Saturday, 5 February 2011

പര ദൂഷണം

അബ്ദുറഹിമാന്‍ ഹാജി ഒറിജിനാലായി ഹാജിയാര്‍ ആയിരുന്നു. ..

ദേ - കിടക്ക്ണ് - ഹാജി മാരില്‍ ഡ്യൂപ്ലികേറ്റും ഉണ്ടോ ?

ഹെയ് -ഞാന്‍ പറയട്ടെന്ന് .. മൂപ്പര് ഹജ്ജ് ചെയ്യണം എന്ന് മാത്രം നിയ്യത്തു ( ഉദ്ദേശം) വെച്ച് മക്കത്ത് പോയി എല്ലാ ചിട്ട വട്ടങ്ങളോടെയും ഹജ്ജ് നിര്‍വഹിച്ചു പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നാട്ടില്‍ തിരിച്ചെത്തി ആന്ത്രമാങ്കാക്ക എന്ന്‍ വിളിച്ചിരുന്ന നാട്ടുകാരെകൊണ്ട് " അബ്ദുറഹ്മാന്‍ ഹാജീ " എന്ന് വിളിപ്പിച്ച ആളായിരുന്നു.

അപ്പോ ഡ്യൂപ്ലികേറ്റോ ?

അത് ഹജ്ജിനെന്ന് പേരും പറഞ്ഞു , സൌദിയില്‍ കാല് കുത്തിയ ഉടനെ തന്നെ എന്തെങ്കിലും പണി ഒപ്പിച്ചു , കടവും വീട്ടി, പെണ്‍മക്കളെ എല്ലാം കെട്ടിച്ച് , ഇനി ഒരു ഹജ്ജ് ആവാം എന്ന്‍ കരുതി ഹജ്ജ് ഒക്കെ ചെയ്തു , നാട്ടിലെത്തുംപോള് ആരും ഹാജീ ന്നു വിളിച്ചിലെങ്കില്‍ , ഞാന്‍ ഒന്നല്ല രണ്ട് ഹജ്ജ് ചെയ്തിട്ടുണ്ടെന്ന് ഇടക്കിടക്ക് പറഞ്ഞു , ന്നട്ടും ആരും ഹാജീ ന്നു വിളിച്ചില്ലെങ്കില്‍ " പള്ളി കമ്മിറ്റി ക്കു 500 റുപ്യ സംഭാവന കൊടുത്ത് , രസീത് കുറ്റിയില് പേരിന്‍റെ കൂടെ "ഹാജീ " എന്ന് ചേര്‍പ്പിക്കുന്നവരുണ്ടല്ലോ അവര് ...

ഒ .കെ - അപ്പോ ങ്ങള്‍ എന്താ പ്പോ പറഞ്ഞു വരുന്നത് ?

ഞമ്മള്‍ പറഞ്ഞു വരുന്നത് അബ്ദുറഹ്മാന്‍ ഹാജി കിണറ്റില്‍ ചാടിയ കഥ ആണു ..

ന്ടെ - രബ്ബെ --- എപ്പോ ..

ഹാജിയാര് മാത്രമല്ല അയാളുടെ മകനും കിണറ്റില്‍ ചാടി ..

ഇതെന്താ - പുതിയ മത്സരമോ...

എന്ത്

അല്ല - കുടുംബത്തോടെ കിണറ്റില്‍ ചാടല്‍ ..

അതേ- പഞ്ചായത്ത് മേളയ്ക്ക് ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ മത്സരം.. ഒന്ന് പോടെയ് ..

അനക്ക് കഥ കേള്‍ക്കണോ ..

ങ്ങള് പറയീന്നു ..

അതായത് അബ്ദുറഹ്മാന്‍ ഹാജിന്‍റെ മകന്‍ ഇല്ലേ ആ ഇബ്രാഹിം

ഓ - നമ്മളെ നൊസ്സന്‍ ഇബ്രായീ ..

