Tuesday 26 April 2011

നെജ്ജപ്പം

ഇസ്മായിലിന്‍റെ വീട് മെയിന്‍ റോഡ് വക്കത്ത് ആണ് .

വീടിന്‍റെ ഒരു സെഡിലും . മ റു ഭാഗത്തും വിശാലമായ  പാട ശേഖരങ്ങള്‍ 
ഈ പാട ശേഖരത്തിലൂടെ ഒരു തോട് ഒഴുകുന്നു. തോടിന് കുറുകെ ഒരു ചെറിയ പാലം . റോഡ് ഇതിലൂടെ ആണ് കടന്ന് പോകുന്നത് . പാലത്തിന് സെഡില്‍ കൈവരികള്‍ .

ഈ കൈവരികളില്‍ വൈകുന്നേരം അവിടെ ഉള്ള ചെറുപ്പക്കാര്‍ സൊറ പറയാനും, കാറ്റ് കൊള്ളാനും വന്നിരിക്കാറുണ്ട്.

ഇസ്മായില്‍ അന്ന് പ്ലസ് ടു വിന് പഠിക്കുന്ന സമയം.

ഒരു ദിവസം ......

ഇസ്മായിലിന്‍റെ ഉപ്പ ഗല്‍ഫില്‍ ആണ്. ഗല്‍ഫിലുള്ള ഉപ്പാക്ക് കൊടുത്തു അയക്കാന്‍ ഉമ്മ അടുക്കളയില്‍ നെയ്യപ്പം ഉണ്ടാക്കുന്നു. ഇസ്മായില്‍ അടുക്കളയില്‍ ചെന്നു രണ്ട് നെയ്യപ്പം എടുത്തു പതുക്കെ പുറത്തിറങ്ങി. എന്നിട്ട് പാലത്തിന്‍റെ കൈവരിയില്‍ ചെന്നിരുന്നു തിന്നാന്‍ തുടങ്ങി.

കൂട്ടുകാരെ ആരെയും കാണാന്‍ ഇല്ലല്ലോ എന്നാലോചിച്ചു നെയ്യപ്പം ചവച്ചു തിന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു ആര്‍പ്പ് വിളിയുമായി ഒരു ജീപ്പ് വരുന്നു.

അത് ഇസ്മായിലിന്‍റെ അടുത്തെത്തിയപ്പോള്‍ ഒന്ന് വേഗത കുറച്ചു. ഇസ്മായില്‍ നോക്കുമ്പോള്‍ കൂട്ടുകാരെല്ലാവരും ഉണ്ട് . അതിലൊരാള്‍ ജീപ്പിന്‍റെ പിന്നില്‍ നിന്നും തല പുറത്തെക്കിട്ട് വിളിച്ചു പറഞ്ഞു..

ഇന്ന് മലപ്പുറം സോക്കറും , തൃശൂര്‍ ജിംഖാനയും തമ്മിലാ മാച്ച് .. ജ്ജു പോരുണി ല്ലെ .

പെരിന്തല്‍ മണ്ണയില്‍ അപ്പോള്‍ "കാദര്‍ അലി " മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫൂട്ബാള്‍ മത്സരം നടക്കുകയായിരുന്നു ...
ഇത് കേക്കേണ്ട താമസം കയ്യിലുണ്ടായിരുന്ന് പാതി കടിച്ച നെയ്യപ്പം വായിലേക്കിട്ട് ഫൂട്ബാള് കളി ഭ്രാന്തന്‍ ആയ ഇസ്മായില്‍ കൈവരിയില്‍ നിന്നും ചാടി കുറഞ്ഞ സ്പീഡില്‍ മുമ്പോട്ടു പോയി കൊണ്ടിരിക്കുന്ന ജീപ്പിന്‍റെ ബേ ക്കിലെ ഫൂട്ട് ബോര്‍ഡിലേക്ക് ചാടി ...

പ്ടിമ് .... ചാട്ടം പിഴച്ച ഇസ്മായില്‍ റോഡില്‍ വീണു ..

ജീപ്പില്‍ ഉള്ളവരെല്ലാം ആര്‍ത്തു വിളിച്ചു .... ജീപ്പ് സൈഡ് ആക്കി എല്ലാവരും ഓടി വന്നു നോക്കുമ്പോള്‍ ഇസ്മായിലിന്‍റെ മുഖത്തെല്ലാം ചോര ...

ഇസ്മായിലിന് ബോധം നഷ്ട പ്പെട്ടിരുന്നു.

ആര്‍പ്പുവിളിയും ഒച്ചയും ബഹളവും കേട്ട് ഇസ്മായിലിന്‍റെ ഉമ്മയും ഓടി വന്നു ..

ന്ടെ ഇസ്മായിലെ .... ഉമ്മ അലറി കരയാന്‍ തുടങ്ങി..

