Sunday, 28 August 2011
ആയിഷ
പുറത്തേക്കു തുറന്നിട്ടിരിക്കുന്ന ജനല്‍ പാളികളിലൂടെ അകത്തേക്ക് വരുന്ന കാറ്റിനു ഒരു ഗന്ധം. ചന്ദന തിരിയുടെയും, നെയ്യിന്റെയും ഒരു മനുഷ്യ ശരീരം വെന്തതിന്ടെ ഗന്ധവും കൂടി ചേര്ന്നെ ഒരു പ്രത്യേക ഗന്ധം. തൊട്ടപ്പുറത്തെ തൊടിയില്‍ ഇപ്പോള്‍ ഉയരുന്നത് പുകച്ചുരുളുകള്‍ മാത്രം. ആയിഷ വീണ്ടും വീണ്ടും അവിടേക്ക് തന്നെ നോക്കി. കണ്ണില്‍ നിന്നും ഇപ്പോള്‍ ഒഴുകുന്നത് കണ്ണീര്‍ അല്ല അത് ചോരയാനെന്നു അവള്ക്കു തോന്നി.
മതി .കരഞ്ഞത് . നീ ഇങ്ങനെ കരഞ്ഞതുകൊണ്ട് അവര് തിരിച്ചു വരുമോ?
തോളില്‍ അമര്ന്നണ കൈകള്കൊഞപ്പം ബഷീര്ക്കാ യുടെ വാക്കുകള്‍ തന്റെ് ചെവിക്കടുത്ത് നിന്ന് പതുക്കെ കേട്ടപ്പോള്‍ ആയിഷ ജനല്‍ കമ്പിയില്‍ മുറുകെ പിടിച്ചിരുന്ന കൈകള്‍ വിടാതെ തന്നെ തിരിഞ്ഞു നോക്കി. പിന്നെ അയാളുടെ മാറിടത്തില്‍ മുഖം അമര്ത്തി തെങ്ങി.. അമ്മ ! എന്റെി അമ്മ. ....
സാരംല്ല. സാരംല്ല.. ബഷീര്‍ തന്റെു ഭാര്യയുടെ പുറം പതുക്കെ തടവികൊണ്ടിരുന്നു..
ഉമ്മാ ! ഉമ്മാ! എന്ന ചിനുങ്ങലോടെ മകള്‍ അവളുടെ മാക്സിയില്‍ പിടിച്ചു വലിച്ചപ്പോള്‍ അയാളുടെ മാറിടത്തില്‍ നിന്നും അവള്‍ മുഖം എടുത്തു മകളെ എടുത്തു ...
എന്തിനാ ഉമ്മച്ചീ കരയുന്നത്.. ആ കുഞ്ഞു ചോദ്യത്തിന് അവള്ക്കു ഉത്തരം പറയാന്‍ കഴിഞ്ഞില്ല. വീണ്ടും കണ്ണീരോടെ ആയിഷ മകളുടെ കവിളില്‍ മുഖം ചേര്ത്ത് വിതുമ്പി..
*****************************************************************************************************************************
ചീവീടുകളുടെ ശബ്ദത്തിനൊപ്പം ഒരു ചൂളം വിളിക്ക് കാതോര്ത്ത്് കിടന്നപ്പോള്‍ ശാരദയ്ക്ക് തന്റെൂ നെഞ്ചിടിപ്പ് കൂടുന്നതായി തോന്നി.. ഒരു ഭയം - പെരുവിരലില്‍ നിന്നും ഒരു തണുപ്പ് അരിച്ചരിച്ചു തലയ്ക്കു അകത്തേക്.. സമയം ഇപ്പോള്‍ എത്ര ആയിട്ടുണ്ടാവും ! ഒരു നിശ്ചയവും ഇല്ല. അടുത്ത മുറിയില്‍ നിന്നും അച്ചന്റെവ താളത്തിലുള്ള കൂര്കം. ര വലി ഉയര്ന്നു കേള്ക്കാം ...
ശൂ .. ശൂ .. അവള്‍ കാതോര്ത്ത്ന കിടന്നിരുന്ന ചൂളം വിളി..
അവള്‍ പതുക്കെ എഴുന്നേറ്റു തെക്കിനിയുടെ വലിയ വാതില്‍ തുറന്നു. ഒരു കര കര ശബ്ദത്തോടെ അത് തുറന്നു.. പുറത്ത് ഒരുബീഡി കത്തുന്ന വെട്ടം. ശബ്ദം ഉണ്ടാക്കാതെ അവള്‍ ആ വെട്ടതിന്ടെ അടുത്തേക്ക് ചെന്നു..
ന്നാ –പോവ്വാം..
അയാള്‍ പതുക്കെ മുന്പിേലും അവള്‍ പിന്നിലും നടന്നു..
അവളും അവനും – ശാരദയും ബഷീറും .. പിന്നെ തിരിച്ചു വന്നപ്പോള്‍ ആയ്ഷയും ബഷീറും ആയിട്ടായിരുന്നു..
*************************************************************************************************
എനിക്കങ്ങനെ ഒരു മകളില്ല... തുഫ് .. രാഘവന്‍ നായര്‍ മുറ്റത്തേക്ക് കാര്ക്കി ച്ചു തുപ്പി.. അമ്മിനിയെടത്തി വാതില്ക്ക്ല്‍ നിന്നുകൊണ്ട് മുണ്ടിന്‍ തല കൊണ്ട് കണ്ണ് നീരോപ്പി. എന്നാല്‍ വരുടെ ഉള്ളില്‍ ചെറിയ ഒരു സമാധാനം ഉണ്ടായിരുന്നു. ചൊവ്വ ദോഷത്തിന്റെ പേരില്‍ മുപ്പതു കഴിഞ്ഞിട്ടും കല്യാണം കഴിക്കാതെ നില്ക്കു്ന്ന തന്റെ് മകള്‍ .. തോട്ടാപ്പുറത്തെ വീട്ടില്‍ തന്നെ സുമങ്ങലി ആയി ഉണ്ടല്ലോ.
*********************************************************************************************************************************
ആയിഷ മകളെ നിലത്ത് വെച്ചു.. ആ കുഞ്ഞിനു എന്തോ ഭയം തോന്നി. അവള്‍ ഉപ്പച്ചി എന്ന് വിളിച്ചു ബഷീറിന്റെ അടുത്തേക്ക് ചെന്നു. അയാള്‍ അവളെ പൊക്കി എടുത്തു പുറത്തേക്ക് പോയി.. ആയിഷ വീണ്ടും ആ ജനലിന്റെ അടുത്തേക്ക് ചെന്നു. പുറത്ത് പകല്‍ എരിഞ്ഞടങ്ങാന്‍ തുടങ്ങുകയാണ്. മാനത്ത് മയിലാഞ്ചി ചോപ്പ് പടരുന്നു. അപ്പുറത്തെ തൊടിയിലെ കാഴ്ചകള്‍ മങ്ങാന്‍ തുടങ്ങുകയാണ്.
അവള്‍ ആജന്ല്‍ കമ്പികളില്‍ മുഖം ചേര്ത്ത് പതുക്കെ മന്ത്രിച്ചു.. അമ്മെ –മാപ്പ് . മാപ്പ്.
അവസാനം ഒന്ന് കാണാന്‍ - കഴിഞ്ഞില്ല. ഇന്നലെ നിങ്ങള്‍ വിറകും മടലും എടുക്കാന്‍ വേലി ക്കരികില്‍ വരാഞ്ഞപ്പോള്‍ തന്നെ എനിക്ക് ആധിയായിരുന്നു. പിന്നെ നിങ്ങള്ക്ക് സുഖം ഇല്ല എന്നറിഞ്ഞപ്പോള്‍ ..പക്ഷെ ! പെട്ടെന്ന് – ഇങ്ങനെ..

ഈ മകളോട് മാപ്പ് ..ഏതു തെറ്റിനും മാപ്പ് നല്കു.ന്ന കോടതി അല്ലെ അമ്മയുടെ മനസ്സ് . ആ മനസ്സില്‍ എന്നോട് വെറുപ്പില്ല എന്നെനിക്കറിയാം. ഉണ്ടായിരുന്നെങ്കില്‍ എന്നും എന്നെ കാണാന്‍ അല്ലെങ്കില്‍ എനിക്ക് കാണാന്‍ പാകത്തില്‍ നിങ്ങള് വേലിക്ക് അരികില്‍ വിറകും മടലും എടുക്കാന്‍ വരില്ലായിരുന്നല്ലോ. മുവ്വാണ്ടന്‍ മാവിന്റെ പഴുത്ത മാങ്ങകള്‍ പെറുക്കി ഇപ്പുരത്തെക്ക് ആരും കാണാതെ എരിഞ്ഞിരുന്നത് എനിക്ക് വേണ്ടി അല്ലാതെ പിന്നെന്തിനായിരുന്നു.! ഒരിക്കല്‍ ആരും കാണാതെ എന്റെ മകളെ വഴിയില്‍ വെച്ചു കണ്ടപ്പോള്‍ എടുത്തു അമ്ളുടെ മൂര്ധാെവില്‍ ചുംബിച്ചത് ഞാന്‍ ഇന്നും ഓര്ക്കുിന്നു..
ആയിഷ പുറത്തേക്ക് നോക്കി. ഇരുട്ടിന്റെ കരിമ്പടം ഭൂമിയെ പുതചിരിക്കുന്നു. പുറത്തെ തൊടിയില്‍ നിന്നും ഉയര്ന്നി രുന്ന പുകച്ചുരുള്‍ ഇപ്പോള്‍ അവള്ക്കു കാണുന്നില്ല.
അവള്‍ പതുക്കെ ജന്വാതില്‍ അടച്ചു പിന്തിര്നിഞ്ഞു. അപ്പോള്‍ അടുത്ത പള്ളിയില്‍ നിന്നും മഗ്രിബിനുള്ള ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു.

Sunday, 17 July 2011
ആത്മഹത്യ - ചന്തു സ്റ്റൈല്‍ !
ഞാനെന്‍റെ കണ്ണുകളെയും കാതുകളെയും എങ്ങിനെ അവിശ്വസിക്കും !! ഞാന്‍ കണ്ടത് സത്യവും കേട്ടത് നുണയും ആന്നെന്നു എനിക്ക് നല്ലവണ്ണം അറിയാം. അതോ എന്‍റെ കണ്ണുകള്‍ എന്നെ ചതിച്ചുവോ?
പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറ ത്തെക്കുള്ള ബസ്സില്‍ കയറിയതായിരുന്നു ഞാന്‍. ഇടക്കുള്ള രാമപുരം എന്ന ഗ്രാമമാണ് എന്‍റെ ജന്മ സ്ഥലം. പക്ഷെ അപ്പോള്‍ എനിക്ക് മക്കരപറമ്പിലെക്ക് ആണ് പോകേണ്ടത്- കരണ്ടിന്‍റെ ബില്‍ അടക്കണം. ബസ്സ് സ്ടാന്‍ ന്ടില്‍ നിന്നും എടുത്തപ്പോള്‍ സീറ്റ് നിറയെ ആളുകള്‍ .. എന്‍റെ തൊട്ടുമുമ്പുള്ള സീറ്റില്‍ എന്‍റെ നാട്ടിലെ ഒരു ചെത്തു തൊഴിലാളി ആയ ചന്തു ഇരിക്കുന്നു.. ചെത്തി ഇറക്കുന്ന കള്ള് ഷാപ്പില്‍ കൊടുത്തു ,വൈകുന്നേരം അതില്‍ പകുതി കള്ള് അകത്താക്കി രാത്രി പൂരപ്പാട്ടും പാടി പോകുന്ന ചന്തു ഞങ്ങള്‍ക്ക് ഒരു സ്ഥിരം കാഴ്ചയാണ്. രാമപുരത്ത് അങ്ങാടിക്കുമുന്പുള്ള ബസ്സ് സ്റ്റോപ്പില്‍ ചന്തു ഇറങ്ങുന്നത് കണ്ടു. അവിടെ നിന്നും മേലോട്ട് പോകുന്ന പഞ്ചായത്ത് റോഡിലെ പോയാലും, അങ്ങാടിയില്‍ ഇറങ്ങി എതിര്‍വശത്തുള്ള റോഡിലൂടെ പോയാലും ചന്തുവിന്‍റെ വീട്ടില്‍ എത്തി ചേരാം.
ബസ്സ് അങ്ങാടിയില്‍ എത്തിയപ്പോള്‍ ചന്തുവിന്‍റെ ബന്ധത്തില്‍ പെട്ട രണ്ടു മൂന്നു ആളുകള്‍ ബസില്‍ കയറി.. അവരുടെ മുഖ ഭാവം കണ്ടപ്പോഴെ എനിക്ക് എന്തോ പന്തികേട് തോന്നി..
ഞാന്‍ അവരോട് ചോദിച്ചു. . എവിടെക്കാ ?
അതില്‍ ഒരാള്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു..ചന്തു വിഷം കുടിച്ചു ആത്മഹത്യ ചെയ്തു.. ശവം മലപ്പുറം ബ്ലോക്ക് ആശ്പത്രിയില്‍ ഉണ്ട്..
പെട്ടെന്ന് എന്‍റെ കണ്ണില്‍ ഒരു ഇരുട്ട്. ഞാന്‍ തലകുടഞ്ഞു ചോദിച്ചു..
ആര് - ചന്തു .. മ്മളെ മേലെപാട്ടെ ചന്തു..
അതെ .. ഒരുമണിക്കൂര്‍ മുന്‍പ് ഫോണ്‍ വന്നു..
ഞാന്‍ അവരോടു എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം വാ പൊളിച്ചു ഇരുന്നു..
എന്നിട്ട് ഞാന്‍ അയാളോട് പറഞ്ഞു.. ചന്തു ഇപ്പൊ ഈ ബസ്സില്‍ അങ്ങാടിക്ക് തൊട്ടു മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങിയത് ഞാന്‍ എന്‍റെ കണ്ണ് കൊണ്ട് കണ്ടതാണെന്ന്..
ഇപ്പോള്‍ വാ പൊളിച്ചു നിക്കുന്നത് അയാളാണ്. അയാള്‍ അയാളുടെ കൂട്ടത്തിലുള്ള മറ്റ് രണ്ടുപോരോടും എന്തോ പറഞ്ഞു..
ഞാന്‍ പറഞ്ഞു .. നമുക്ക് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാം .. എന്നിട്ട് ആദ്യം വീട്ടില്‍ പോയി നോക്കാം.. സത്യാവസ്ഥ അറിഞ്ഞിട്ടു മതി ബാക്കി കാര്യം.
നിങ്ങള്‍ മരണ വിവരം ആരോടെങ്കിലും പറഞ്ഞോ..
ആ- വീട്ടിലും നാട്ടിലും അറിഞ്ഞിട്ടുണ്ട്..

അവന്‍റെ പെങ്ങളെ കുറച്ചു ദൂരെക്കാന് കെട്ടിച്ചു വിട്ടിരിക്കുന്നത്.. അങ്ങോട്ട് ഫോണ്‍ ചെയ്തു പറഞ്ഞിട്ടുണ്ട്..
ഏതായാലും അടുത്ത സ്റ്റോപ്പില്‍ ബസ്സിറങ്ങി ഒരു ഓട്ടോ പിടിച്ചു ഞങ്ങള്‍ ചന്തുവിന്‍റെ വീട്ടില്‍ എത്തി..
വീട്ടില്‍ അയല്പക്ക്ത്തുള്ളവര്‍ എല്ലാം കൂടിയിരിക്കുന്നു.. ഉമ്മറത്തേക്ക് കയറിയ ഞങ്ങള്‍ കണ്ടത് ചാര് കസേരയില്‍ കിടക്കുന്ന ചന്തുവിനെ ആണ്.
ചന്തുവിനെ കണ്ട മാത്രയില്‍ എന്‍റെ കൂട്ടത്തിലുള്ള അവന്‍റെ അമ്മാവന്‍ ചോദിച്ചു.. എന്താടാ ഇത്. ആരാ ഈ നുണ പറഞ്ഞത് ?
ചന്തു ഒന്നും മിണ്ടാതെ കസേരയില്‍ തന്നെ ഇരുന്നു.. അമ്മാവന്‍ കലിതുള്ളി ഉറക്കെ പറഞ്ഞു.. ആരാ ആ കള്ളം പറഞ്ഞു പരത്തിയത്. ഏതു thanthakk@@##%#@# - പൂര തെറി..
ഞാന്‍ പതുക്കെ ചന്തു വിനെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി ചോദിച്ചു.. എന്താ ചന്തു..ആരാ ഇത് ചെയ്തത്./
കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്ന് ചന്തു പറഞ്ഞു..
ഞാന്‍ തന്നെയാ ഫോണ്‍ ചെയ്തത്..
വായും പൊളിച്ചുകൊണ്ട് ഞാന്‍ ചോതിച്ചു. എന്തിനു..?
അവന്‍ പറഞ്ഞു.. ഞാന്‍ ചത്താല്‍ ആരൊക്കെ വരും എന്നറിയാന്‍ ?
മുഖം അടക്കി ഒന്ന് തേമ്പാന്‍ആണ് എനിക്ക് തോന്നിയത്..
പോടാ @#@#@ .. എന്ന് പറഞ്ഞു ഞാന്‍ അപ്പോഴും കലി തുള്ളി നില്‍ക്കുന്ന അവന്‍റെ അമ്മാവനോട് വിവരം പറഞ്ഞു..
ഠെ-- ഒരു ശബ്ദം.. അമ്മാവന്‍ ശരിക്കും ഒരമ്മാവന്‍ ആയി..
മുഖം പൊത്തി ചന്തു കുനിഞ്ഞിരിക്കുന്നു.. അമാവന്ടെ തെറി ഇപ്പോള്‍ അവനോടു ആയി.. കരണ്ട് ബില്‍ അടക്കാന്‍ പറ്റാത്ത സങ്കടത്തില്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍ കണ്ടു. അവന്‍റെ പെങ്ങളും കുറച്ചു ആളുകളും ജീപ്പില്‍ വന്നിറങ്ങുന്നു.. കരഞ്ഞു വിളിച്ചു പുറത്തേക്ക് ഇറങ്ങിയ പെങ്ങള്‍ ഉറക്കെ കരഞ്ഞു പതം പറയുന്നു.. മോനെ ചന്തു. എന്തിനാടാ നീ ഇത് ചെയ്തത്. ?
ഞാന്‍ അവളോട് പറഞ്ഞു. . ചന്തു അതാ അവിടെ ഇരിക്കുന്നു.. അവനോടു തന്നെ ചോദിച്ചോ..
ഞാന്‍ പല്ല് ഇറുമി ചന്തുവ്നെ ശപിച്ചും കൊണ്ട് എന്‍റെ വീട്ടിലേക്കു നടന്നു..
Tuesday, 26 April 2011
നെജ്ജപ്പം
ഇസ്മായിലിന്‍റെ വീട് മെയിന്‍ റോഡ് വക്കത്ത് ആണ് .
വീടിന്‍റെ ഒരു സെഡിലും . മ റു ഭാഗത്തും വിശാലമായ പാട ശേഖരങ്ങള്‍
അത് ഇസ്മായിലിന്‍റെ അടുത്തെത്തിയപ്പോള്‍ ഒന്ന് വേഗത കുറച്ചു. ഇസ്മായില്‍ നോക്കുമ്പോള്‍ കൂട്ടുകാരെല്ലാവരും ഉണ്ട് . അതിലൊരാള്‍ ജീപ്പിന്‍റെ പിന്നില്‍ നിന്നും തല പുറത്തെക്കിട്ട് വിളിച്ചു പറഞ്ഞു..
ഇന്ന് മലപ്പുറം സോക്കറും , തൃശൂര്‍ ജിംഖാനയും തമ്മിലാ മാച്ച് .. ജ്ജു പോരുണി ല്ലെ .
പെരിന്തല്‍ മണ്ണയില്‍ അപ്പോള്‍ "കാദര്‍ അലി " മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫൂട്ബാള്‍ മത്സരം നടക്കുകയായിരുന്നു ...

ഈ പാട ശേഖരത്തിലൂടെ ഒരു തോട് ഒഴുകുന്നു. തോടിന് കുറുകെ ഒരു ചെറിയ പാലം . റോഡ് ഇതിലൂടെ ആണ് കടന്ന് പോകുന്നത് . പാലത്തിന് സെഡില്‍ കൈവരികള്‍ .
ഈ കൈവരികളില്‍ വൈകുന്നേരം അവിടെ ഉള്ള ചെറുപ്പക്കാര്‍ സൊറ പറയാനും, കാറ്റ് കൊള്ളാനും വന്നിരിക്കാറുണ്ട്.
ഇസ്മായില്‍ അന്ന് പ്ലസ് ടു വിന് പഠിക്കുന്ന സമയം.

ഒരു ദിവസം ......
ഇസ്മായിലിന്‍റെ ഉപ്പ ഗല്‍ഫില്‍ ആണ്. ഗല്‍ഫിലുള്ള ഉപ്പാക്ക് കൊടുത്തു അയക്കാന്‍ ഉമ്മ അടുക്കളയില്‍ നെയ്യപ്പം ഉണ്ടാക്കുന്നു. ഇസ്മായില്‍ അടുക്കളയില്‍ ചെന്നു രണ്ട് നെയ്യപ്പം എടുത്തു പതുക്കെ പുറത്തിറങ്ങി. എന്നിട്ട് പാലത്തിന്‍റെ കൈവരിയില്‍ ചെന്നിരുന്നു തിന്നാന്‍ തുടങ്ങി.
കൂട്ടുകാരെ ആരെയും കാണാന്‍ ഇല്ലല്ലോ എന്നാലോചിച്ചു നെയ്യപ്പം ചവച്ചു തിന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു ആര്‍പ്പ് വിളിയുമായി ഒരു ജീപ്പ് വരുന്നു.
