എന്റെ വല്ല്യുപ്പാന്റെ മാനേജുമെന്റിലുള്ള എല്‍.പി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ എന്നെ ചേര്ക്കു മ്പോള്‍ എനിക്ക് മാതൃ ഭാഷ ആയി അറിഞ്ഞിരുന്നത് , “ഞാന്‍ ഒരു തടവ് ഷൊന്ന നൂറു തടവ് ഷൊന്ന മാതിരി” ‘ എന്ന സ്റ്റൈല്‍ മന്നന് രാജ്നീ കാന്ത് മൊഴിഞ്ഞ ഭാഷ ആയിരുന്നു..
എന്നെ പെറ്റീട്ടത് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പരസ്യത്തിലും,ചെകുത്താന്റെ തറവാട് എന്ന് മാലോകരും വിളിക്കുന്ന , ഈ ഭൂമി മലയാളത്തില്‍ തന്നെ ആയിരുന്നു.
പിറന്നു വീണ് ആറ് മാസം കഴിഞ്ഞപ്പോ, എന്നെയും ഉമ്മയെയും ,പാണ്ടി നാട്ടിലുള്ള “മണലി” എന്ന സ്ഥാലത്തേക്ക് ഉപ്പ കൊണ്ടുപോയി. പിന്നെ അഞ്ചു കൊല്ലം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും എനിക്ക് കിട്ടികൊണ്ടിരുന്ന സകലതും വീതിച്ചെടുക്കാന്‍ എന്റെ കൂടെ ഒരു അനിയനും ഉണ്ടായിരുന്നു.
എന്റെ വാമൊഴി ആയി പുറത്തേക്ക് വന്നിരുന്നത് മുകളില്‍ പറഞ്ഞ ആ ഭാഷ ആയിരുന്നു.
ഞങ്ങളെ അവിടെ തന്നെ താമസിപ്പിച്ച് അവിടെത്തന്നെ പഠിപ്പിച്ചു , എന്‍ അന്പുക്കും അന്‍പായ തമിഴ് മക്കളെ” എന്ന് ആരെങ്കിലും പറഞ്ഞാല്‍ ,ഹൊയ് ഹൊയ് , എന്ന് പറഞ്ഞു ഡപ്പലാം കൂത്ത് നടത്തുന്ന പാണ്ടി മക്കളാക്കി വളര്ത്താ നുള്ള ഉപ്പയുടെ തീരുമാനത്തെ ഉമ്മ എതിര്‍ത്തത് , എം.ജി.ആര് അണ്ണന് എങ്ങാനും വടി ആയാല്‍ മക്കളെങ്ങാനും മണ്ണെണ്ണ ഒഴിച്ച് അണ്ണന് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിക്കുമോ എന്ന് ഭയന്നിട്ട് അല്ല മറിച്ച് , മക്കള്‍ എങ്ങാനും അണ്ണാചികളായി വളര്ന്നാ ല്‍ , അഞ്ചു നേരം പടിഞ്ഞാട്ടേക്ക് തിരിഞ്ഞു നിന്ന് സര്‍വ്വ ശക്തന് വേണ്ടി നമസ്കരിക്കുകയില്ല എന്ന് മാത്രമല്ല അബദ്ധവശാലെങ്ങാനും തട്ടി തടഞ്ഞു വീണാല്‍ പോലും പടിഞ്ഞാട്ടേക്ക് വീഴാന്‍ സാധ്യത കുറവാണെന്ന് എന്ന ഒറ്റ കാരണം കൊണ്ട് ആയിരുന്നു.
ഒന്നാം ക്ലാസ്സില്‍ നിന്നും നാലാം ക്ലാസ്സിലെക്കെത്തിയപ്പോഴേക്കും എന്റെ ഭാഷ “തമിഴാളം” എന്ന പുതിയ ഒരിനം ഭാഷയായി രൂപാന്തരം പ്രാപിച്ചിരുന്നു. എനിക്ക് പുസ്തകം കിട്ടി എന്നുള്ളത്തിന് , എനിക്ക് പുസ്തകം കിടചാച്ച് എന്നും , നീ എന്താ ചെയ്യുന്നത് എന്ന് ചോദിക്കുന്നത് , “നീ എന്താ പ ------------------ന്നത്” ( വിട്ട ഭാഗം പൂരിപ്പിച്ചാല്‍ മലയാളത്തിലെ ഒരു ഒന്നൊന്നര വാക്ക് ) എന്ന രീതിയില്‍ ആയിരുന്നു.
നാലാം ക്ലാസ്സില്‍ ഞങ്ങളുടെ മാഷ് നാരായണന് മാഷ് ആയിരുന്നു. അദ്ദേഹം ആണ് ഞങ്ങളെ ‘ സൈക്കിള്‍ ഇല്ലാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചത് ..