ങാ- ഓന്‍ തന്നെ. ഓന്‍റെ സ്വഭാവം അനക്ക് അറിയൂലെ -

പിന്നേ - മക്കള്‍ ആവുമ്പോള്‍ അങ്ങിനത്തെ മക്കള്‍ വേണം. ഒനേകൊണ്ട് ഓന്‍റെ ബാപ്പാക്ക് നല്ല പേരല്ലെ . ഓന്‍ എന്ത് ചെയ്താലും ആള്‍ക്കാര്‍ പറയ്വാ -

അബ്ദുറഹ്മാന്‍ ഹാജീ എത്ര നല്ല മനുഷ്യനാ ..

എന്താ ചെയ്യാ .. മുജ്ജന്‍മത്തിലെ ശത്രുക്കള്‍ ചിലപ്പോള്‍ ഈ ജന്‍മത്തില്‍ കുടുംബക്കാര്‍ ആവും എന്ന് പറേന്നത് ചിലപ്പോ ശരിയാവും.

അത് ശരിയാ ..

ങേ- അതെങ്ങനെ നിനക്കറിയാം.

അല്ല- പ്പോ നമ്മളെ കുഞ്ഞാലി കുട്ടീം , റഊഫും --

ഹ ഹ - അപ്പോ അനക്ക് ബുദ്ധി ഉണ്ട്...

അത് പോട്ടെ - ങ്ങള്‍ കഥ പറയീന്നു.

അതായത് ഹാജിന്‍റെ കവുങ്ങും തോട്ടത്തീ ന്നു എന്നും അടക്ക മോഷണം.

അതാരാണെന്നറിയാവോ ?

ഇങ്ങളെന്‍തിനാ അതും ചോയ്ച് ഇന്നെ ഇങ്ങനെ തുറിപ്പിച്ചു നോക്കുന്നത് ..ഞാന്‍ അല്ലന്ന് ..

അത് ഇബ്രായി തന്നെന്ന് ..


അതെങ്ങിനെ മനസ്സിലായിന്നു ...

അതായത് കുറെ കാലമായി പഴുത്ത അടക്ക കാവുങ്ങില്‍മേല്‍ നിന്നും കാണാതാവുന്നു.

രാവിലെ ഹാജിയാര്‍ തോട്ടത്തില്‍ കൂടി നടന്നു നോക്കുമ്പോള്‍ കാണുന്ന അടക്ക പിറ്റേന്നു രാവിലെ നോക്കുമ്പോള്‍ ''നഹി ".

ഇതാരാ ഈ കള്ളന്‍ എന്നറിയാണ്‍ വേണ്ടി ഹാജിയാര്‍ കുറെ ശ്രമിച്ചു. കഴിഞ്ഞില്ല.

ഒരു ദിവസം മൂപ്പര് വൈകുന്നേരം തോട്ടത്തില്‍ ഒന്ന് പോയി.

എന്തിനാന്നു ചോദിച്ചാ പ്പോ അങ്ങിനെ മൂപ്പര്‍ക്ക് തോന്നി. തോട്ടത്തില്‍ ചെന്നപ്പോ ഇബ്രാഹിം ഉണ്ട് തോട്ടത്തില്‍ .

ഇതെന്തിനാ ഇപ്പൊ ഇവാന്‍ ഇവിടെ വന്നു എന്ന് ഒന്നാലോചിച്ചപ്പോ ഹാജിയാര്‍ക്ക് തലയില്‍ ബല്‍ബ് കത്തി.. ഹാജിയാര്‍ ഒരു തെങ്ങിന് മറഞ്ഞു നിന്നിട്ട് ഇബ്രാഹിനെ നോക്കി. ഒന്ന് രണ്ട് കാവുങ്ഗുമ്മല്‍ അവന്‍ ചിത്രം വരക്കുന്നു . അത് കഴിഞ്ഞു ഇബ്രാഹിം തോട്ടത്തില്‍ നിന്നും പോയി. ഹാജിയാര്‍ അവന്‍ ചിത്രം വരച്ച കാവുങ്ങിന്‍റെ അടുത്തു ചെന്നു നോക്കി - കാവുങ്ങില്‍ ചുണ്ണാമ്പ് കൊണ്ട് വിലങ്ങനെ രണ്ട് വര. ഹാജിയാര്‍ കാവുങ്ങിന്‍റെ മുകളിലേക്ക് നോക്കി. നല്ല പഴുത്ത അടക്കാ കുല..

അല്ലാ---എന്തിനാപ്പോ ചുണ്ണാമ്പ് കൊണ്ട് വരക്കുന്നത് ..?