ഇസ്മായിലിന്‍റെ ഉപ്പ ഗല്‍ഫില്‍ ആണ്. ഗല്‍ഫിലുള്ള ഉപ്പാക്ക് കൊടുത്തു അയക്കാന്‍ ഉമ്മ അടുക്കളയില്‍ നെയ്യപ്പം ഉണ്ടാക്കുന്നു. ഇസ്മായില്‍ അടുക്കളയില്‍ ചെന്നു രണ്ട് നെയ്യപ്പം എടുത്തു പതുക്കെ പുറത്തിറങ്ങി. എന്നിട്ട് പാലത്തിന്‍റെ കൈവരിയില്‍ ചെന്നിരുന്നു തിന്നാന്‍ തുടങ്ങി.
കൂട്ടുകാരെ ആരെയും കാണാന്‍ ഇല്ലല്ലോ എന്നാലോചിച്ചു നെയ്യപ്പം ചവച്ചു തിന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു ആര്‍പ്പ് വിളിയുമായി ഒരു ജീപ്പ് വരുന്നു.
അത് ഇസ്മായിലിന്‍റെ അടുത്തെത്തിയപ്പോള്‍ ഒന്ന് വേഗത കുറച്ചു. ഇസ്മായില്‍ നോക്കുമ്പോള്‍ കൂട്ടുകാരെല്ലാവരും ഉണ്ട് . അതിലൊരാള്‍ ജീപ്പിന്‍റെ പിന്നില്‍ നിന്നും തല പുറത്തെക്കിട്ട് വിളിച്ചു പറഞ്ഞു..
ഇന്ന് മലപ്പുറം സോക്കറും , തൃശൂര്‍ ജിംഖാനയും തമ്മിലാ മാച്ച് .. ജ്ജു പോരുണി ല്ലെ .
പെരിന്തല്‍ മണ്ണയില്‍ അപ്പോള്‍ "കാദര്‍ അലി " മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫൂട്ബാള്‍ മത്സരം നടക്കുകയായിരുന്നു ...
ഇത് കേക്കേണ്ട താമസം കയ്യിലുണ്ടായിരുന്ന് പാതി കടിച്ച നെയ്യപ്പം വായിലേക്കിട്ട് ഫൂട്ബാള് കളി ഭ്രാന്തന്‍ ആയ ഇസ്മായില്‍ കൈവരിയില്‍ നിന്നും ചാടി കുറഞ്ഞ സ്പീഡില്‍ മുമ്പോട്ടു പോയി കൊണ്ടിരിക്കുന്ന ജീപ്പിന്‍റെ ബേ ക്കിലെ ഫൂട്ട് ബോര്‍ഡിലേക്ക് ചാടി ...
പ്ടിമ് .... ചാട്ടം പിഴച്ച ഇസ്മായില്‍ റോഡില്‍ വീണു ..
ജീപ്പില്‍ ഉള്ളവരെല്ലാം ആര്‍ത്തു വിളിച്ചു .... ജീപ്പ് സൈഡ് ആക്കി എല്ലാവരും ഓടി വന്നു നോക്കുമ്പോള്‍ ഇസ്മായിലിന്‍റെ മുഖത്തെല്ലാം ചോര ...
ഇസ്മായിലിന് ബോധം നഷ്ട പ്പെട്ടിരുന്നു.
ആര്‍പ്പുവിളിയും ഒച്ചയും ബഹളവും കേട്ട് ഇസ്മായിലിന്‍റെ ഉമ്മയും ഓടി വന്നു ..
ന്ടെ ഇസ്മായിലെ .... ഉമ്മ അലറി കരയാന്‍ തുടങ്ങി..
ഒരു വിധത്തില്‍ ഉമ്മനെ പറഞ്ഞു സമാധാനിപ്പിച്ചു കൂട്ടുകാര്‍ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. കൂടെ അവന്‍റെ ഉമ്മയും കയറി.
ആശുപത്രിയില്‍ എത്തി ഡോക്ടര്‍ പരിശോധിച്ചു .. മുഖത്തെ ചോര എല്ലാം തുടച്ചു ..
ബോധം അപ്പോഴും വീണിരുന്നില്ല.
ഡോക്ടര്‍ ഇസ്മായിലിന്‍റെ വായ തുറന്നു ടോര്‍ച്ച് അടിച്ചു പരിശോധിക്കാന്‍ തുടങ്ങി..
ചുണ്ടു പൊട്ടി ചോര ഇസ്മായിലിന്‍റെ വായിലും ആയിരുന്നു.
പകുതി ചവച്ച നെയ്യപ്പവും ചോരയും കലര്‍ന്ന സ്പോഞ്ച് പോലെ ആയ മിശ്രിതം കണ്ടു
ഡോക്ടര്‍ പറഞ്ഞു...
വേഗം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോകണം .. അണ്ണാക്ക് പൊട്ടി തലച്ചോര്‍ വായില്‍ എത്തിയിരിക്കുന്നു....
ഡോക്ടര്‍ ഉടനെ ചില ഫസ്റ്റ് എയിഡ് കള്‍ ചെയ്തു..
എന്നിട്ട് എല്ലാവരും കൂടി ഒരു ആംബുലന്‍സില്‍ ഇസ്മായിലിനേയും കയറ്റി മെഡിക്കല്‍ കോളേജിലേക്ക് വിട്ടു ..
മകന്‍റെ തലക്കരികില്‍ ഇരിക്കുന്ന അവന്‍റെ ഉമ്മ എന്തൊക്കെയോ ചെല്ലി പറയുന്നുണ്ട്.
ആംബുലന്‍സ് സ്പീഡില്‍ പായുകയാണ്. ഒരു രണ്ട് കിലോമീറ്റര്‍ പോയപ്പോള്‍ ഒരു ഗട്ടറില്‍ ചാടി ആംബുലന്‍സ് ആകെ ഒന്ന് ഉലഞ്ഞു.. ആ ഉലയലില്‍ ഇസ്മായിലിന് ബോധം തിരിച്ചു കിട്ടി..
ബോധം തിരിച്ചു കിട്ടിയ ഇസ്മായില്‍ വായിലുള്ള മിശ്രിതം അറിയാതെ ചവയ്ക്കാന്‍ തുടങ്ങി.
ബോധം വീണ ഇസ്മായില്‍ ചവയ്ക്കുന്നത് കണ്ടു അവന്‍റെ ഉമ്മ. ഉറക്കെ പറഞ്ഞു..
ജ്ജു തലച്ചോറ് തിന്നല്ലേ ന്ടെ ഇസ്മായിലേ ......
ഇത് കേട്ടതും..... തുഹ്ഫ് .....ചവയ്ക്കുന്ന മിശ്രിതം ഇസ്മായില്‍ ഒറ്റ തുപ്പ് ...
എന്നിട്ട് കിടക്കുന്ന അവിടുന്നു എണീച്ചു ഇരുന്നു ഇസ്മായില്‍ പറഞ്ഞു....
തലച്ചോറ് അല്ലുമ്മാ .. ഇത് നെജ്ജപ്പാണ് .. നെജ്ജപ്പം. ..
വാല്‍ കഷ്ണം... ഇസ്മായിലിന് കാര്യമായിട്ടു ഒന്നും പറ്റിയിരുന്നില്ല .. വീഴ്ചയില്‍ മുഖം ഫൂട്ട് സ്റ്റെപ്പില് ഇടിച്ച് ചുണ്ടു മുറിഞ്ഞു.. ആ ചോരയാണ് മുഖം ആകെ പരന്നത് .. വീഴ്ച യുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെടുകയും ചെയ്തു.. ഏതായാലും പുറപ്പെട്ടതല്ലെ എന്ന് കരുതി മെഡിക്കല്‍ കോളേജില്‍ പോയി. വിദ്ധക്ത പരിശോധനയില്‍ ഒന്നും കാര്യമായി ഒന്നും സംഭവിക്കാത്തതുകൊണ്ട് ചൂണ്ടിന് 3-4 സ്റ്റിച്ചും ഇട്ട് മടങ്ങി...
ഇപ്പോഴും ചില കൂട്ടുകാര്‍ ഇസ്മായിലി നെ കാണുമ്പോള്‍ വിളിക്കും .... നെജ്ജപ്പോ ... ....
Tuesday, 1 March 2011
അലവിയുടെ റിയാലിറ്റി ഷോ
എന്‍റെ വല്ല്യുപ്പാന്‍റെ മാനേജുമെന്‍റിലുള്ള എല്‍.പി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ എന്നെ ചേര്ക്കു മ്പോള്‍ എനിക്ക് മാതൃ ഭാഷ ആയി അറിഞ്ഞിരുന്നത് , “ഞാന്‍ ഒരു തടവ് ഷൊന്ന നൂറു തടവ് ഷൊന്ന മാതിരി” ‘ എന്ന സ്റ്റൈല്‍ മന്നന്‍ രാജ്നീ കാന്ത് മൊഴിഞ്ഞ ഭാഷ ആയിരുന്നു..
എന്നെ പെറ്റീട്ടത് ദൈവത്തിന്‍റെ സ്വന്തം നാട് എന്ന്‍ പരസ്യത്തിലും,ചെകുത്താന്‍റെ തറവാട് എന്ന് മാലോകരും വിളിക്കുന്ന , ഈ ഭൂമി മലയാളത്തില്‍ തന്നെ ആയിരുന്നു.
പിറന്നു വീണ് ആറ് മാസം കഴിഞ്ഞപ്പോ, എന്നെയും ഉമ്മയെയും ,പാണ്ടി നാട്ടിലുള്ള “മണലി” എന്ന സ്ഥാലത്തേക്ക് ഉപ്പ കൊണ്ടുപോയി. പിന്നെ അഞ്ചു കൊല്ലം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും എനിക്ക് കിട്ടികൊണ്ടിരുന്ന സകലതും വീതിച്ചെടുക്കാന്‍ എന്‍റെ കൂടെ ഒരു അനിയനും ഉണ്ടായിരുന്നു.
എന്‍റെ വാമൊഴി ആയി പുറത്തേക്ക് വന്നിരുന്നത് മുകളില്‍ പറഞ്ഞ ആ ഭാഷ ആയിരുന്നു.
ഞങ്ങളെ അവിടെ തന്നെ താമസിപ്പിച്ച് അവിടെത്തന്നെ പഠിപ്പിച്ചു , എന്‍ അന്‍പുക്കും അന്‍പായ തമിഴ് മക്കളെ” എന്ന് ആരെങ്കിലും പറഞ്ഞാല്‍ ,ഹൊയ് ഹൊയ് , എന്ന് പറഞ്ഞു ഡപ്പലാം കൂത്ത് നടത്തുന്ന പാണ്ടി മക്കളാക്കി വളര്ത്താ നുള്ള ഉപ്പയുടെ തീരുമാനത്തെ ഉമ്മ എതിര്‍ത്തത് , എം.ജി.ആര്‍ അണ്ണന്‍ എങ്ങാനും വടി ആയാല്‍ മക്കളെങ്ങാനും മണ്ണെണ്ണ ഒഴിച്ച് അണ്ണന് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിക്കുമോ എന്ന് ഭയന്നിട്ട് അല്ല മറിച്ച് , മക്കള്‍ എങ്ങാനും അണ്ണാചികളായി വളര്ന്നാ ല്‍ , അഞ്ചു നേരം പടിഞ്ഞാട്ടേക്ക് തിരിഞ്ഞു നിന്ന് സര്വ്വ ശക്തന് വേണ്ടി നമസ്കരിക്കുകയില്ല എന്ന് മാത്രമല്ല അബദ്ധവശാലെങ്ങാനും തട്ടി തടഞ്ഞു വീണാല് പോലും പടിഞ്ഞാട്ടേക്ക് വീഴാന്‍ സാധ്യത കുറവാണെന്ന് എന്ന ഒറ്റ കാരണം കൊണ്ട് ആയിരുന്നു.
