Sunday 28 August 2011

ആയിഷ


പുറത്തേക്കു തുറന്നിട്ടിരിക്കുന്ന ജനല്‍ പാളികളിലൂടെ അകത്തേക്ക് വരുന്ന കാറ്റിനു ഒരു ഗന്ധം. ചന്ദന തിരിയുടെയും, നെയ്യിന്റെയും ഒരു മനുഷ്യ ശരീരം വെന്തതിന്ടെ ഗന്ധവും കൂടി ചേര്ന്നെ ഒരു പ്രത്യേക ഗന്ധം. തൊട്ടപ്പുറത്തെ തൊടിയില്‍ ഇപ്പോള്‍ ഉയരുന്നത് പുകച്ചുരുളുകള്‍ മാത്രം. ആയിഷ വീണ്ടും വീണ്ടും അവിടേക്ക് തന്നെ നോക്കി. കണ്ണില്‍ നിന്നും ഇപ്പോള്‍ ഒഴുകുന്നത് കണ്ണീര്‍ അല്ല അത് ചോരയാനെന്നു അവള്ക്കു തോന്നി.
മതി .കരഞ്ഞത് . നീ ഇങ്ങനെ കരഞ്ഞതുകൊണ്ട് അവര് തിരിച്ചു വരുമോ?
തോളില്‍ അമര്ന്നണ കൈകള്കൊഞപ്പം ബഷീര്ക്കാ യുടെ വാക്കുകള്‍ തന്റെ് ചെവിക്കടുത്ത് നിന്ന് പതുക്കെ കേട്ടപ്പോള്‍ ആയിഷ ജനല്‍ കമ്പിയില്‍ മുറുകെ പിടിച്ചിരുന്ന കൈകള്‍ വിടാതെ തന്നെ തിരിഞ്ഞു നോക്കി. പിന്നെ അയാളുടെ മാറിടത്തില്‍ മുഖം അമര്ത്തി തെങ്ങി.. അമ്മ ! എന്റെി അമ്മ. ....
സാരംല്ല. സാരംല്ല.. ബഷീര്‍ തന്റെു ഭാര്യയുടെ പുറം പതുക്കെ തടവികൊണ്ടിരുന്നു..
ഉമ്മാ ! ഉമ്മാ! എന്ന ചിനുങ്ങലോടെ മകള്‍ അവളുടെ മാക്സിയില്‍ പിടിച്ചു വലിച്ചപ്പോള്‍ അയാളുടെ മാറിടത്തില്‍ നിന്നും അവള്‍ മുഖം എടുത്തു മകളെ എടുത്തു ...
എന്തിനാ ഉമ്മച്ചീ കരയുന്നത്.. ആ കുഞ്ഞു ചോദ്യത്തിന് അവള്ക്കു ഉത്തരം പറയാന്‍ കഴിഞ്ഞില്ല. വീണ്ടും കണ്ണീരോടെ ആയിഷ മകളുടെ കവിളില്‍ മുഖം ചേര്ത്ത് വിതുമ്പി..
*****************************************************************************************************************************
ചീവീടുകളുടെ ശബ്ദത്തിനൊപ്പം ഒരു ചൂളം വിളിക്ക് കാതോര്ത്ത്് കിടന്നപ്പോള്‍ ശാരദയ്ക്ക് തന്റെൂ നെഞ്ചിടിപ്പ് കൂടുന്നതായി തോന്നി.. ഒരു ഭയം - പെരുവിരലില്‍ നിന്നും ഒരു തണുപ്പ് അരിച്ചരിച്ചു തലയ്ക്കു അകത്തേക്.. സമയം ഇപ്പോള്‍ എത്ര ആയിട്ടുണ്ടാവും ! ഒരു നിശ്ചയവും ഇല്ല. അടുത്ത മുറിയില്‍ നിന്നും അച്ചന്റെവ താളത്തിലുള്ള കൂര്കം. ര വലി ഉയര്ന്നു കേള്ക്കാം ...
ശൂ .. ശൂ .. അവള്‍ കാതോര്ത്ത്ന‌ കിടന്നിരുന്ന ചൂളം വിളി..
അവള്‍ പതുക്കെ എഴുന്നേറ്റു തെക്കിനിയുടെ വലിയ വാതില്‍ തുറന്നു. ഒരു കര കര ശബ്ദത്തോടെ അത് തുറന്നു.. പുറത്ത് ഒരുബീഡി കത്തുന്ന വെട്ടം. ശബ്ദം ഉണ്ടാക്കാതെ അവള്‍ ആ വെട്ടതിന്ടെ അടുത്തേക്ക് ചെന്നു..
ന്നാ –പോവ്വാം..
അയാള്‍ പതുക്കെ മുന്പിേലും അവള്‍ പിന്നിലും നടന്നു..
അവളും അവനും – ശാരദയും ബഷീറും .. പിന്നെ തിരിച്ചു വന്നപ്പോള്‍ ആയ്ഷയും ബഷീറും ആയിട്ടായിരുന്നു..
*************************************************************************************************
എനിക്കങ്ങനെ ഒരു മകളില്ല... തുഫ്‌ .. രാഘവന്‍ നായര്‍ മുറ്റത്തേക്ക് കാര്ക്കി ച്ചു തുപ്പി.. അമ്മിനിയെടത്തി വാതില്ക്ക്ല്‍ നിന്നുകൊണ്ട് മുണ്ടിന്‍ തല കൊണ്ട് കണ്ണ് നീരോപ്പി. എന്നാല്‍ വരുടെ ഉള്ളില്‍ ചെറിയ ഒരു സമാധാനം ഉണ്ടായിരുന്നു. ചൊവ്വ ദോഷത്തിന്റെ പേരില്‍ മുപ്പതു കഴിഞ്ഞിട്ടും കല്യാണം കഴിക്കാതെ നില്ക്കു്ന്ന തന്റെ് മകള്‍ .. തോട്ടാപ്പുറത്തെ വീട്ടില്‍ തന്നെ സുമങ്ങലി ആയി ഉണ്ടല്ലോ.
*********************************************************************************************************************************
ആയിഷ മകളെ നിലത്ത് വെച്ചു.. ആ കുഞ്ഞിനു എന്തോ ഭയം തോന്നി. അവള്‍ ഉപ്പച്ചി എന്ന് വിളിച്ചു ബഷീറിന്റെ അടുത്തേക്ക് ചെന്നു. അയാള്‍ അവളെ പൊക്കി എടുത്തു പുറത്തേക്ക് പോയി.. ആയിഷ വീണ്ടും ആ ജനലിന്റെ അടുത്തേക്ക് ചെന്നു. പുറത്ത് പകല്‍ എരിഞ്ഞടങ്ങാന്‍ തുടങ്ങുകയാണ്. മാനത്ത് മയിലാഞ്ചി ചോപ്പ് പടരുന്നു. അപ്പുറത്തെ തൊടിയിലെ കാഴ്ചകള്‍ മങ്ങാന്‍ തുടങ്ങുകയാണ്.
അവള്‍ ആജന്ല്‍ കമ്പികളില്‍ മുഖം ചേര്ത്ത് പതുക്കെ മന്ത്രിച്ചു.. അമ്മെ –മാപ്പ് . മാപ്പ്.
അവസാനം ഒന്ന് കാണാന്‍ - കഴിഞ്ഞില്ല. ഇന്നലെ നിങ്ങള്‍ വിറകും മടലും എടുക്കാന്‍ വേലി ക്കരികില്‍ വരാഞ്ഞപ്പോള്‍ തന്നെ എനിക്ക് ആധിയായിരുന്നു. പിന്നെ നിങ്ങള്ക്ക് സുഖം ഇല്ല എന്നറിഞ്ഞപ്പോള്‍ ..പക്ഷെ ! പെട്ടെന്ന് – ഇങ്ങനെ..