ഒരു വിധത്തില്‍ ഉമ്മനെ പറഞ്ഞു സമാധാനിപ്പിച്ചു കൂട്ടുകാര്‍ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. കൂടെ അവന്‍റെ ഉമ്മയും കയറി.

ആശുപത്രിയില്‍ എത്തി ഡോക്ടര്‍ പരിശോധിച്ചു .. മുഖത്തെ ചോര എല്ലാം തുടച്ചു ..

ബോധം അപ്പോഴും വീണിരുന്നില്ല.

ഡോക്ടര്‍ ഇസ്മായിലിന്‍റെ വായ തുറന്നു ടോര്‍ച്ച് അടിച്ചു പരിശോധിക്കാന്‍ തുടങ്ങി..

ചുണ്ടു പൊട്ടി ചോര ഇസ്മായിലിന്‍റെ വായിലും ആയിരുന്നു.

പകുതി ചവച്ച നെയ്യപ്പവും ചോരയും കലര്‍ന്ന സ്പോഞ്ച് പോലെ ആയ മിശ്രിതം കണ്ടു

ഡോക്ടര്‍ പറഞ്ഞു...

വേഗം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോകണം .. അണ്ണാക്ക് പൊട്ടി തലച്ചോര്‍ വായില്‍ എത്തിയിരിക്കുന്നു....

ഡോക്ടര്‍ ഉടനെ ചില ഫസ്റ്റ് എയിഡ് കള്‍ ചെയ്തു..

എന്നിട്ട് എല്ലാവരും കൂടി ഒരു ആംബുലന്‍സില്‍ ഇസ്മായിലിനേയും കയറ്റി മെഡിക്കല്‍ കോളേജിലേക്ക് വിട്ടു ..

മകന്‍റെ തലക്കരികില്‍ ഇരിക്കുന്ന അവന്‍റെ ഉമ്മ എന്തൊക്കെയോ ചെല്ലി പറയുന്നുണ്ട്.

ആംബുലന്‍സ് സ്പീഡില്‍ പായുകയാണ്. ഒരു രണ്ട് കിലോമീറ്റര്‍ പോയപ്പോള്‍ ഒരു ഗട്ടറില്‍ ചാടി ആംബുലന്‍സ് ആകെ ഒന്ന് ഉലഞ്ഞു.. ആ ഉലയലില്‍ ഇസ്മായിലിന് ബോധം തിരിച്ചു കിട്ടി..

ബോധം തിരിച്ചു കിട്ടിയ ഇസ്മായില്‍ വായിലുള്ള മിശ്രിതം അറിയാതെ ചവയ്ക്കാന്‍ തുടങ്ങി.
ബോധം വീണ ഇസ്മായില്‍ ചവയ്ക്കുന്നത് കണ്ടു അവന്‍റെ ഉമ്മ. ഉറക്കെ പറഞ്ഞു..

ജ്ജു തലച്ചോറ് തിന്നല്ലേ ന്ടെ ഇസ്മായിലേ ......

ഇത് കേട്ടതും..... തുഹ്ഫ് .....ചവയ്ക്കുന്ന മിശ്രിതം ഇസ്മായില്‍ ഒറ്റ തുപ്പ് ...

എന്നിട്ട് കിടക്കുന്ന അവിടുന്നു എണീച്ചു ഇരുന്നു ഇസ്മായില്‍ പറഞ്ഞു....

തലച്ചോറ് അല്ലുമ്മാ .. ഇത് നെജ്ജപ്പാണ് .. നെജ്ജപ്പം. ..


വാല്‍ കഷ്ണം... ഇസ്മായിലിന് കാര്യമായിട്ടു ഒന്നും പറ്റിയിരുന്നില്ല .. വീഴ്ചയില്‍ മുഖം ഫൂട്ട് സ്റ്റെപ്പില് ഇടിച്ച് ചുണ്ടു മുറിഞ്ഞു.. ആ ചോരയാണ് മുഖം ആകെ പരന്നത് .. വീഴ്ച യുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെടുകയും ചെയ്തു.. ഏതായാലും പുറപ്പെട്ടതല്ലെ എന്ന് കരുതി മെഡിക്കല്‍ കോളേജില്‍ പോയി. വിദ്ധക്ത പരിശോധനയില്‍ ഒന്നും കാര്യമായി ഒന്നും സംഭവിക്കാത്തതുകൊണ്ട് ചൂണ്ടിന് 3-4 സ്റ്റിച്ചും ഇട്ട് മടങ്ങി...

ഇപ്പോഴും ചില കൂട്ടുകാര്‍ ഇസ്മായിലി നെ കാണുമ്പോള്‍ വിളിക്കും .... നെജ്ജപ്പോ ... ....