ നോക്കി. കണ്ണില്‍ നിന്നും ഇപ്പോള്‍ ഒഴുകുന്നത് കണ്ണീര്‍ അല്ല അത് ചോരയാനെന്നു അവള്ക്കു തോന്നി.
മതി .കരഞ്ഞത് . നീ ഇങ്ങനെ കരഞ്ഞതുകൊണ്ട് അവര് തിരിച്ചു വരുമോ?
തോളില്‍ അമര്ന്നണ കൈകള്കൊഞപ്പം ബഷീര്ക്കാ യുടെ വാക്കുകള്‍ തന്റെ് ചെവിക്കടുത്ത് നിന്ന് പതുക്കെ കേട്ടപ്പോള്‍ ആയിഷ ജനല്‍ കമ്പിയില്‍ മുറുകെ പിടിച്ചിരുന്ന കൈകള്‍ വിടാതെ തന്നെ തിരിഞ്ഞു നോക്കി. പിന്നെ അയാളുടെ മാറിടത്തില്‍ മുഖം അമര്ത്തി തെങ്ങി.. അമ്മ ! എന്റെി അമ്മ. ....
സാരംല്ല. സാരംല്ല.. ബഷീര്‍ തന്റെു ഭാര്യയുടെ പുറം പതുക്കെ തടവികൊണ്ടിരുന്നു..
ഉമ്മാ ! ഉമ്മാ! എന്ന ചിനുങ്ങലോടെ മകള്‍ അവളുടെ മാക്സിയില്‍ പിടിച്ചു വലിച്ചപ്പോള്‍ അയാളുടെ മാറിടത്തില്‍ നിന്നും അവള്‍ മുഖം എടുത്തു മകളെ എടുത്തു ...
എന്തിനാ ഉമ്മച്ചീ കരയുന്നത്.. ആ കുഞ്ഞു ചോദ്യത്തിന് അവള്ക്കു ഉത്തരം പറയാന്‍ കഴിഞ്ഞില്ല. വീണ്ടും കണ്ണീരോടെ ആയിഷ മകളുടെ കവിളില്‍ മുഖം ചേര്ത്ത് വിതുമ്പി..
*****************************************************************************************************************************
ചീവീടുകളുടെ ശബ്ദത്തിനൊപ്പം ഒരു ചൂളം വിളിക്ക് കാതോര്ത്ത്് കിടന്നപ്പോള്‍ ശാരദയ്ക്ക് തന്റെൂ നെഞ്ചിടിപ്പ് കൂടുന്നതായി തോന്നി.. ഒരു ഭയം - പെരുവിരലില്‍ നിന്നും ഒരു തണുപ്പ് അരിച്ചരിച്ചു തലയ്ക്കു അകത്തേക്.. സമയം ഇപ്പോള്‍ എത്ര ആയിട്ടുണ്ടാവും ! ഒരു നിശ്ചയവും ഇല്ല. അടുത്ത മുറിയില്‍ നിന്നും അച്ചന്റെവ താളത്തിലുള്ള കൂര്കം. ര വലി ഉയര്ന്നു കേള്ക്കാം ...
ശൂ .. ശൂ .. അവള്‍ കാതോര്ത്ത്ന‌ കിടന്നിരുന്ന ചൂളം വിളി..
അവള്‍ പതുക്കെ എഴുന്നേറ്റു തെക്കിനിയുടെ വലിയ വാതില്‍ തുറന്നു. ഒരു കര കര ശബ്ദത്തോടെ അത് തുറന്നു.. പുറത്ത് ഒരുബീഡി കത്തുന്ന വെട്ടം. ശബ്ദം ഉണ്ടാക്കാതെ അവള്‍ ആ വെട്ടതിന്ടെ അടുത്തേക്ക് ചെന്നു..
ന്നാ –പോവ്വാം..
അയാള്‍ പതുക്കെ മുന്പിേലും അവള്‍ പിന്നിലും നടന്നു..
അവളും അവനും – ശാരദയും ബഷീറും .. പിന്നെ തിരിച്ചു വന്നപ്പോള്‍ ആയ്ഷയും ബഷീറും ആയിട്ടായിരുന്നു..
*************************************************************************************************
എനിക്കങ്ങനെ ഒരു മകളില്ല... തുഫ്‌ .. രാഘവന്‍ നായര്‍ മുറ്റത്തേക്ക് കാര്ക്കി ച്ചു തുപ്പി.. അമ്മിനിയെടത്തി വാതില്ക്ക്ല്‍ നിന്നുകൊണ്ട് മുണ്ടിന്‍ തല കൊണ്ട് കണ്ണ് നീരോപ്പി. എന്നാല്‍ വരുടെ ഉള്ളില്‍ ചെറിയ ഒരു സമാധാനം ഉണ്ടായിരുന്നു. ചൊവ്വ ദോഷത്തിന്റെ പേരില്‍ മുപ്പതു കഴിഞ്ഞിട്ടും കല്യാണം കഴിക്കാതെ നില്ക്കു്ന്ന തന്റെ് മകള്‍ .. തോട്ടാപ്പുറത്തെ വീട്ടില്‍ തന്നെ സുമങ്ങലി ആയി ഉണ്ടല്ലോ.
*********************************************************************************************************************************
ആയിഷ മകളെ നിലത്ത് വെച്ചു.. ആ കുഞ്ഞിനു എന്തോ ഭയം തോന്നി. അവള്‍ ഉപ്പച്ചി എന്ന് വിളിച്ചു ബഷീറിന്റെ അടുത്തേക്ക് ചെന്നു. അയാള്‍ അവളെ പൊക്കി എടുത്തു പുറത്തേക്ക് പോയി.. ആയിഷ വീണ്ടും ആ ജനലിന്റെ അടുത്തേക്ക് ചെന്നു. പുറത്ത് പകല്‍ എരിഞ്ഞടങ്ങാന്‍ തുടങ്ങുകയാണ്. മാനത്ത് മയിലാഞ്ചി ചോപ്പ് പടരുന്നു. അപ്പുറത്തെ തൊടിയിലെ കാഴ്ചകള്‍ മങ്ങാന്‍ തുടങ്ങുകയാണ്.
അവള്‍ ആജന്ല്‍ കമ്പികളില്‍ മുഖം ചേര്ത്ത് പതുക്കെ മന്ത്രിച്ചു.. അമ്മെ –മാപ്പ് . മാപ്പ്.
അവസാനം ഒന്ന് കാണാന്‍ - കഴിഞ്ഞില്ല. ഇന്നലെ നിങ്ങള്‍ വിറകും മടലും എടുക്കാന്‍ വേലി ക്കരികില്‍ വരാഞ്ഞപ്പോള്‍ തന്നെ എനിക്ക് ആധിയായിരുന്നു. പിന്നെ നിങ്ങള്ക്ക് സുഖം ഇല്ല എന്നറിഞ്ഞപ്പോള്‍ ..പക്ഷെ ! പെട്ടെന്ന് – ഇങ്ങനെ..