ഒന്നാം ക്ലാസ്സില്‍ നിന്നും നാലാം ക്ലാസ്സിലെക്കെത്തിയപ്പോഴേക്കും എന്‍റെ ഭാഷ “തമിഴാളം” എന്ന പുതിയ ഒരിനം ഭാഷയായി രൂപാന്തരം പ്രാപിച്ചിരുന്നു. എനിക്ക് പുസ്തകം കിട്ടി എന്നുള്ളത്തിന് , എനിക്ക് പുസ്തകം കിടചാച്ച് എന്നും , നീ എന്താ ചെയ്യുന്നത് എന്ന് ചോദിക്കുന്നത് , “നീ എന്താ പ ------------------ന്നത്” ( വിട്ട ഭാഗം പൂരിപ്പിച്ചാല്‍ മലയാളത്തിലെ ഒരു ഒന്നൊന്നര വാക്ക് ) എന്ന രീതിയില്‍ ആയിരുന്നു.
നാലാം ക്ലാസ്സില്‍ ഞങ്ങളുടെ മാഷ് നാരായണന്‍ മാഷ് ആയിരുന്നു. അദ്ദേഹം ആണ് ഞങ്ങളെ ‘ സൈക്കിള്‍ ഇല്ലാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചത് ..
ചോദ്യം ചോദിച്ചു ഉത്തരം പറഞ്ഞില്ലെങ്കില്‍ മേശയുടെ അടുത്തേക്ക് വിളിക്കും. എന്നിട്ട് ക്ലാസിന് അഭിമുഖമായി മാഷ് ഇരിക്കുന്ന കസേരയുടെ വലതു വശത്ത് നിക്കാന്‍ പറയും. എന്നിട്ട് നമ്മുടെ ഇടത്തെ കാലിന്‍റെ ഉള്ളം തുടയില്‍ , പഴമക്കാര്‍ അപ്പച്ചട്ടിയില്‍ എണ്ണ തേക്കാന്‍ ഉപയോഗിക്കുന്ന ശീല ചുറ്റിയ കോല് പോലെ ഉള്ള തള്ള വിരലും , അതിനൊത്ത ചൂണ്ട് വിരലും ചേര്‍ത്തു നുള്ളു . അപ്പോള്‍ നമ്മള്‍ ആകാല്‍ പൊന്തിക്കും . ഉടനെ പ്രയോഗം അടുത്ത കാലില്‍. ഇത് മാറി മാറി നടക്കുന്പോള്‍ നമ്മള്‍ അസ്സലായി സൈക്കിള്‍ ചവിട്ടുകയായിരിക്കും.
നാലാം ക്ലാസ്സിലെ എന്‍റെ കൂട്ടുകാരന്‍ അലവി ആയിരുന്നു.
ഉച്ചക്ക് കിട്ടുന്ന ഉപ്പുമാവിന്‍റെ പകുതി കൊടുത്താല്‍ നല്ല പഴുത്ത മാങ്ങ കൊണ്ടുവന്നു തരും എന്നുമാത്രമല്ല , അണ്ണാച്ചീ എന്ന് എന്നെ ആരെങ്കിലും വിളിച്ചാല്അവന്‍റെ മണ്ടക്ക് കിഴുക്കാനും അവന്‍ റെഡി ആയതുകൊണ്ടായിരുന്നു ഞാന്‍ അവനെ എന്‍റെ കൂട്ടുകാരന്‍ ആക്കിയത്.
വയറ്റിലേക്ക് എന്തെങ്കിലും “ചെലുത്തുക” എന്ന വിചാരം അല്ലാതെ വേറൊന്നും അവനുള്ളതായീട്ട് എനിക്കറിയില്ല.
ഞങ്ങളുടെ മദ്രസ്സ അധ്യാപനവും സ്കൂളില്‍ തന്നെ ആയിരുന്നു. മദ്രസ്സ വിടുംപോള് ചൊല്ലുന്ന സ്വലാത്തും, സ്കൂള്‍ വിടുംപോള് ചൊല്ലുന്ന" ജന ഗണ മനയും" അലവി ഉറക്കെ ചൊല്ലിയിരുന്നു. അത് ഭക്തികൊണ്ടും , ദേശ സ്നേഹം കൊണ്ടും ഒന്നും ആയിരുന്നില്ല , മറിച്ച് ഈ ഒച്ച കേട്ടിട്ടു അവന്‍ വലിയാത്ത എന്നും ,ചെറിയാത്ത എന്നും വിളിക്കുന്ന അവന്‍റെ പെങ്ങന്മാ ര്‍ , ചായയും, കഞ്ഞി യും വിളമ്പി വെക്കാന്‍ ആയിരുന്നു.
അവന്‍റെ ഉപ്പയും , ഉമ്മയും, കൂലി പണിക്കാര്‍ ആയിരുന്നു. അവന്‍റെ മൂത്തത് രണ്ട് പെങ്ങന്‍മാര്‍.പെങ്ങന്‍മാരുടെ കല്ല്യാണം പെട്ടെന്ന് ശരിയാവുകയും രണ്ട് പേരുടെയും കല്ല്യാണം ഒരു ദിവസം നടക്കുകയും ചെയ്തു. അതിന്‍റെ തൊട്ടടുത്ത ദിവസം അവന്‍ " എന്തോ കളഞ്ഞു പോയ അണ്ണാനെ " പോലെ ആണ് ക്ലാസ്സില്‍ വന്നത്.
അന്ന് തന്നെ ആയിരുന്നു , നാരായണന്‍ മാഷ് ക്ലാസ്സില്‍ വന്നു , ഓരോരുത്തരേയും എണീപ്പിച്ചു നിര്‍ത്തി പാട്ട് പാടാന്‍ ആവശ്യ പെട്ടത്.
ആ അവ്ശ്യപെടല്‍ , " കുട്ടീ , ഒരു പാട്ട് പാടൂ, അതും നിര്‍ത്തി നിര്‍ത്തി പാടൂ , എന്നാല്‍ അല്ലെ ഭാവവും മറ്റു " സംഗതി " കളും വരൂ എന്ന ടോണില്‍ ആയിരുന്നില്ല മറിച്ച് , തൊട്ടയല്‍വക്കത്തെ മൂവ്വാണ്ടന്‍ മാങ്ങക്ക് കല്ലെറിയാന്‍ ചെന്നാപ്പോള്‍ ആ വീട്ടുകാരന്‍ ഒരു വടിയെടുത്ത് " ഓടെടാ" എന്ന് റസൂല്‍ പൂകുട്ടിക്ക് വരെ മനസ്സിലാകാത്ത ശബ്ദത്തില്‍ പറഞ്ഞതുപോലെ ആദ്യത്തെ കുട്ടിയോട് " പാടെടാ "എന്ന് പറഞ്ഞു . അവന്‍ പാടാന്‍ വായ് തുറന്നു എന്നല്ലാതെ വായില്‍ നിന്നും ചില വികൃത ശബ്ദങ്ങള്‍ ആയിരുന്നു. പിന്നെ കാണുന്നത് അവന്‍ സൈക്കിള്‍ സവാരി നടത്തുന്നത് ആയിരുന്നു.
അടുത്ത ഊഴം " അലവിയോട് ആയിരുന്നു" ..
പാടെടാ എന്ന ശബ്ദം കെല്‍ക്കേണ്ട താമസം. അലവി എണീച്ചു നിന്നു ..ചങ്കും , കൊരലും , വീര്‍പ്പിച്ചു , അവനെകൊണ്ട് കഴിയുന്ന രീതിയില്‍ " ഷഡ്ജ വും മറ്റു " സംഗതികളും ഇട്ട് ഒരു പാട്ട് ....
" വല്ല്യാത്താനെയും കെട്ടിച്ചു ...
ചെറിയാത്താനെയും കെട്ടിച്ചു ..
ഇനിയെന്താ കാട്ടൂവ
ലാ ഇലാ ഇല്ലല്ലാ .....

Saturday, 12 February 2011
കന്നിമൂലയും മൂലകുരുവും
അഞ്ച് കൊല്ലം മുമ്പ് , കുടുംബത്തിലെ മൂത്ത സന്തതി എന്ന നിലക്ക് പുതിയ വീടുണ്ടാക്കി താമസം മാറാന്‍ ഞാന്‍ തീരുമാനിച്ചത്, നാട്ട് നടപ്പിനെ മാനിച്ചത് കൊണ്ട് മാത്രം ആയിരുന്നില്ല, മറിച്ച് ,എന്നെ നോക്കി “ഉപ്പാ” എന്ന് വിളിക്കുന്ന എന്‍റെ രണ്ട് സന്താനങ്ങള്ക്ക് പുറമെ “മൂത്താപ്പാ” എന്ന് വിളിച്ചുകൊണ്ടിരിക്കുന്ന അനിയന്മാരുടെ നല് സന്താനങ്ങളുടെ കൂടെ അഞ്ചാമതൊരാളായി ചെറിയ അനിയനും കൂടി ഒരാണ്‍ സന്തതി പിറന്നതോട് കൂടി ആണ്.
ഒരു ലക്ഷം രൂപ കൊടുത്ത് , എളേമ്മാടെ ഓഹരി ആയ 8സെന്‍റ് സ്ഥലം വാങ്ങിയത് , പെരുംതച്ചന്മാ്രുടെ ഇളം മുറക്കാരായ അഞ്ചെട്ട് കുടുംബങ്ങള്‍ താമസിക്കുന്നതിന്‍റെ ഇടക്കായിരുന്നു .
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഖജനാവിലുള്ള പണം എന്‍റെ കയ്യിലെത്തിയപ്പോള്‍ 8 സെന്‍റിന്‍റെ ആധാരം അവരുടെ ഖജനാവില്‍ എത്തി എങ്കിലും ഒരു വര്ഷം കൊണ്ട് ഒരു വീട് ഞാനും ഉണ്ടാക്കി “വെപ്പും തീറ്റയും കുടിയും “ തുടങ്ങി ...