അതോ- മാഗിരീബ് ബാങ്ക് കൊടുത്ത് ഇരുട്ടായാല്‍ ഏത് കാവുങ്ങിന്‍മേലാണ് പഴുത്ത അടക്ക എന്നറിയാനുള്ള ഒരു സൂത്രം.


അപ്പോ -കള്ളന്‍... ഹാജിയാര്‍ക്ക് ആകെ ദേഷ്യം പിടിച്ചു. ഇവനെ ഇന്ന് കയ്യോടെ പിടിക്കണം എന്ന് വിചാരിച്ചു ഹാജിയാര്‍ അവന്‍ വരച്ച വര മായ്ച് കളഞ്ഞു. വേറെ ചുണ്ണാമ്പ് മുറുക്കാന്‍ പൊതിയില്‍ നിന്നും എടുത്തു തല പോയ രണ്ട് കാവുങ്ങിന്‍മേല്‍ ഇബ്രായീ വരച്ചതുപോലെ വരച്ചു. എന്നിട്ട് വീട്ടിലേക്ക് പോന്നു. വീട്ടിലെത്തിയപ്പോ ഇബ്രായീ ഉണ്ട് അടുക്കള തീണ്ടുമ്മെല്‍ ഇരിക്കുന്നു.

മഗിരിബിന് ബാങ്ക് കൊടുത്തപ്പോ സാധാരണത്തെപോലെ ഹാജിയാര്‍ പള്ളിയിലേക്ക് പോകുന്നത് പോലെ പോയി..

കുറച്ചു കഴിഞ്ഞപ്പോ ഇബ്രായി തന്‍റെ ദൌത്യം നിര്‍വഹിക്കാന്‍ പോയി. നേരെ ചെന്നു ചുണ്ണാമ്പ് വരയുള്ള കാവുങ്ങിന്‍മേല്‍ കയറി. കയറി കയറി ചെന്നു മുകളിലേക്ക് നോക്കിയ ഇബ്രായീ കണ്ടത് കുറച്ചു ആകാശവും അതില്‍ ഒരു നക്ഷത്രവും ...

ഇത് " കൈസെ ഹുവാ " എന്നാലോചിച്ചു നോക്കി കീഴ്പോട്ടു നോക്കിയ ഇബ്രായീ കണ്ടത് , നാട്ടുകാരുടെ കണ്ണിലൂണിയും , പള്ളി കമ്മറ്റി പ്രസിഡന്‍റൂം ആയ അബ്ദുറഹ്മാന്‍ ഹാജിയെ.
പിന്നെ അവന്‍ ഒരു വരവായിരുന്നു.

തുംബയില്‍ നിന്നും വിടുന്ന റോക്കറ്റിന് " റിവേര്‍ഴ്സ് ഗീര്‍ " ഇട്ടത് പോലെ ..

കാവുങ്ങിന് മുരട്ടിലെത്തിയപ്പോ ഹാജിയാര്‍ നീക്കുന്നതിന്‍റെ എതിര്‍ വശത്തേക്ക് ഒരു ചാട്ടം. പിന്നെ ഓരോട്ടം ..

നീക്കടാ അവിടെ ... എന്ന് ഹാജിയാര്‍ പറഞ്ഞതില്‍ നീക്കടാ .. എന്നത് വളരെ അടുത്തു നിന്നും .
അവിടെ . എന്നത് അവിടെയ് -എയ് എയ് എയ് എയ് എയ് ... എന്ന രീതിയിലും ആയിരുന്നു ഇബ്രായീ കേട്ടത് ..

കാരണം ?
കാരണം നാലടി നീളത്തില്‍ ഓടിയ ഇബ്രായീ അഞ്ചാമത്തെ അടി വെച്ചത് , തോട്ടം നന്നാക്കാന്‍ വേണ്ടി പണ്ട് ഹാജിയാര്‍ കുഴിച്ച 12 അടി താഴ്ച ഉള്ള കിണറ്റിലേക്ക് ആയിരുന്നു.