ഈ മകളോട് മാപ്പ് ..ഏതു തെറ്റിനും മാപ്പ് നല്കു.ന്ന കോടതി അല്ലെ അമ്മയുടെ മനസ്സ് . ആ മനസ്സില്‍ എന്നോട് വെറുപ്പില്ല എന്നെനിക്കറിയാം. ഉണ്ടായിരുന്നെങ്കില്‍ എന്നും എന്നെ കാണാന്‍ അല്ലെങ്കില്‍ എനിക്ക് കാണാന്‍ പാകത്തില്‍ നിങ്ങള് വേലിക്ക്‌ അരികില്‍ വിറകും മടലും എടുക്കാന്‍ വരില്ലായിരുന്നല്ലോ. മുവ്വാണ്ടന്‍ മാവിന്റെ പഴുത്ത മാങ്ങകള്‍ പെറുക്കി ഇപ്പുരത്തെക്ക് ആരും കാണാതെ എരിഞ്ഞിരുന്നത് എനിക്ക് വേണ്ടി അല്ലാതെ പിന്നെന്തിനായിരുന്നു.! ഒരിക്കല്‍ ആരും കാണാതെ എന്റെ മകളെ വഴിയില്‍ വെച്ചു കണ്ടപ്പോള്‍ എടുത്തു അമ്ളുടെ മൂര്ധാെവില്‍ ചുംബിച്ചത് ഞാന്‍ ഇന്നും ഓര്ക്കുിന്നു..
ആയിഷ പുറത്തേക്ക് നോക്കി. ഇരുട്ടിന്റെ കരിമ്പടം ഭൂമിയെ പുതചിരിക്കുന്നു. പുറത്തെ തൊടിയില്‍ നിന്നും ഉയര്ന്നി രുന്ന പുകച്ചുരുള്‍ ഇപ്പോള്‍ അവള്ക്കു കാണുന്നില്ല.
അവള്‍ പതുക്കെ ജന്വാതില്‍ അടച്ചു പിന്തിര്നിഞ്ഞു. അപ്പോള്‍ അടുത്ത പള്ളിയില്‍ നിന്നും മഗ്രിബിനുള്ള ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു.

Sunday, 17 July 2011

ആത്മഹത്യ - ചന്തു സ്റ്റൈല്‍ !