ചോദ്യം ചോദിച്ചു ഉത്തരം പറഞ്ഞില്ലെങ്കില്‍ മേശയുടെ അടുത്തേക്ക് വിളിക്കും. എന്നിട്ട് ക്ലാസിന് അഭിമുഖമായി മാഷ് ഇരിക്കുന്ന കസേരയുടെ വലതു വശത്ത് നിക്കാന്‍ പറയും. എന്നിട്ട് നമ്മുടെ ഇടത്തെ കാലിന്റെ ഉള്ളം തുടയില്‍ , പഴമക്കാര്‍ അപ്പച്ചട്ടിയില്‍ എണ്ണ തേക്കാന്‍ ഉപയോഗിക്കുന്ന ശീല ചുറ്റിയ കോല് പോലെ ഉള്ള തള്ള വിരലും , അതിനൊത്ത ചൂണ്ട് വിരലും ചേര്‍ത്തു നുള്ളു . അപ്പോള്‍ നമ്മള് ആകാല് പൊന്തിക്കും . ഉടനെ പ്രയോഗം അടുത്ത കാലില്‍. ഇത് മാറി മാറി നടക്കുന്പോള് നമ്മള് അസ്സലായി സൈക്കിള്‍ ചവിട്ടുകയായിരിക്കും.
നാലാം ക്ലാസ്സിലെ എന്റെ കൂട്ടുകാരന് അലവി ആയിരുന്നു.
ഉച്ചക്ക് കിട്ടുന്ന ഉപ്പുമാവിന്റെ പകുതി കൊടുത്താല്‍ നല്ല പഴുത്ത മാങ്ങ കൊണ്ടുവന്നു തരും എന്നുമാത്രമല്ല , അണ്ണാച്ചീ എന്ന് എന്നെ ആരെങ്കിലും വിളിച്ചാല്അവന്റെ മണ്ടക്ക് കിഴുക്കാനും അവന് റെഡി ആയതുകൊണ്ടായിരുന്നു ഞാന്‍ അവനെ എന്റെ കൂട്ടുകാരന് ആക്കിയത്.
വയറ്റിലേക്ക് എന്തെങ്കിലും “ചെലുത്തുക” എന്ന വിചാരം അല്ലാതെ വേറൊന്നും അവനുള്ളതായീട്ട് എനിക്കറിയില്ല.
ഞങ്ങളുടെ മദ്രസ്സ അധ്യാപനവും സ്കൂളില്‍ തന്നെ ആയിരുന്നു. മദ്രസ്സ വിടുംപോള് ചൊല്ലുന്ന സ്വലാത്തും, സ്കൂള്‍ വിടുംപോള് ചൊല്ലുന്ന" ജന ഗണ മനയും" അലവി ഉറക്കെ ചൊല്ലിയിരുന്നു. അത് ഭക്തികൊണ്ടും , ദേശ സ്നേഹം കൊണ്ടും ഒന്നും ആയിരുന്നില്ല , മറിച്ച് ഈ ഒച്ച കേട്ടിട്ടു അവന് വലിയാത്ത എന്നും ,ചെറിയാത്ത എന്നും വിളിക്കുന്ന അവന്റെ പെങ്ങന്മാ ര്‍ , ചായയും, കഞ്ഞി യും വിളമ്പി വെക്കാന്‍ ആയിരുന്നു.
അവന്റെ ഉപ്പയും , ഉമ്മയും, കൂലി പണിക്കാര് ആയിരുന്നു. അവന്റെ മൂത്തത് രണ്ട് പെങ്ങന്മാര്.പെങ്ങന്മാരുടെ കല്ല്യാണം പെട്ടെന്ന് ശരിയാവുകയും രണ്ട് പേരുടെയും കല്ല്യാണം ഒരു ദിവസം നടക്കുകയും ചെയ്തു. അതിന്റെ തൊട്ടടുത്ത ദിവസം അവന് " എന്തോ കളഞ്ഞു പോയ അണ്ണാനെ " പോലെ ആണ് ക്ലാസ്സില്‍ വന്നത്.
അന്ന് തന്നെ ആയിരുന്നു , നാരായണന് മാഷ് ക്ലാസ്സില്‍ വന്നു , ഓരോരുത്തരേയും എണീപ്പിച്ചു നിര്‍ത്തി പാട്ട് പാടാന്‍ ആവശ്യ പെട്ടത്.
ആ അവ്ശ്യപെടല് , " കുട്ടീ , ഒരു പാട്ട് പാടൂ, അതും നിര്‍ത്തി നിര്‍ത്തി പാടൂ , എന്നാല്‍ അല്ലെ ഭാവവും മറ്റു " സംഗതി " കളും വരൂ എന്ന ടോണില്‍ ആയിരുന്നില്ല മറിച്ച് , തൊട്ടയല്‍വക്കത്തെ മൂവ്വാണ്ടന്‍ മാങ്ങക്ക് കല്ലെറിയാന്‍ ചെന്നാപ്പോള്‍ ആ വീട്ടുകാരന് ഒരു വടിയെടുത്ത് " ഓടെടാ" എന്ന് റസൂല്‍ പൂകുട്ടിക്ക് വരെ മനസ്സിലാകാത്ത ശബ്ദത്തില്‍ പറഞ്ഞതുപോലെ ആദ്യത്തെ കുട്ടിയോട് " പാടെടാ "എന്ന് പറഞ്ഞു . അവന് പാടാന്‍ വായ് തുറന്നു എന്നല്ലാതെ വായില്‍ നിന്നും ചില വികൃത ശബ്ദങ്ങള്‍ ആയിരുന്നു. പിന്നെ കാണുന്നത് അവന് സൈക്കിള്‍ സവാരി നടത്തുന്നത് ആയിരുന്നു.