ബ്ലൂം എന്ന ഒരു ഒച്ചയും , ഇബ്രായേ .. എന്ന ഒരു വിളിയും കേട്ടു കൊണ്ടാണ് കദീജാത്ത - ഇബ്രാഹീന്‍റെ മാതാ ശ്രീ തോട്ടത്തിലേക്ക് ഓടിയത് .. അവിടെ ചെന്നപ്പോ , ഹാജിയാര്‍ ഉണ്ട് കിണറ്റുംകരയില്‍ അതിലേക്ക് നോക്കി നീക്കുന്നു.

ഓടി വന്ന കിതപ്പിനിടയില് കദീജാത്ത ചോദിച്ചു.. ആന്താ .. എരാ ..?

പിന്നെ ശ്വാസം ശരിക്കൂം എടുത്തിട്ടു ചോദിച്ചു .. എന്താ ..ആരാ ..?

ഇബ്രായീ .. കിണറ്റില്‍..

ന്ടെ ബദ്രീങ്ങളെ.. ന്ടെ പൊന്നോമോനെ ... കദീജാത്ത ഒരു കരച്ചില്‍.

അതുവരെ ശൈത്താനെ എന്ന് വിളിച്ചിരുന്ന കദീജാത്ത . പൊന്നുമോനെ എന്ന് വിളിക്കുന്നത് കേട്ടപ്പോ ഹാജിയാര്‍ക്കും " കരുണാകരന്‍ ഒറ്റക്ക് മുരളിനെ കണ്ടാല്‍ തോന്നുന്നതുപോലെ " ഉള്ള ഒരു സ്നേഹം തോന്നുകയും. കദീജാത്താനോട് , വീട്ടില്‍ പോയി കയര് കൊണ്ട് വരാന്‍ പറയുകയും ചെയ്തു.

കയര്‍ കൊണ്ട് വന്ന ഉടനെ അടുത്തുള്ള ഒരു തെങ്ങില്‍ ഒരറ്റം കെട്ടി മറ്റെ അറ്റം കിണറ്റിലേക്ക് ഇട്ട് ഹാജിയാര്‍ കിണറ്റിലേക്ക് ഇറങ്ങി .

ബ്ലൂം - ഹാജിയാരും സേഫ് ആയി കിണറ്റില്‍ ലാന്‍ഡ് ചെയ്തു 5 മിനുട്ട് കഴിഞ്ഞില്ല , ഇബ്രായീ ഉണ്ട് കിണറിന് പുറത്ത്.

കരച്ചിലും രണ്ട് വട്ടം ബ്ലൂം എന്ന ഒച്ചയും കേട്ട് ആളുകള്‍ പള്ളിയില്‍ നിന്നും എത്തിയപ്പോ ഉണ്ട് ഇബ്രായീ കൈവിരല്‍ മൂകില്‍ തൊണ്ടി നീക്കുന്നു. കദീജാത്ത അടുത്ത റൌണ്ട് കരച്ചിലിന് തയ്യാറെടുത്തും നില്‍കുന്ന്.

"ക്യാ ഹുവാ " എന്ന മുഖ ഭാവത്തോടെ എല്ലാരും ഇബ്രായിനെയും കദീജാത്താനെയും നോക്കിയപ്പോ മൂപ്പത്തി പറയാന്‍ തുടങ്ങി..

ന്ടെ മകന്‍ കിണറ്റില്‍ ചാടി. ...

ആളുകള്‍ കിണറ്റിലേക്ക് ടോര്‍ച്ചടിച്ചു നോക്കുമ്പോ ഹാജിയാര്‍ ഉണ്ട് അന്തം വിട്ടു കയറിന്‍റെ അറ്റം പിടിച്ചു നില്‍കുന്ന്.

എന്താ കദീജാത്ത ങ്ങള് പറയുന്നത്.?

കാര്യം മുകളില്‍ നിന്നും നോക്കുമ്പോ കിണറ്റില്‍ ഉള്ള ആളെ ചെറുതായി തോന്നും എങ്കിലും കേട്ട്യോനെ കണ്ടിട്ടു ങക്ക് മകനാന്നാ തോന്നുന്നത്.?

അല്ല- ഇബ്രായീ കിണറ്റില്‍ ചാടി.

ഇബ്രായി അല്ലേ ഈ നീക്കുന്നത് ?

അവസാനം കദീജാത്ത അതുവരെ നടന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.