ഞാനെന്‍റെ കണ്ണുകളെയും കാതുകളെയും എങ്ങിനെ അവിശ്വസിക്കും !! ഞാന്‍ കണ്ടത് സത്യവും കേട്ടത് നുണയും ആന്നെന്നു എനിക്ക് നല്ലവണ്ണം അറിയാം. അതോ എന്‍റെ കണ്ണുകള്‍ എന്നെ ചതിച്ചുവോ?
പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറ ത്തെക്കുള്ള ബസ്സില്‍ കയറിയതായിരുന്നു ഞാന്‍. ഇടക്കുള്ള രാമപുരം എന്ന ഗ്രാമമാണ് എന്‍റെ ജന്മ സ്ഥലം. പക്ഷെ അപ്പോള്‍ എനിക്ക് മക്കരപറമ്പിലെക്ക് ആണ് പോകേണ്ടത്- കരണ്ടിന്‍റെ ബില്‍ അടക്കണം. ബസ്സ്‌ സ്ടാന്‍ ന്ടില്‍  നിന്നും എടുത്തപ്പോള്‍ സീറ്റ് നിറയെ ആളുകള്‍ .. എന്‍റെ തൊട്ടുമുമ്പുള്ള സീറ്റില്‍ എന്‍റെ നാട്ടിലെ ഒരു ചെത്തു തൊഴിലാളി ആയ ചന്തു ഇരിക്കുന്നു.. ചെത്തി ഇറക്കുന്ന കള്ള് ഷാപ്പില്‍ കൊടുത്തു ,വൈകുന്നേരം അതില്‍ പകുതി കള്ള് അകത്താക്കി രാത്രി പൂരപ്പാട്ടും പാടി പോകുന്ന ചന്തു ഞങ്ങള്‍ക്ക് ഒരു സ്ഥിരം കാഴ്ചയാണ്. രാമപുരത്ത് അങ്ങാടിക്കുമുന്പുള്ള ബസ്സ്‌ സ്റ്റോപ്പില്‍ ചന്തു ഇറങ്ങുന്നത് കണ്ടു. അവിടെ നിന്നും മേലോട്ട് പോകുന്ന പഞ്ചായത്ത് റോഡിലെ പോയാലും, അങ്ങാടിയില്‍ ഇറങ്ങി എതിര്‍വശത്തുള്ള റോഡിലൂടെ പോയാലും ചന്തുവിന്‍റെ വീട്ടില്‍ എത്തി ചേരാം.

ബസ്സ്‌ അങ്ങാടിയില്‍ എത്തിയപ്പോള്‍ ചന്തുവിന്‍റെ ബന്ധത്തില്‍ പെട്ട രണ്ടു മൂന്നു ആളുകള്‍ ബസില്‍ കയറി.. അവരുടെ മുഖ ഭാവം കണ്ടപ്പോഴെ എനിക്ക് എന്തോ പന്തികേട്‌ തോന്നി..

ഞാന്‍ അവരോട് ചോദിച്ചു. . എവിടെക്കാ ?

അതില്‍ ഒരാള്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു..ചന്തു വിഷം കുടിച്ചു ആത്മഹത്യ ചെയ്തു.. ശവം മലപ്പുറം ബ്ലോക്ക്‌ ആശ്പത്രിയില്‍ ഉണ്ട്..

പെട്ടെന്ന് എന്‍റെ കണ്ണില്‍ ഒരു ഇരുട്ട്. ഞാന്‍ തലകുടഞ്ഞു ചോദിച്ചു.. 
ആര് - ചന്തു .. മ്മളെ മേലെപാട്ടെ ചന്തു..

അതെ .. ഒരുമണിക്കൂര്‍ മുന്‍പ്‌ ഫോണ്‍ വന്നു..