അടുത്ത ഊഴം " അലവിയോട് ആയിരുന്നു" ..
പാടെടാ എന്ന ശബ്ദം കെല്ക്കേണ്ട താമസം. അലവി എണീച്ചു നിന്നു ..ചങ്കും , കൊരലും , വീര്‍പ്പിച്ചു , അവനെകൊണ്ട് കഴിയുന്ന രീതിയില്‍ " ഷഡ്ജ വും മറ്റു " സംഗതികളും ഇട്ട് ഒരു പാട്ട് ....
" വല്ല്യാത്താനെയും കെട്ടിച്ചു ...
ചെറിയാത്താനെയും കെട്ടിച്ചു ..
ഇനിയെന്താ കാട്ടൂവ
ലാ ഇലാ ഇല്ലല്ലാ .....

15 comments:
ഹഹഹ അലവി ഒരു ഹലാകിന്റെ അവിലും കഞ്ഞി എനിക്ക് പെരുത്ത് ഇഷ്ട്ടായി
ഹഹ...ചെറുതാണ്..എങ്കിലും കുഴപ്പമില്ല
കൊള്ളാം .... നന്നായിട്ടുണ്ട് ...
അലവി ചരിതം റൊമ്പ പ്രമാദമായിരുക്കെ...
ഹഹ ...!!ഹ ഹ ...!!
അലവിയുടെ ഗാനം കൊള്ളാം ...!!
മുന്‍പ് വായിച്ചത് ഒന്നുകൂടി വായിച്ചു.... രസകരം.....
ദേശ സ്നേഹം കൊണ്ടും ഒന്നും ആയിരുന്നില്ല , മറിച്ച് ഈ ഒച്ച കേട്ടിട്ടു അവന് വലിയാത്ത എന്നും ,ചെറിയാത്ത എന്നും വിളിക്കുന്ന അവന്റെ പെങ്ങന്മാ ര്‍ , ചായയും, കഞ്ഞി യും വിളമ്പി വെക്കാന്‍ ആയിരുന്നു.
:)
Best Wishes
രസകരം..... :)
ഹഹഹ ഇഷ്ടപ്പെട്ടു
മുന്‍പ് ഒരു അലവിത്തരങ്ങള്‍ ഞാനും എഴുതിയിരുന്നു :)
അതോര്‍ത്തു പോയി :)
“നീ എന്താ പ ------------------ന്നത്” ( വിട്ട ഭാഗം പൂരിപ്പിച്ചാല്‍ മലയാളത്തിലെ ഒരു ഒന്നൊന്നര വാക്ക് ) എന്ന രീതിയില്‍ ആയിരുന്നു,
ithrakk vendaayirunnu tto ..ikkka....
chirichu chathu njan ,.....
പോസ്റ്റ് പഴയത് എന്നാല്‍ കമന്റെല്ലാം പുതിയതും!.ഇതെപ്പടി?.നീര്‍വിളാകനും മുമ്പു വായിച്ചെന്നു പറയുന്നു! അപ്പോള്‍ ആ കമന്റെല്ലാം എവിടെപ്പോയി?പിന്നെ..നാലാം ക്ലാസ്സില്‍ ഞങ്ങളുടെ മാഷ് നാരായണന് മാഷ് ആയിരുന്നു. അദ്ദേഹം ആണ് ഞങ്ങളെ ‘ സൈക്കിള്‍ ഇല്ലാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചത് ..
ഇതും മലപ്പുറത്തു അത്ര നല്ല പ്രയോഗമല്ല!
മുന്‍പ് കൂട്ടത്തില്‍ ഇത് പോസ്റ്റ് ചെയ്തതാ
അജിത് അവിടെ ആയിരിക്കും വായിച്ചത്
ഇപ്പോള്‍ ഇവിടെ പോസ്റ്റി എന്ന് മാത്രം
സൈക്കിള്‍ പ്രയോഗത്തില്‍ ഒരു ദുഷ ചിന്തയും ഇല്ല .
എനിക്കാ ഒന്നൊന്നര ഗാനം വല്ലാണ്ടങ്ങട്ട് പിടിച്ചു ..
ചിരിച്ചുപോയി...അലവിയുടെ പാട്ട് മറക്കില്ല.....നന്നായി എഴുതി...
Post a Comment