വീടിന് തറ ഇട്ടപ്പോള്‍ , ഇവിടെ അടുക്കള. ഇവിടെ ബെഡ് റൂം , ഇവിടെ ബാത്ത് റൂം എന്നൊക്കെഞാന്‍ ചൂണ്ടി കാട്ടിയ സ്ഥലതെല്ലാം കുറ്റി അടിച്ച പെരുംന്തച്ച സന്തതി ഒരു അഭിപ്രായവും പറയാതെ കുറ്റിയും അടിച്ചു ഞാന്‍ കൊടുത്ത ഗാന്ധി നോട്ടും വാങ്ങി , അതുകൊണ്ട് അന്ന് വൈകുന്നേരം “ അടിച്ചു പൂകുറ്റി “ആയി.
വീണ്ടും ഗല്‍ഫില്‍ എത്തിയ ഞാന്‍ , ഇരുട്ടും , വെളിച്ചവും കയറാത്ത, രാത്രിയില്‍ എന്‍റെ ചോരകൊടുത്ത് ഞാന്‍ വളര്‍ത്തുന്ന കുറെ മൂട്ടകളെ സ്നേഹിച്ചും, അവരുടെ സ്നേഹം സഹിക്കാന്‍ പറ്റാതാവുമ്പോള്‍ , പെട്ടെന്ന് ലൈറ്റ് ഇട്ട് , പോലീസുകാരെ കാണുംപോള്‍ , ഷറഫിയ പച്ചക്കറി മാര്ക്കാറ്റിലെ ബംഗാളികള്‍ പരക്കം പായുന്നതുപോലെ പായുന്ന മൂട്ടകളെ പശയുള്ള സെല്ലോടേപ്പ് കൊണ്ട് പിടിച്ചും ഗള്ഫ് കണ്ടുപിടിച്ചവനെ ശപിച്ചു കൊണ്ടും , നാട്ടില്‍ വിശാലമായ പാടത്തില്‍ നിന്നുള്ള കാറ്റും , വെള്ളോട്ടു പറമ്പിന്‍ടെ ഉച്ചിയില്‍ ഉദിക്കുന്ന സൂര്യന്‍റെ ചൂടും വെളിച്ചവും കടന്ന് വരൂന്ന എന്‍റെ വീടിന്‍റെ ബെഡ്റൂമില്‍ അമ്മായിയമ്മ സമ്മാനമായി നല്കിയ ഡബിള്‍ കോട്ട് ബെഡില്‍ കിടന്നുറങ്ങുന്നതു സ്വപ്നം കണ്ടും സൌദിയില്‍ കഴിയുമ്പോള്‍ ആണ് ഒരു മാസത്തെ വെക്കേഷന്‍ ഒത്തുവന്നത്.
നാട്ടിലെത്തി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോ, തൊട്ടു അപ്പുറത്ത് ഉള്ള തച്ചന്‍ പരമ്പരയിലെ മറ്റൊരു ഗഡിയുടെ മകള് “തച്ചി” യുടെ വീടുകാഴ്ചക്ക് വന്ന ഗടാഗഡിയനായ ഒരു പെരുംതച്ചന്‍ എന്‍റെ വീടിന്‍റെ അടുക്കളയുടെ പുക കുഴല്‍ നോക്കി വാ പൊളിച്ചും കൊണ്ട് നീക്കുന്നത് കണ്ടപ്പോള്‍, വീടുകാഴ്ചക്ക് ഒരുക്കിയിരുന്ന സദ്യയിലെ പാല്പ്പാ യസമെങ്ങാനും ആര്‍ത്തി മൂത്ത് ചൂടോടെ കുടിച്ചോ എന്ന് സംശയിച്ചു നില്ക്കു മ്പോ , അല്ല .. ആരാ ഈ വീടിന് കുറ്റി അടിച്ചത് എന്ന ഒരു ചോദ്യം എന്റെു നേരെ നോക്കി ചോദിച്ചു .അപ്പോഴാണ് അയാള് ചൂട് പായസം കുടിച്ചു കണ്ണുതള്ളി അന്തംവിട്ടു നില്ക്കു ക അല്ല മറിച്ച് തച്ചുശാസ്ത്രകണക്കുകള്‍ ഓര്‍ക്കുകയായിരുന്നു എന്ന് മനസ്സിലായത്.
കുറ്റി അടിച്ചത് മോന്തിക്ക് പൂകുറ്റി ആകുന്ന ഒരുത്തന്‍ ആണെന്ന് മനസ്സില്‍ പറഞ്ഞെങ്കിലും ഞാന്‍ ചോദിച്ചു – എന്തിയേ ?
“ഈ വീടിന്‍റെ സ്ഥാനം ശരിയല്ല. കന്നിമൂലയിലാ അടുക്കള.” അത് അവിടെ നിന്നും മാറ്റണം. എന്നാലേ മേല്‍ ഗതി ഉണ്ടാവൂ. “
ഒരുഗതിയും പരഗതിയും ഇല്ലാതെ നില്‍കുന്ന എനിക്ക് മേല്‍ ഗതി ഉണ്ടാവണമെങ്കില്‍ അടുക്കള മാറ്റണം എന്ന് കേട്ടപ്പോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഖജനാവിലുള്ള 8 സെന്‍റിന്‍റെ ആധാരത്തെ ഓര്‍ത്ത് പോയി.. ആ ആധാരം എന്റെന പെട്ടിയില്‍ എത്തിക്കാന്‍ എന്താ മാര്‍ഗം എന്ന ആധിയില് നില്ക്കുംപോളാണ് ഇനിയൊരു വീടുപണികൂടി.
ഈ വിവരം പെണ്ണുംപിള്ള യോട് പറഞ്ഞപ്പോ അവളോടു ഇത് വേറെ ചില “ ഗഡികള്‍ “ പറഞ്ഞിട്ടുണ്ടെന്നും, രോഗങ്ങള്‍ വിട്ടുമാറുകില്ല എന്നും കൂടി ആ ഗഡികള്‍ പറഞ്ഞിട്ടുണ്ട് എന്നും, ആ ഇടക്ക് എനിക്ക് ഉണ്ടായ “മൂലകുരുവിന്‍റെ അസ്കിത ‘ അതായിരിക്കും എന്നും അവള്‍ ഉറച്ച് വിശ്വസിച്ചു..
രാവിലെ എണീച്ചു ഒരു പൊടികട്ടന്‍ അടിച്ചാല്‍ തുടങ്ങുന്ന അടിവയ്റ്റിലെ പഞ്ചാരിമേളം കൊട്ടികയറി അവസാനിക്കുംപോഴേക്കും വെളുത്ത “ കമ്മോഡില്‍ “ മഞ്ചാടിക്കുരു പോലെ ചുകന്ന പാടുകള്‍ ഉണ്ടാകും എന്ന് മാത്രമല്ല അവിടെ നിന്ന് ഇറങ്ങി വരുന്ന എന്നെ കണ്ടാല്‍ അഞ്ചെട്ട് ഏക്ര പറമ്പ് ഒരുമണിക്കൂറുകൊണ്ട് കിളച്ചു മറിച്ച് വരുന്നവനെ പോലെയുണ്ടാവും.
കന്നിമൂല മാറിയാല്‍ മൂലകുരു മാറുമെങ്കില്‍ -ന്നാ പിന്നെ അടുക്കള മാറ്റി കളയാം എന്ന് ഞാനും തീരുമാനിച്ചു.
ഒരുമാസത്തെ ലീവ് അടിച്ചുപൊളിച്ചു അര്‍മാദിക്കണം എന്ന് കരുതിയ ഞാന്‍ - പിന്നെ പണികാരെ കാണാന്‍ പോകുന്നു. രാവിലെ സിമന്റും , കല്ലും കട്ടയും കൊണ്ടുവരാന്‍ പോകുന്നു. ആകെ ജഗ പോക.
ഏകദേശം 25 ദിവസംകൊണ്ട് അടുക്കള മാറ്റി പുതിയ അടുക്കള കെട്ടി.
26 ആം ദിവസം രാവിലെ പൊടികട്ടന്‍ അടിച്ചു “ മഞ്ചാടികുരു “ വിതറാനും , അഞ്ചെട്ട് ഏക്ര കിളക്കാനും തയ്യാറായി കക്കൂസ്സില്‍ പോയ ഞാന്‍ അതുഭുതപ്പെട്ടുപോയി ..
ഭൂമി മലയാളത്തിലുള്ള എല്ലാ വായുവും ഉള്ളിലെക്കെടുത്ത് പ്രെഷര്‍ കൊടുത്താല്‍ മാത്രം , പാകത്തിന് വെള്ളം ഇല്ലാത്ത മാവുകൊണ്ട് ഇടിയപ്പം പീച്ചുംപോള് പുറത്തേക്ക് വന്നിരുന്നതു ഇതാ വെണ്ണ കട്ടിയില്‍ നൂല് ഇട്ട് വലിക്കുംപൊലെ സ്മൂത്ത് ആയി പുറത്തേക്ക് വരുന്നു. അതും ഒരു ചുവന്ന പൊട്ടും തൊടാതെ .. അങ്ങിനെ അങ്ങിനെ...
അടികൂറിപ്പ് :-
സുഹൃത്തുക്കളെ! മൂലക്കുരു മാറിയത് അടുക്കള മാറിയതുകൊണ്ടോന്നും അല്ല. 25 ദിവസം പണിക്കാരുടെ കൂടെ ഞാനും ജോലി ചെയ്തിരുന്നു. സ്വാഭാവികമായും ധാരാളം വെള്ളവും കുടിച്ചിരുന്നു, ദഹന പ്രക്രിയ ശരിയായപ്പോള്‍ മലബന്ധവും മാറികിട്ടി. പരിശോധിച്ചപ്പോള്‍ മൂലകുരു എന്ന ഒരു രോഗം എനിക്കില്ല എന്നും മലബന്ധ സംബന്ധിയായി ഉള്ള ചില പ്രശനങ്ങള്‍ മാത്രമേ ഉള്ളൂ എന്നും, അറിഞ്ഞു

Saturday, 5 February 2011
പര ദൂഷണം
അബ്ദുറഹിമാന്‍ ഹാജി ഒറിജിനാലായി ഹാജിയാര്‍ ആയിരുന്നു. ..
ദേ - കിടക്ക്ണ് - ഹാജി മാരില്‍ ഡ്യൂപ്ലികേറ്റും ഉണ്ടോ ?
ഹെയ് -ഞാന്‍ പറയട്ടെന്ന് .. മൂപ്പര് ഹജ്ജ് ചെയ്യണം എന്ന് മാത്രം നിയ്യത്തു ( ഉദ്ദേശം) വെച്ച് മക്കത്ത് പോയി എല്ലാ ചിട്ട വട്ടങ്ങളോടെയും ഹജ്ജ് നിര്‍വഹിച്ചു പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നാട്ടില്‍ തിരിച്ചെത്തി ആന്ത്രമാങ്കാക്ക എന്ന്‍ വിളിച്ചിരുന്ന നാട്ടുകാരെകൊണ്ട് " അബ്ദുറഹ്മാന്‍ ഹാജീ " എന്ന് വിളിപ്പിച്ച ആളായിരുന്നു.
അപ്പോ ഡ്യൂപ്ലികേറ്റോ ?