ഈ മകളോട് മാപ്പ് ..ഏതു തെറ്റിനും മാപ്പ് നല്കു.ന്ന കോടതി അല്ലെ അമ്മയുടെ മനസ്സ് . ആ മനസ്സില്‍ എന്നോട് വെറുപ്പില്ല എന്നെനിക്കറിയാം. ഉണ്ടായിരുന്നെങ്കില്‍ എന്നും എന്നെ കാണാന്‍ അല്ലെങ്കില്‍ എനിക്ക് കാണാന്‍ പാകത്തില്‍ നിങ്ങള് വേലിക്ക്‌ അരികില്‍ വിറകും മടലും എടുക്കാന്‍ വരില്ലായിരുന്നല്ലോ. മുവ്വാണ്ടന്‍ മാവിന്റെ പഴുത്ത മാങ്ങകള്‍ പെറുക്കി ഇപ്പുരത്തെക്ക് ആരും കാണാതെ എരിഞ്ഞിരുന്നത് എനിക്ക് വേണ്ടി അല്ലാതെ പിന്നെന്തിനായിരുന്നു.! ഒരിക്കല്‍ ആരും കാണാതെ എന്റെ മകളെ വഴിയില്‍ വെച്ചു കണ്ടപ്പോള്‍ എടുത്തു അമ്ളുടെ മൂര്ധാെവില്‍ ചുംബിച്ചത് ഞാന്‍ ഇന്നും ഓര്ക്കുിന്നു..
ആയിഷ പുറത്തേക്ക് നോക്കി. ഇരുട്ടിന്റെ കരിമ്പടം ഭൂമിയെ പുതചിരിക്കുന്നു. പുറത്തെ തൊടിയില്‍ നിന്നും ഉയര്ന്നി രുന്ന പുകച്ചുരുള്‍ ഇപ്പോള്‍ അവള്ക്കു കാണുന്നില്ല.
അവള്‍ പതുക്കെ ജന്വാതില്‍ അടച്ചു പിന്തിര്നിഞ്ഞു. അപ്പോള്‍ അടുത്ത പള്ളിയില്‍ നിന്നും മഗ്രിബിനുള്ള ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു.

3 comments:

കൊമ്പന്‍ said...

എന്തൊക്കെ എങ്ങനെ ഒക്കെ ആയാലും രക്ത ബന്ധം ഒരു പിരിയാത്ത ബന്ധം തന്നാ

ponmalakkaran | പൊന്മളക്കാരന്‍ said...

അമ്മ.... അമ്മ.... അമ്മ മാത്രം..............

parammal said...

ആശംസകള്‍