ഞാന്‍ അവരോടു എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം വാ പൊളിച്ചു ഇരുന്നു..
 എന്നിട്ട് ഞാന്‍ അയാളോട് പറഞ്ഞു.. ചന്തു ഇപ്പൊ ഈ ബസ്സില്‍ അങ്ങാടിക്ക് തൊട്ടു മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങിയത്‌ ഞാന്‍ എന്‍റെ കണ്ണ് കൊണ്ട് കണ്ടതാണെന്ന്..
ഇപ്പോള്‍ വാ പൊളിച്ചു നിക്കുന്നത് അയാളാണ്. അയാള്‍ അയാളുടെ കൂട്ടത്തിലുള്ള മറ്റ്‌ രണ്ടുപോരോടും എന്തോ പറഞ്ഞു..
ഞാന്‍ പറഞ്ഞു .. നമുക്ക്‌ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാം .. എന്നിട്ട് ആദ്യം വീട്ടില്‍ പോയി നോക്കാം.. സത്യാവസ്ഥ അറിഞ്ഞിട്ടു മതി ബാക്കി കാര്യം.
നിങ്ങള്‍ മരണ വിവരം ആരോടെങ്കിലും പറഞ്ഞോ..
ആ- വീട്ടിലും നാട്ടിലും അറിഞ്ഞിട്ടുണ്ട്..
അവന്‍റെ പെങ്ങളെ കുറച്ചു ദൂരെക്കാന് കെട്ടിച്ചു വിട്ടിരിക്കുന്നത്.. അങ്ങോട്ട്‌ ഫോണ്‍ ചെയ്തു പറഞ്ഞിട്ടുണ്ട്..
ഏതായാലും അടുത്ത സ്റ്റോപ്പില്‍ ബസ്സിറങ്ങി ഒരു ഓട്ടോ പിടിച്ചു ഞങ്ങള്‍ ചന്തുവിന്‍റെ വീട്ടില്‍ എത്തി..
വീട്ടില്‍ അയല്പക്ക്ത്തുള്ളവര്‍ എല്ലാം കൂടിയിരിക്കുന്നു.. ഉമ്മറത്തേക്ക് കയറിയ ഞങ്ങള്‍ കണ്ടത് ചാര് കസേരയില്‍ കിടക്കുന്ന ചന്തുവിനെ ആണ്.
ചന്തുവിനെ കണ്ട മാത്രയില്‍ എന്‍റെ കൂട്ടത്തിലുള്ള അവന്‍റെ അമ്മാവന്‍ ചോദിച്ചു.. എന്താടാ ഇത്. ആരാ ഈ നുണ പറഞ്ഞത് ?
ചന്തു ഒന്നും മിണ്ടാതെ കസേരയില്‍ തന്നെ ഇരുന്നു.. അമ്മാവന്‍ കലിതുള്ളി ഉറക്കെ പറഞ്ഞു.. ആരാ ആ കള്ളം പറഞ്ഞു പരത്തിയത്‌. ഏതു thanthakk@@##%#@# - പൂര തെറി..
ഞാന്‍ പതുക്കെ ചന്തു വിനെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി ചോദിച്ചു.. എന്താ ചന്തു..ആരാ ഇത് ചെയ്തത്./
കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്ന് ചന്തു പറഞ്ഞു..
ഞാന്‍ തന്നെയാ ഫോണ്‍ ചെയ്തത്..
വായും പൊളിച്ചുകൊണ്ട്‌ ഞാന്‍ ചോതിച്ചു. എന്തിനു..?
അവന്‍ പറഞ്ഞു.. ഞാന്‍ ചത്താല്‍ ആരൊക്കെ വരും എന്നറിയാന്‍ ?
മുഖം അടക്കി ഒന്ന് തേമ്പാന്‍ആണ് എനിക്ക് തോന്നിയത്‌..
പോടാ  @#@#@ .. എന്ന് പറഞ്ഞു ഞാന്‍ അപ്പോഴും കലി തുള്ളി നില്‍ക്കുന്ന അവന്‍റെ അമ്മാവനോട് വിവരം പറഞ്ഞു..
ഠെ-- ഒരു ശബ്ദം.. അമ്മാവന്‍ ശരിക്കും ഒരമ്മാവന്‍ ആയി..
 മുഖം പൊത്തി ചന്തു കുനിഞ്ഞിരിക്കുന്നു.. അമാവന്ടെ തെറി ഇപ്പോള്‍ അവനോടു ആയി.. കരണ്ട് ബില്‍ അടക്കാന്‍ പറ്റാത്ത സങ്കടത്തില്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍ കണ്ടു. അവന്‍റെ പെങ്ങളും കുറച്ചു ആളുകളും ജീപ്പില്‍ വന്നിറങ്ങുന്നു.. കരഞ്ഞു വിളിച്ചു പുറത്തേക്ക് ഇറങ്ങിയ പെങ്ങള്‍ ഉറക്കെ കരഞ്ഞു പതം പറയുന്നു.. മോനെ ചന്തു. എന്തിനാടാ നീ ഇത് ചെയ്തത്. ?
ഞാന്‍ അവളോട്‌ പറഞ്ഞു. . ചന്തു അതാ അവിടെ ഇരിക്കുന്നു.. അവനോടു തന്നെ ചോദിച്ചോ..
 ഞാന്‍ പല്ല് ഇറുമി ചന്തുവ്നെ ശപിച്ചും കൊണ്ട് എന്‍റെ വീട്ടിലേക്കു നടന്നു..