അത് ഹജ്ജിനെന്ന് പേരും പറഞ്ഞു , സൌദിയില്‍ കാല് കുത്തിയ ഉടനെ തന്നെ എന്തെങ്കിലും പണി ഒപ്പിച്ചു , കടവും വീട്ടി, പെണ്‍മക്കളെ എല്ലാം കെട്ടിച്ച് , ഇനി ഒരു ഹജ്ജ് ആവാം എന്ന്‍ കരുതി ഹജ്ജ് ഒക്കെ ചെയ്തു , നാട്ടിലെത്തുംപോള് ആരും ഹാജീ ന്നു വിളിച്ചിലെങ്കില്‍ , ഞാന്‍ ഒന്നല്ല രണ്ട് ഹജ്ജ് ചെയ്തിട്ടുണ്ടെന്ന് ഇടക്കിടക്ക് പറഞ്ഞു , ന്നട്ടും ആരും ഹാജീ ന്നു വിളിച്ചില്ലെങ്കില്‍ " പള്ളി കമ്മിറ്റി ക്കു 500 റുപ്യ സംഭാവന കൊടുത്ത് , രസീത് കുറ്റിയില് പേരിന്‍റെ കൂടെ "ഹാജീ " എന്ന് ചേര്‍പ്പിക്കുന്നവരുണ്ടല്ലോ അവര് ...
ഒ .കെ - അപ്പോ ങ്ങള്‍ എന്താ പ്പോ പറഞ്ഞു വരുന്നത് ?
ഞമ്മള്‍ പറഞ്ഞു വരുന്നത് അബ്ദുറഹ്മാന്‍ ഹാജി കിണറ്റില്‍ ചാടിയ കഥ ആണു ..
ന്ടെ - രബ്ബെ --- എപ്പോ ..
ഹാജിയാര് മാത്രമല്ല അയാളുടെ മകനും കിണറ്റില്‍ ചാടി ..
ഇതെന്താ - പുതിയ മത്സരമോ...
എന്ത്
അല്ല - കുടുംബത്തോടെ കിണറ്റില്‍ ചാടല്‍ ..
അതേ- പഞ്ചായത്ത് മേളയ്ക്ക് ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ മത്സരം.. ഒന്ന് പോടെയ് ..
അനക്ക് കഥ കേള്‍ക്കണോ ..
ങ്ങള് പറയീന്നു ..
അതായത് അബ്ദുറഹ്മാന്‍ ഹാജിന്‍റെ മകന്‍ ഇല്ലേ ആ ഇബ്രാഹിം
ഓ - നമ്മളെ നൊസ്സന്‍ ഇബ്രായീ ..
ങാ- ഓന്‍ തന്നെ. ഓന്‍റെ സ്വഭാവം അനക്ക് അറിയൂലെ -
പിന്നേ - മക്കള്‍ ആവുമ്പോള്‍ അങ്ങിനത്തെ മക്കള്‍ വേണം. ഒനേകൊണ്ട് ഓന്‍റെ ബാപ്പാക്ക് നല്ല പേരല്ലെ . ഓന്‍ എന്ത് ചെയ്താലും ആള്‍ക്കാര്‍ പറയ്വാ -
അബ്ദുറഹ്മാന്‍ ഹാജീ എത്ര നല്ല മനുഷ്യനാ ..
എന്താ ചെയ്യാ .. മുജ്ജന്‍മത്തിലെ ശത്രുക്കള്‍ ചിലപ്പോള്‍ ഈ ജന്‍മത്തില്‍ കുടുംബക്കാര്‍ ആവും എന്ന് പറേന്നത് ചിലപ്പോ ശരിയാവും.
അത് ശരിയാ ..
ങേ- അതെങ്ങനെ നിനക്കറിയാം.
അല്ല- പ്പോ നമ്മളെ കുഞ്ഞാലി കുട്ടീം , റഊഫും --
ഹ ഹ - അപ്പോ അനക്ക് ബുദ്ധി ഉണ്ട്...
അത് പോട്ടെ - ങ്ങള്‍ കഥ പറയീന്നു.
അതായത് ഹാജിന്‍റെ കവുങ്ങും തോട്ടത്തീ ന്നു എന്നും അടക്ക മോഷണം.
അതാരാണെന്നറിയാവോ ?
ഇങ്ങളെന്‍തിനാ അതും ചോയ്ച് ഇന്നെ ഇങ്ങനെ തുറിപ്പിച്ചു നോക്കുന്നത് ..ഞാന്‍ അല്ലന്ന് ..
അത് ഇബ്രായി തന്നെന്ന് ..
അതെങ്ങിനെ മനസ്സിലായിന്നു ...
അതായത് കുറെ കാലമായി പഴുത്ത അടക്ക കാവുങ്ങില്‍മേല്‍ നിന്നും കാണാതാവുന്നു.
രാവിലെ ഹാജിയാര്‍ തോട്ടത്തില്‍ കൂടി നടന്നു നോക്കുമ്പോള്‍ കാണുന്ന അടക്ക പിറ്റേന്നു രാവിലെ നോക്കുമ്പോള്‍ ''നഹി ".
ഇതാരാ ഈ കള്ളന്‍ എന്നറിയാണ്‍ വേണ്ടി ഹാജിയാര്‍ കുറെ ശ്രമിച്ചു. കഴിഞ്ഞില്ല.
ഒരു ദിവസം മൂപ്പര് വൈകുന്നേരം തോട്ടത്തില്‍ ഒന്ന് പോയി.
എന്തിനാന്നു ചോദിച്ചാ പ്പോ അങ്ങിനെ മൂപ്പര്‍ക്ക് തോന്നി. തോട്ടത്തില്‍ ചെന്നപ്പോ ഇബ്രാഹിം ഉണ്ട് തോട്ടത്തില്‍ .
ഇതെന്തിനാ ഇപ്പൊ ഇവാന്‍ ഇവിടെ വന്നു എന്ന് ഒന്നാലോചിച്ചപ്പോ ഹാജിയാര്‍ക്ക് തലയില്‍ ബല്‍ബ് കത്തി.. ഹാജിയാര്‍ ഒരു തെങ്ങിന് മറഞ്ഞു നിന്നിട്ട് ഇബ്രാഹിനെ നോക്കി. ഒന്ന് രണ്ട് കാവുങ്ഗുമ്മല്‍ അവന്‍ ചിത്രം വരക്കുന്നു . അത് കഴിഞ്ഞു ഇബ്രാഹിം തോട്ടത്തില്‍ നിന്നും പോയി. ഹാജിയാര്‍ അവന്‍ ചിത്രം വരച്ച കാവുങ്ങിന്‍റെ അടുത്തു ചെന്നു നോക്കി - കാവുങ്ങില്‍ ചുണ്ണാമ്പ് കൊണ്ട് വിലങ്ങനെ രണ്ട് വര. ഹാജിയാര്‍ കാവുങ്ങിന്‍റെ മുകളിലേക്ക് നോക്കി. നല്ല പഴുത്ത അടക്കാ കുല..
അല്ലാ---എന്തിനാപ്പോ ചുണ്ണാമ്പ് കൊണ്ട് വരക്കുന്നത് ..?
അതോ- മാഗിരീബ് ബാങ്ക് കൊടുത്ത് ഇരുട്ടായാല്‍ ഏത് കാവുങ്ങിന്‍മേലാണ് പഴുത്ത അടക്ക എന്നറിയാനുള്ള ഒരു സൂത്രം.
അപ്പോ -കള്ളന്‍... ഹാജിയാര്‍ക്ക് ആകെ ദേഷ്യം പിടിച്ചു. ഇവനെ ഇന്ന് കയ്യോടെ പിടിക്കണം എന്ന് വിചാരിച്ചു ഹാജിയാര്‍ അവന്‍ വരച്ച വര മായ്ച് കളഞ്ഞു. വേറെ ചുണ്ണാമ്പ് മുറുക്കാന്‍ പൊതിയില്‍ നിന്നും എടുത്തു തല പോയ രണ്ട് കാവുങ്ങിന്‍മേല്‍ ഇബ്രായീ വരച്ചതുപോലെ വരച്ചു. എന്നിട്ട് വീട്ടിലേക്ക് പോന്നു. വീട്ടിലെത്തിയപ്പോ ഇബ്രായീ ഉണ്ട് അടുക്കള തീണ്ടുമ്മെല്‍ ഇരിക്കുന്നു.
മഗിരിബിന് ബാങ്ക് കൊടുത്തപ്പോ സാധാരണത്തെപോലെ ഹാജിയാര്‍ പള്ളിയിലേക്ക് പോകുന്നത് പോലെ പോയി..
കുറച്ചു കഴിഞ്ഞപ്പോ ഇബ്രായി തന്‍റെ ദൌത്യം നിര്‍വഹിക്കാന്‍ പോയി. നേരെ ചെന്നു ചുണ്ണാമ്പ് വരയുള്ള കാവുങ്ങിന്‍മേല്‍ കയറി. കയറി കയറി ചെന്നു മുകളിലേക്ക് നോക്കിയ ഇബ്രായീ കണ്ടത് കുറച്ചു ആകാശവും അതില്‍ ഒരു നക്ഷത്രവും ...
ഇത് " കൈസെ ഹുവാ " എന്നാലോചിച്ചു നോക്കി കീഴ്പോട്ടു നോക്കിയ ഇബ്രായീ കണ്ടത് , നാട്ടുകാരുടെ കണ്ണിലൂണിയും , പള്ളി കമ്മറ്റി പ്രസിഡന്‍റൂം ആയ അബ്ദുറഹ്മാന്‍ ഹാജിയെ.
പിന്നെ അവന്‍ ഒരു വരവായിരുന്നു.
തുംബയില്‍ നിന്നും വിടുന്ന റോക്കറ്റിന് " റിവേര്‍ഴ്സ് ഗീര്‍ " ഇട്ടത് പോലെ ..
കാവുങ്ങിന് മുരട്ടിലെത്തിയപ്പോ ഹാജിയാര്‍ നീക്കുന്നതിന്‍റെ എതിര്‍ വശത്തേക്ക് ഒരു ചാട്ടം. പിന്നെ ഓരോട്ടം ..
നീക്കടാ അവിടെ ... എന്ന് ഹാജിയാര്‍ പറഞ്ഞതില്‍ നീക്കടാ .. എന്നത് വളരെ അടുത്തു നിന്നും .
അവിടെ . എന്നത് അവിടെയ് -എയ് എയ് എയ് എയ് എയ് ... എന്ന രീതിയിലും ആയിരുന്നു ഇബ്രായീ കേട്ടത് ..
കാരണം ?
കാരണം നാലടി നീളത്തില്‍ ഓടിയ ഇബ്രായീ അഞ്ചാമത്തെ അടി വെച്ചത് , തോട്ടം നന്നാക്കാന്‍ വേണ്ടി പണ്ട് ഹാജിയാര്‍ കുഴിച്ച 12 അടി താഴ്ച ഉള്ള കിണറ്റിലേക്ക് ആയിരുന്നു.