ഹാജ്യെരെ ... ആരോ മുകളില്‍ നിന്നും വിളിച്ചപ്പോ ഹാജി കിണറ്റില്‍ നിന്നും പറഞ്ഞു.

എനിക്ക് കേരാന്‍ പറ്റുന്നില്ല . ഒരു കസേലാ കെട്ടി ഇറക്കിന്‍.

പിന്നെ കുറെ പരിശ്രമത്തിനൊടുവില്‍ ഹാജിയാര്‍ കിണറ്റിന്‍ പുറത്തേക്ക് ലാന്‍ഡ് ചെയ്തു.

അല്ല - എന്തേ ഇബ്രായീ ബാപ്പ കിണറ്റില്‍ എത്തിയ ഉടനെ കിണറ്റില്‍ നിന്നും കയറിയത്.?

അത് പിന്നെ - ഹാജ്യരുടെ ഒരു ഇത് വെച്ച് നോക്കുമ്പോ . കിണറ്റില്‍ ആണെങ്കിലും ഇബ്രായിക്ക് നാലു കൊടുത്തിട്ടെ അവനെ അവിടെ നിന്നും കയറ്റുകയുള്ളൂ..

കിണറ്റിന്‍റെ അടിയില്‍ വെച്ച് മകനെ തല്ലിയ ആദ്യ പിതാ മഹന്‍ എന്ന ബഹുമതി
ഹാജിയാര്‍ക്ക് കിട്ടേണ്ട എന്ന് വിചാരിച്ചിട്ട് അല്ല പിന്നെ കിണറ്റില്‍ ആയാലും കര ക്ക് ആയാലും ഹജ്യരുടെ അടിയുടെ ചൂട് എത്ര ഉണ്ട് എന്ന് ഇബ്രായിക്ക് നല്ല എക്സ്പീര്യന്‍സ് ഉള്ളത് കൊണ്ടായിരുന്നു.

കഥ കീട്ടില്ലെ- ന്ന പിന്നെ പറയ്യ് - ഓരോ ചായക്ക് ...

33 comments:

അരുണ്‍ കായംകുളം said...

ഹ..ഹ..ഹ

രസിച്ചു!!

അവിടെ . എന്നത് അവിടെയ് -എയ് എയ് എയ് എയ് എയ് ... എന്ന രീതിയിലും ആയിരുന്നു ഇബ്രായീ കേട്ടത് ..

ഇത് ക്ഷ പിടിച്ചു ട്ടോ :)

Naseef U Areacode said...

ഹ ഹാ സംഭവം രസകരമായി കേട്ടോ...

"ഇങ്ങളെന്‍തിനാ അതും ചോയ്ച് ഇന്നെ ഇങ്ങനെ തുറിപ്പിച്ചു നോക്കുന്നത് ..ഞാന്‍ അല്ലന്ന് .."

എല്ലാ ആശംസകളൂം

ismail chemmad said...

ഓടി വന്ന കിതപ്പിനിടയില് കദീജാത്ത ചോദിച്ചു.. ആന്താ .. എരാ ..?

പിന്നെ ശ്വാസം ശരിക്കൂം എടുത്തിട്ടു ചോദിച്ചു .. എന്താ ..ആരാ ..?

നര്‍മം നന്നായിട്ടുണ്ട്
ശ്ശി പിടിച്ചു , ആശംസകള്‍

കൂതറHashimܓ said...

നന്നായി പറഞ്ഞു
വായിക്കാന്‍ നല്ല രസം

നീര്‍വിളാകന്‍ said...

ബാവക്ക.... നര്‍മ്മം നിങ്ങള്‍ക്ക് നന്നായി വഴങ്ങൂം എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.... നിങ്ങളുടെ മലപ്പുറം ഭാഷാ ശൈലിയിലുള്ള വിവരണത്തിന് എന്റെ കൈയ്യടി....

സിദ്ധീക്ക.. said...

ആഹഹ .ക്ഷ പിടിച്ചു മാഷേ..അങ്ങട്ടു തുടര്‍ന്നോളൂ ..ഇമ്മാതിരിതന്നെ ..

Fogra said...

ഇഷ്ടായി

junaith said...

ഇഷ്ടായി

wardah said...