ബ്ലൂം എന്ന ഒരു ഒച്ചയും , ഇബ്രായേ .. എന്ന ഒരു വിളിയും കേട്ടു കൊണ്ടാണ് കദീജാത്ത - ഇബ്രാഹീന്‍റെ മാതാ ശ്രീ തോട്ടത്തിലേക്ക് ഓടിയത് .. അവിടെ ചെന്നപ്പോ , ഹാജിയാര്‍ ഉണ്ട് കിണറ്റുംകരയില്‍ അതിലേക്ക് നോക്കി നീക്കുന്നു.
ഓടി വന്ന കിതപ്പിനിടയില് കദീജാത്ത ചോദിച്ചു.. ആന്താ .. എരാ ..?
പിന്നെ ശ്വാസം ശരിക്കൂം എടുത്തിട്ടു ചോദിച്ചു .. എന്താ ..ആരാ ..?
ഇബ്രായീ .. കിണറ്റില്‍..
ന്ടെ ബദ്രീങ്ങളെ.. ന്ടെ പൊന്നോമോനെ ... കദീജാത്ത ഒരു കരച്ചില്‍.
അതുവരെ ശൈത്താനെ എന്ന് വിളിച്ചിരുന്ന കദീജാത്ത . പൊന്നുമോനെ എന്ന് വിളിക്കുന്നത് കേട്ടപ്പോ ഹാജിയാര്‍ക്കും " കരുണാകരന്‍ ഒറ്റക്ക് മുരളിനെ കണ്ടാല്‍ തോന്നുന്നതുപോലെ " ഉള്ള ഒരു സ്നേഹം തോന്നുകയും. കദീജാത്താനോട് , വീട്ടില്‍ പോയി കയര് കൊണ്ട് വരാന്‍ പറയുകയും ചെയ്തു.
കയര്‍ കൊണ്ട് വന്ന ഉടനെ അടുത്തുള്ള ഒരു തെങ്ങില്‍ ഒരറ്റം കെട്ടി മറ്റെ അറ്റം കിണറ്റിലേക്ക് ഇട്ട് ഹാജിയാര്‍ കിണറ്റിലേക്ക് ഇറങ്ങി .
ബ്ലൂം - ഹാജിയാരും സേഫ് ആയി കിണറ്റില്‍ ലാന്‍ഡ് ചെയ്തു 5 മിനുട്ട് കഴിഞ്ഞില്ല , ഇബ്രായീ ഉണ്ട് കിണറിന് പുറത്ത്.
കരച്ചിലും രണ്ട് വട്ടം ബ്ലൂം എന്ന ഒച്ചയും കേട്ട് ആളുകള്‍ പള്ളിയില്‍ നിന്നും എത്തിയപ്പോ ഉണ്ട് ഇബ്രായീ കൈവിരല്‍ മൂകില്‍ തൊണ്ടി നീക്കുന്നു. കദീജാത്ത അടുത്ത റൌണ്ട് കരച്ചിലിന് തയ്യാറെടുത്തും നില്‍കുന്ന്.
"ക്യാ ഹുവാ " എന്ന മുഖ ഭാവത്തോടെ എല്ലാരും ഇബ്രായിനെയും കദീജാത്താനെയും നോക്കിയപ്പോ മൂപ്പത്തി പറയാന്‍ തുടങ്ങി..
ന്ടെ മകന്‍ കിണറ്റില്‍ ചാടി. ...
ആളുകള്‍ കിണറ്റിലേക്ക് ടോര്‍ച്ചടിച്ചു നോക്കുമ്പോ ഹാജിയാര്‍ ഉണ്ട് അന്തം വിട്ടു കയറിന്‍റെ അറ്റം പിടിച്ചു നില്‍കുന്ന്.
എന്താ കദീജാത്ത ങ്ങള് പറയുന്നത്.?
കാര്യം മുകളില്‍ നിന്നും നോക്കുമ്പോ കിണറ്റില്‍ ഉള്ള ആളെ ചെറുതായി തോന്നും എങ്കിലും കേട്ട്യോനെ കണ്ടിട്ടു ങക്ക് മകനാന്നാ തോന്നുന്നത്.?
അല്ല- ഇബ്രായീ കിണറ്റില്‍ ചാടി.
ഇബ്രായി അല്ലേ ഈ നീക്കുന്നത് ?
അവസാനം കദീജാത്ത അതുവരെ നടന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.
ഹാജ്യെരെ ... ആരോ മുകളില്‍ നിന്നും വിളിച്ചപ്പോ ഹാജി കിണറ്റില്‍ നിന്നും പറഞ്ഞു.
എനിക്ക് കേരാന്‍ പറ്റുന്നില്ല . ഒരു കസേലാ കെട്ടി ഇറക്കിന്‍.
പിന്നെ കുറെ പരിശ്രമത്തിനൊടുവില്‍ ഹാജിയാര്‍ കിണറ്റിന്‍ പുറത്തേക്ക് ലാന്‍ഡ് ചെയ്തു.
അല്ല - എന്തേ ഇബ്രായീ ബാപ്പ കിണറ്റില്‍ എത്തിയ ഉടനെ കിണറ്റില്‍ നിന്നും കയറിയത്.?
അത് പിന്നെ - ഹാജ്യരുടെ ഒരു ഇത് വെച്ച് നോക്കുമ്പോ . കിണറ്റില്‍ ആണെങ്കിലും ഇബ്രായിക്ക് നാലു കൊടുത്തിട്ടെ അവനെ അവിടെ നിന്നും കയറ്റുകയുള്ളൂ..
കിണറ്റിന്‍റെ അടിയില്‍ വെച്ച് മകനെ തല്ലിയ ആദ്യ പിതാ മഹന്‍ എന്ന ബഹുമതി
ഹാജിയാര്‍ക്ക് കിട്ടേണ്ട എന്ന് വിചാരിച്ചിട്ട് അല്ല പിന്നെ കിണറ്റില്‍ ആയാലും കര ക്ക് ആയാലും ഹജ്യരുടെ അടിയുടെ ചൂട് എത്ര ഉണ്ട് എന്ന് ഇബ്രായിക്ക് നല്ല എക്സ്പീര്യന്‍സ് ഉള്ളത് കൊണ്ടായിരുന്നു.
കഥ കീട്ടില്ലെ- ന്ന പിന്നെ പറയ്യ് - ഓരോ ചായക്ക് ...

Sunday, 2 January 2011
എന്നാലും എന്‍റെ ബ്രോക്കറെ അഥവാ ഒരു പെണ്ണ് കാണല്
ആന്ധ്രയിലെ ജോലിക്കിടയില്‍ ആദ്യത്തെ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ആണ് ഉമ്മ എന്‍റെ കല്ല്യാണം നടത്തുന്നതിനെ കുറിച്ച് പറഞ്ഞത് .
അതിനും ഒരു കൊല്ലം മുമ്പ് എന്നെക്കാള്‍ രണ്ട് വയസ്സ് ഇളപ്പം ഉള്ള എന്‍റെ അയല്‍വാസി , ഹംസത്തലി യുടെ കല്ല്യാണം കൂടി , നല്ല ഒന്നാംതരം പോത്തിറച്ചി ബിരിയാണിയും തിന്നു , വീട്ടില്‍ ചെന്നു ഉമ്മാനോട് .,
"ഉമ്മാ ഹംസത്ത ലീം പെണ്ണ് കെട്ടി" എന്ന് പറഞ്ഞപ്പോള്‍ - അതിനിപ്പോ എന്താ എന്ന ഉമ്മാന്‍റെ മറു ചോദ്യത്തിന് , എന്നെ സ്കൂള്‍ ചേര്‍ത്തു മൂന്നാം ക്ലാസില്‍ എത്തിയിട്ടും സ്കൂളില്‍ ചേര്‍ക്കാത്ത ഓനാ ഇന്ന് പുതിയാപ്പിള ആയത് എന്ന് പറഞ്ഞപ്പോ - "ഉമ്മാന്‍റെ കുട്ടിക്ക് പെണ്ണ് കെ ട്ടാന് സമയം ആയിട്ടില്ല" എന്ന് പറഞ്ഞ ഉമ്മ ആണ് ഇപ്പൊ മനസ്സിന് കുളിര് തോന്നുന്ന വാര്ത്ത പറഞ്ഞത് .
ഞാന്‍ എപ്പഴേ റെഡി എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും , എനിക്ക് ഇപ്പൊ കല്ല്യാണം വേണ്ടാ എന്ന് ഒറ്റ അടിക്ക് ഞാന്‍ പറഞ്ഞു. എന്‍റെ മറുപടി കേട്ട് ഒന്നും മിണ്ടാതെ ഉമ്മ എന്‍റെ അടുത്ത് നിന്നും എണീച്ചു പോയി .
പടച്ചോനെ - ഉമ്മ സംഗതി സീരിയസ്സാക്കിയോ ? ഞാന്‍ വെറുതെ പറഞ്ഞതല്ലേ ! നമ്മള്‍ പെണ്ണ് കെട്ടാന്‍ മുട്ടി ഇരിക്കുക ആണെന്ന് ഉമ്മക്ക് തോന്നെന്‍ണ്ടാ എന്ന് കരുതി പറഞ്ഞപ്പോ - ഈ ഉമ്മാന്‍റെ ഒരു കാര്യം !
ഇനി ഇപ്പൊ എങ്ങിനെയാ കല്ല്യാണ കാര്യം രണ്ടാമതൊന്നു ഉമ്മാനെ കൊണ്ട് പറയിപ്പിക്കുക എന്ന് ആലോചിച്ചു ആലോചിച്ചു സമയം പോയതറിഞ്ഞില്ല . അതിനിടയില്‍ - ബാവാ -ജ്ജു ചോറു തിന്നുന്നില്ലേ എന്ന ഉമ്മാന്‍റെ വിളി കേട്ട പ്പോള്‍ അടുക്കളയില്‍ ചെന്നു ഇരുന്നു. ഉമ്മ ഒരു കൈകൊണ്ട് ചോറു വിളംബുന്നും ഉണ്ട് , ഇടക്ക് ചട്ടിയില്‍ കിടന്നു പൊരിയുന്ന മീന്‍ മറിച്ചിടുന്നും ഉണ്ട്..
ഇത് തന്നെ പറ്റിയ സമയം എന്ന് കരുതി ഞാന്‍ പറഞ്ഞു -
ഉമ്മാ - ഇങ്ങള്‍ക്ക് കയ്യിന് ഒരു ഒഴിവും ഇല്ലല്ലോ !
ഇല്ലെടാ - എനിക്ക് കയ്യിനും കാലിനും ഒരു ഒഴിവും ഇല്ല - ങ്ങള്‍ നാലഞ്ച് ആണുങ്ങളുടെ തുണിയും കുപ്പയോം തിരുമ്പ ലും , ങക്ക് എല്ലാര്‍ക്കും വെച്ച് വിളംബലും -- അതിനാ അന്നോട് ഒരു പെണ്ണ് കെട്ടാന്‍ പറഞ്ഞത് - അപ്പോ അനക്ക് അതിന് സമ്മതോം ഇല്ല
- ന്നാ പിന്നെ ഞാന്‍ കെട്ടിക്കൊളാം ... എന്ന് ഞാന്.