ബാവക്കാ നന്നായി കേട്ടോ

മൈലാഞ്ചി said...

നല്ല നര്‍മം .. നല്ല ഭാഷയും.. എല്ലാ ആശംസകളും..

mayflowers said...

അബ്ദുറഹിമാന്‍ ഹാജിയും ഇബ്രാഹിമും നല്ല പോലെ ചിരിപ്പിച്ചു.
കൂട്ടത്തില്‍ രസകരമായ ഉപമകളും.
എന്റെ ഒരു ബന്ധു റഹീമിനെ (ചെറുപ്പക്കാരന്‍) അവന്‍ ഹജ്ജു ചെയ്തതിനു ശേഷം ഞാന്‍ 'അന്ത്രമാന്‍ ഹാജി"എന്ന് വിളിക്കാറുള്ളത് ഓര്‍ത്തു പോയി.
ഇനിയും പോരട്ടെ ഇത്തരം നാടന്‍ വിശേഷങ്ങള്‍...

thoolika said...

കൊള്ളാം ......... ഇഷ്ടപ്പെട്ടു

the man to walk with said...

HA..HA...
:)

അഭി said...

കൊള്ളാം മാഷെ
ഇഷ്ടായി

Chovakaran Azeez said...

Dear Bava,

Good work ... story thread excellent... presentation also attractive

best wishes

Azeez

C.O.T Azeez

ente lokam said...

രാമപുരം കത്തി .ഞാന്‍ രോകറ്റ് റിവേര്‍സ്
ഗീയാറില്‍ ‍ ഇട്ടു ഒന്ന് നോക്കി .ബ്രോകരെ കൂട്ടി
പെണ്ണും കണ്ടു .ബാകി പിന്നെ..
.കൊള്ളാം നനായിട്ടുണ്ട് എഴുത്ത് ..

ente lokam said...

രാമപുരം കത്തി .ഞാന്‍ രോകറ്റ് റിവേര്‍സ്
ഗീയാറില്‍ ‍ ഇട്ടു ഒന്ന് നോക്കി .ബ്രോകരെ കൂട്ടി
പെണ്ണും കണ്ടു .ബാകി പിന്നെ..
.കൊള്ളാം നനായിട്ടുണ്ട് എഴുത്ത് ..

ശ്രീ said...

രസകരമായി വായിച്ചു

appachanozhakkal said...

ബാവാക്കേ, കൊടു കയ്യ്!
കഥ വായിച്ചപ്പോ, യ്ക്ക് ഇങ്ങളെ കാണാന്‍ പൂതിയായി!
മൊഞ്ചു കണ്ടിട്ട്, സിദ്ധീക്കാനെ പോലെയുണ്ട്. കഥ അസ്സലായി, അസ്സലാമു അലൈക്കും!!
ങ്ങളെ നാലീസം മുന്‍പ് കാണാന്‍ കയിഞ്ഞില്ലാലോ.. എന്നൊരു എദക്കേട്‌ ണ്ടു ട്ടോ!

നിശാസുരഭി said...

:))))))))))))))))))))

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ ങ്ങളാണ് രാമപുരം കത്തിയല്ലെ? ഒരു കാലത്ത് ആ ബയീക്കൂടൊക്കെ ഞമ്മള് അങ്ങാടിപ്പുറത്തേക്ക് പോയിട്ടുണ്ട്.സമയം പോലെ ഇനിയും കാണാം. ഞമ്മള ബയിക്കും ബരീന്ന്.

Pranavam Ravikumar a.k.a. Kochuravi said...

ഹ..ഹ..ഹ!!! നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍...

ManzoorAluvila said...

ഹാജിയും മോനും പുണ്ടാട്ടീടെ ഗെസ്റ്റ് റോളും കലക്കി..ചിരിയുടെ പൂരം...എല്ലാ വിജയവും നന്മയും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു.

kARNOr(കാര്‍ന്നോര്) said...

ee katahyK chaayEm kaTIm ente vaka. pashT pashT

തെച്ചിക്കോടന്‍ said...

നല്ല രസായിട്ടുണ്ട് എഴുത്തു, നര്‍മ്മ നാല്ലോണം വഴങ്ങും.

അഫ്സല്‍ said...

പര ദൂഷണം കലക്കി ലളിതമായ ഭാഷയില്‍ നര്മ്മം

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

"കയറി കയറി ചെന്നു മുകളിലേക്ക് നോക്കിയ ഇബ്രായീ കണ്ടത് കുറച്ചു ആകാശവും അതില്‍ ഒരു നക്ഷത്രവും ..."
നല്ല നിരീക്ഷണം..
(താന്കള്‍ 'ഉദേശം' എന്നത്കൊണ്ട് ഉദേശിച്ചത് 'ഏകദേശം' എന്നാണെങ്കില്‍ താങ്കളുടെ ഉദേശ്യം ശരിയാണ്.അല്ലെങ്കില്‍ 'ഉദേശ'തിനു പകരം 'ഉദേശ്യം' എന്ന് തന്നെ വേണം. എന്റെ ഉദേശ്യം വ്യകതമായെന്നു കരുതുന്നു )

nikukechery said...

ഹായ്‌...ഹായ്‌..നല്ലചിരി...

(പേര് പിന്നെ പറയാം) said...

ഓടി വന്ന കിതപ്പിനിടയില് കദീജാത്ത ചോദിച്ചു.. ആന്താ .. എരാ ..?

പിന്നെ ശ്വാസം ശരിക്കൂം എടുത്തിട്ടു ചോദിച്ചു .. എന്താ ..ആരാ ..?
---ഇഷ്ട്ടപെട്ടു,മൊത്തത്തില്‍ല്‍ല്‍.......

Akbar said...

അത് പിന്നെ - ഹാജ്യരുടെ ഒരു ഇത് വെച്ച് നോക്കുമ്പോ . കിണറ്റില്‍ ആണെങ്കിലും ഇബ്രായിക്ക് നാലു കൊടുത്തിട്ടെ അവനെ അവിടെ നിന്നും കയറ്റുകയുള്ളൂ..

ഹ ഹ ഹ ഒരു പാട് ചിരിച്ചു ട്ടോ. സൂപര്‍

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നര്‍മ്മം നന്നായ്‌ രസിച്ചു ..നന്ദി ബാവ സാബ്

Naushu said...

സൂപ്പര്‍ !

തുമ്പി said...

(കയറി കയറി ചെന്നു മുകളിലേക്ക് നോക്കിയ ഇബ്രായീ കണ്ടത് കുറച്ചു ആകാശവും അതില്‍ ഒരു നക്ഷത്രവും ...)(അതുവരെ ശൈത്താനെ എന്ന് വിളിച്ചിരുന്ന കദീജാത്ത . പൊന്നുമോനെ എന്ന് വിളിക്കുന്നത് കേട്ടപ്പോ ഹാജിയാര്‍ക്കും " കരുണാകരന്‍ ഒറ്റക്ക് മുരളിനെ കണ്ടാല്‍ തോന്നുന്നതുപോലെ " ഉള്ള ഒരു സ്നേഹം തോന്നുകയും. കദീജാത്താനോട് , വീട്ടില്‍ പോയി കയര് കൊണ്ട് വരാന്‍ പറയുകയും ചെയ്തു.)(രണ്ട് വട്ടം ബ്ലൂം എന്ന ഒച്ചയും കേട്ട് ആളുകള്‍ പള്ളിയില്‍ നിന്നും എത്തിയപ്പോ ഉണ്ട് ഇബ്രായീ കൈവിരല്‍ മൂകില്‍ തൊണ്ടി നീക്കുന്നു. കദീജാത്ത അടുത്ത റൌണ്ട് കരച്ചിലിന് തയ്യാറെടുത്തും നില്‍കുന്ന്.) രണ്ട് പേര്‍ കിണറ്റില്‍ വീണെന്ന് കേള്‍ക്കുമ്പോള്‍ എത്ര ആധിയെടുക്കണം?. പക്ഷെ ഇവിടെ നല്ല നര്‍മ്മത്തില്‍ പുതപ്പിച്ചെടുത്ത വീഴ്ചയായത് കൊണ്ട് എല്ലാവരും വളരെ ആസ്വദിച്ചു കണ്ടു.രാമപുരത്ത് ധാരാളം പൊട്ടക്കിണര്‍ ഉണ്ടാകട്ടെ.