- ഉമ്മാന്‍റെ മുഖത്ത് പുഞ്ചിരി - ഞമ്മളെ ഖല്‍ബില് പൂത്തിരി ..
അങ്ങിനെ ആണ് ഞാന്‍ ആദ്യമായി പെണ്ണ് കാണാന്‍ പോയത് ...
ആദ്യത്തെ പെണ്ണ് കാണ ലിന് വേണ്ടി , പെരിന്തല്‍മണ്ണക്കടുത്തുള്ള ഒരു ഗ്രാമത്തിലെ വീട്ടിലെക്കാണ് പോയത് . അതും ഒരു ഞായറാഴ്ച രാവിലെ 8 മണിക്ക് . ഞാനും , ബ്രോക്കര്‍ കുഞ്ഞഹമ്മദ് കാക്കയും പിന്നെ എന്‍റെ സുഹൃത്തും . ഒരു ജീപ്പോക്കെ പിടിച്ചു വലിയ ഗമയില്‍ . ( കാലം 1989 ആണ് ) - പെണ്‍ വീട്ടുകാരുടെ മുന്‍പില്‍ ജീപ്പ് നിറുത്തി വീട്ടിലേക്ക് ഞാനും ബ്രോക്കറും സുഹൃത്തും ചെന്നു. ഉമ്മറത്ത് കോലായില്‍ ഒരു ചാര് കസേരയില്‍ ഉണ്ട് , ഏക ദേശം 60 വയസ്സ് ഉള്ള ഒരു വല്ലി പ്പ ഇരിക്കുന്നു ..
അസ്സലാമു അലൈകും - ബ്രോക്കര്‍ സലാം ചൊല്ലി
വ അലൈകും അസ്സലാമു -
അസ്സലാമു അലൈകും -- ബ്രോക്കര്‍ ചൊല്ലി യതിനെക്കാള്‍ ഈണത്തില്‍ നീട്ടി വലിച്ചു ഒരു സലാം എന്‍റെ വകയും ഞാന്‍ ചൊല്ലി.( നമ്മള്‍ ഇതൊക്കെ അറിയുന്ന ആളാണെന്നും , ചെറുക്കനു , ഒരു ദീനി ( മത വിശ്വാസി) ആണെന്നും ഒക്കെ ഒരു തോന്നല്‍ മൂപ്പര്‍ക്ക് ഉണ്ടായിക്കോട്ടെ )
ആരാ !
ഞങ്ങള്‍ രാമപുരത്ത് നിന്നും ആണ് - ബ്ടത്തെ കുട്ടിനെ ഒന്ന് കാണാന്‍ വന്നതാ ..
ഹ ഹ - ന്ന ങലെല്ലാരും ഇരിക്കീന്‍ എന്ന് പറഞ്ഞു ..വല്ലി പ്പ - അകത്തേക്ക് നോക്കി ഒരു നീട്ടി വിളി
ആയിഷൂ -
ഹൌ - പെണ്ണിന്‍റെ പേര് ഇഷ്ടപ്പെട്ടു . ആയിഷ -
എന്‍റെ പേര് അഷ്രഫ് - ആയിഷ അഷ്രഫ് - എന്തു ചേര്‍ച്ച..
. പിന്നെ ഞങ്ങളോടായി , ഏതാപ്പോ ചെറുക്കന്‍ എന്ന് ചോദിച്ചു ..
ബ്രോക്കര്‍ എന്നെ കാണിച്ച് കൊടുത്തിട്ടു പറഞ്ഞു - ഇവനാ ..
അപ്പോഴേക്കും ഒരു 25 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വാതിലിന് പകുതി മറഞ്ഞു വന്നു നിന്നു..
ഞാന്‍ ആകെ കണ്‍ഫ്യൂഷനില്‍ ആയി -
ഇവര് മാളൂനെ കാണാന്‍ വന്നതാ ...
ഇവനാ --പുയ്യാപ്ല- എന്‍റെ നേരെ വിരല്‍ ചൂണ്ടി വല്ലി പ്പ പറഞ്ഞു..
ആ സ്ത്രീ എന്നെ ഒന്ന് നോക്കി - അവരുടെ മുഖത്ത് നാണം .. പിന്നെ അവര്‍ അകത്തേക്ക് പോയി
അത് മാളൂന്‍റെ ഇമ്മയാ ..
ടീം.
അപ്പോ ഇനി മാളൂന്‍റെ പേര് എന്താണ് ആവോ ! എന്‍റെ പേരിന്‍റെ കൂടെ ചേര്‍ത്തുവെക്കാന്‍ പറ്റിയത് ആയി ഇരുന്നാല്‍ മതിയായിരുന്നു.
"അല്ല -മാളൂ....."
ഓള് ഇവിടെ ഇല്ല - " ഇപ്പൊ വരും" -
ഇനി ഇപ്പൊ എന്താ പറയേണ്ടത് എന്നും ചെയ്യേണ്ടത് എന്നും ആലോചിച്ചിരിക്കുമ്പോള്‍ ബ്രോക്കറും , വല്ലി പ്പയും നാട്ട് വര്‍ത്തമാനങ്ങള്‍ തുടങ്ങിയിരുന്നു . ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ . വേറൊരു വല്ലി പ്പ അങ്ങോട്ട് കയറി വന്നു . അയാളുടെ സലാം ചൊല്ലലിന് മടക്ക സലാം ചൊല്ലി ,
ഇത് ഇവടുത്തെ മദ്രസ്സയിലെ മൊല്ലാക്കയാ .... എന്ന് ഞങ്ങളോടും
ഇവര് നമ്മളെ മാളൂനെ കാണാന്‍ വന്ന കൂട്ടരാ ... എന്ന് മൊല്ലാക്കാനോടും പറഞ്ഞു വല്ലി പ്പ.
ആ ഓളും കുട്ട്യാ ളും ഇന്‍റെ പുറകില്‍ വരുന്നുണ്ട് എന്ന് പറഞ്ഞു മോല്ലാക്ക ..
ഞാന്‍ ഉടന്‍ തന്നെ വഴിയിലേക്ക് നോക്കി - കുറച്ചു പ്പീക്കിരി കുട്ടികള്‍ ...5 ഉം 4ഉം വയസ്സ് തോന്നിപ്പിക്കുന്ന രണ്ട് ചെറിയ ആങ്കുട്ടികള്‍ .. അവരിലും കുറച്ചും കൂടി മുതിര്‍ന്ന രണ്ട് പെങ്കുട്ടികള്‍ .. മുഖ മക്കന അണിഞ്ഞ് ഒരു 8ഉം,9ഉം വയസ്സ് തോന്നിപ്പിക്കുന്ന പെങ്കുട്ടികള്‍ .. ഞാന്‍ അവര്‍ക്ക് പിന്നിലേക്ക് നോക്കി ..
മാളൂ - ഇപ്പൊ വരും .. അവള്‍ നടന്നു വരുന്നത് കാണാന്‍ ഞാന്‍ കോലായിയിലെ ചാരുപടിയില്‍ ഇരുന്നു രണ്ട് കണ്ണിന്ടെ ഇമ അനങ്ങാതെ നോക്കി ഇരുന്നു. എന്നാല്‍ കുറെ കഴിഞ്ഞിട്ടും ആരെയും കണ്ടില്ല ....
ഇനി അവള്‍ വേറെ വല്ല വഴിയില്‍ കൂടിയും വീട്ടിലേക്ക് കയറിയോ ആവോ ...
അടക്കയുടെ വിലകുറവും, തെങ്ങുകള്‍ക്ക് ആ ഇടക്ക് ബാധിച്ച ഏതോ രോഗത്തിന്‍റെയും കുറിച്ചുള്ള മൊല്ലാക്കാ ന്ടെയും , വല്ലി പ്പാന്‍റെയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ബ്രോക്കറെ ഞാന്‍ തോണ്ടി ..
- അല്ലാ കുട്ടീ നെ കണ്ടാല്‍ ഞങ്ങള്‍ക്ക് പോകായിരുന്നു..
ആയിഷൂ -- വല്ലി പ്പ വീണ്ടും വിളിച്ചു ...
അവര്‍ പിന്നെയും വന്നു വാതില്‍ പകുതി മറഞ്ഞു നിന്നു പറഞ്ഞു..
ഓള് വരുന്നില്ല --ഞാന്‍ കുറെ പറഞ്ഞു..
ഓള് ബല്യ നാണക്കാരിയാ. ഓളെ ഞാന്‍ ബിളി ക്കാം എന്ന് അപ്പോള്‍ മോല്ലാക്ക ..
എന്നിട്ട് അകത്തേക്ക് നോക്കിയിട്ടു -- മാളൂ - പെണ്ണെ - ജ്ജു ബ്ടെ വന്നാ .. മൊല്ലാ ക്കാക്ക് ആ വെറ്റില പാത്രം ഒന്ന് എടുത്തു തന്നാ ...
എന്നിട്ടും മാളൂ വന്നില്ല .. എന്‍റെ ക്ഷമ നശിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ വീണ്ടും ബ്രോക്കറെ തോണ്ടി.
ഉടനെ ആ വല്ലി പ്പ ചാരുകസേരയില്‍ നിന്നും എണീട്ട് അകത്തേക്ക് പൊയീ. കുറച്ചു കഴിഞ്ഞതിന് ശേഷം , അറക്കാന്‍ കൊണ്ടുപോകുന്ന ആട്ടിങ്കുട്ടിയെ എന്ന പോലെ ഒരു പെങ്കുട്ടിയെ രണ്ട് കയ്യും കൂട്ടിപ്പിടിച്ച് വലിച്ചു കൊണ്ട് വരുന്നു ..
ഞാന്‍ ഒന്നേ നോക്കിയതുള്ളൂ - കണ്ണ് തള്ളി പ്പോയി ..
കുറച്ചു നേരത്തെ മുഖ മക്കന ഇട്ട് വീട്ടിലേക്ക് കയറിപ്പോയ പെങ്കുട്ടികളിലെ മൂത്ത കുട്ടി - പ്രായം 9 ഓ 10 ഓ ..
ഞാന്‍ എണീട്ട് ഒറ്റ നടത്തം .. എന്നിട്ട് ജീപ്പില്‍ പോയി കയറി ..
എന്‍റെ പിന്നാലെ എന്‍റെ സുഹൃത്തും വന്നു കയറി- അതിന് പിറകില്‍ ഉണ്ട് ബ്രോക്കര്‍ വരുന്നു. ബ്രോക്കറെ കയറ്റാതെ ജീപ്പ് വിടാന്‍ നോക്കി . പക്ഷേ അയാള്‍ ചാടി കയറി ..
അനക്കെന്താ പെണ്ണിനെ പിടിചീലെ ?
ഞാന്‍ അയാളുടെ മുഖത്തേക്ക് കുറച്ചു നേരം നോക്കി -
എന്നിട്ട് അയാളുടെ ചെവിയില്‍ ഞാന്‍ ഒരൂട്ടം പറഞ്ഞു ..
അത് അയാള്‍ ജീവിതത്തില്‍ മറന്നിട്ടുണ്ടാവില്ല- തീര്‍ച്ച
Subscribe to:
Posts (Atom)