Saturday, 12 February 2011

കന്നിമൂലയും മൂലകുരുവും

അഞ്ച് കൊല്ലം മുമ്പ് , കുടുംബത്തിലെ മൂത്ത സന്തതി എന്ന നിലക്ക് പുതിയ വീടുണ്ടാക്കി താമസം മാറാന്‍ ഞാന്‍ തീരുമാനിച്ചത്, നാട്ട് നടപ്പിനെ മാനിച്ചത് കൊണ്ട് മാത്രം ആയിരുന്നില്ല, മറിച്ച് ,എന്നെ നോക്കി “ഉപ്പാ” എന്ന് വിളിക്കുന്ന എന്‍റെ രണ്ട് സന്താനങ്ങള്ക്ക് പുറമെ “മൂത്താപ്പാ” എന്ന് വിളിച്ചുകൊണ്ടിരിക്കുന്ന അനിയന്മാ‍രുടെ നല് സന്താനങ്ങളുടെ കൂടെ അഞ്ചാമതൊരാളായി ചെറിയ അനിയനും കൂടി ഒരാണ്‍ സന്തതി പിറന്നതോട് കൂടി ആണ്.
ഒരു ലക്ഷം രൂപ കൊടുത്ത് , എളേമ്മാടെ ഓഹരി ആയ 8സെന്‍റ് സ്ഥലം വാങ്ങിയത് , പെരുംതച്ചന്മാ്രുടെ ഇളം മുറക്കാരായ അഞ്ചെട്ട് കുടുംബങ്ങള്‍ താമസിക്കുന്നതിന്‍റെ ഇടക്കായിരുന്നു .


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഖജനാവിലുള്ള പണം എന്‍റെ കയ്യിലെത്തിയപ്പോള്‍ 8 സെന്‍റിന്‍റെ ആധാരം അവരുടെ ഖജനാവില്‍ എത്തി എങ്കിലും ഒരു വര്ഷം കൊണ്ട് ഒരു വീട് ഞാനും ഉണ്ടാക്കി “വെപ്പും തീറ്റയും കുടിയും “ തുടങ്ങി ...


വീടിന് തറ ഇട്ടപ്പോള്‍ , ഇവിടെ അടുക്കള. ഇവിടെ ബെഡ് റൂം , ഇവിടെ ബാത്ത് റൂം എന്നൊക്കെഞാന്‍ ചൂണ്ടി കാട്ടിയ സ്ഥലതെല്ലാം കുറ്റി അടിച്ച പെരുംന്തച്ച സന്തതി ഒരു അഭിപ്രായവും പറയാതെ കുറ്റിയും അടിച്ചു ഞാന്‍ കൊടുത്ത ഗാന്ധി നോട്ടും വാങ്ങി , അതുകൊണ്ട് അന്ന് വൈകുന്നേരം “ അടിച്ചു പൂകുറ്റി “ആയി.


വീണ്ടും ഗല്‍ഫില്‍ എത്തിയ ഞാന്‍ , ഇരുട്ടും , വെളിച്ചവും കയറാത്ത, രാത്രിയില്‍ എന്‍റെ ചോരകൊടുത്ത് ഞാന്‍ വളര്‍ത്തുന്ന കുറെ മൂട്ടകളെ സ്നേഹിച്ചും, അവരുടെ സ്നേഹം സഹിക്കാന്‍ പറ്റാതാവുമ്പോള്‍ , പെട്ടെന്ന് ലൈറ്റ് ഇട്ട് , പോലീസുകാരെ കാണുംപോള്‍ , ഷറഫിയ പച്ചക്കറി മാര്ക്കാറ്റിലെ ബംഗാളികള്‍ പരക്കം പായുന്നതുപോലെ പായുന്ന മൂട്ടകളെ പശയുള്ള സെല്ലോടേപ്പ് കൊണ്ട് പിടിച്ചും ഗള്ഫ് കണ്ടുപിടിച്ചവനെ ശപിച്ചു കൊണ്ടും , നാട്ടില്‍ വിശാലമായ പാടത്തില്‍ നിന്നുള്ള കാറ്റും , വെള്ളോട്ടു പറമ്പിന്‍ടെ ഉച്ചിയില്‍ ഉദിക്കുന്ന സൂര്യന്‍റെ ചൂടും വെളിച്ചവും കടന്ന് വരൂന്ന എന്‍റെ വീടിന്‍റെ ബെഡ്റൂമില്‍ അമ്മായിയമ്മ സമ്മാനമായി നല്കിയ ഡബിള്‍ കോട്ട് ബെഡില്‍ കിടന്നുറങ്ങുന്നതു സ്വപ്നം കണ്ടും സൌദിയില്‍ കഴിയുമ്പോള്‍ ആണ് ഒരു മാസത്തെ വെക്കേഷന്‍ ഒത്തുവന്നത്.

നാട്ടിലെത്തി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോ, തൊട്ടു അപ്പുറത്ത് ഉള്ള തച്ചന്‍ പരമ്പരയിലെ മറ്റൊരു ഗഡിയുടെ മകള് “തച്ചി” യുടെ വീടുകാഴ്ചക്ക് വന്ന ഗടാഗഡിയനായ ഒരു പെരുംതച്ചന്‍ എന്‍റെ വീടിന്‍റെ അടുക്കളയുടെ പുക കുഴല്‍ നോക്കി വാ പൊളിച്ചും കൊണ്ട് നീക്കുന്നത് കണ്ടപ്പോള്‍, വീടുകാഴ്ചക്ക് ഒരുക്കിയിരുന്ന സദ്യയിലെ പാല്പ്പാ യസമെങ്ങാനും ആര്‍ത്തി മൂത്ത് ചൂടോടെ കുടിച്ചോ എന്ന് സംശയിച്ചു നില്ക്കു മ്പോ , അല്ല .. ആരാ ഈ വീടിന് കുറ്റി അടിച്ചത് എന്ന ഒരു ചോദ്യം എന്റെു നേരെ നോക്കി ചോദിച്ചു .അപ്പോഴാണ് അയാള് ചൂട് പായസം കുടിച്ചു കണ്ണുതള്ളി അന്തംവിട്ടു നില്ക്കു ക അല്ല മറിച്ച് തച്ചുശാസ്ത്രകണക്കുകള്‍ ഓര്‍ക്കുകയായിരുന്നു എന്ന് മനസ്സിലായത്.

കുറ്റി അടിച്ചത് മോന്തിക്ക് പൂകുറ്റി ആകുന്ന ഒരുത്തന്‍ ആണെന്ന് മനസ്സില്‍ പറഞ്ഞെങ്കിലും ഞാന്‍ ചോദിച്ചു – എന്തിയേ ?

“ഈ വീടിന്‍റെ സ്ഥാനം ശരിയല്ല. കന്നിമൂലയിലാ അടുക്കള.” അത് അവിടെ നിന്നും മാറ്റണം. എന്നാലേ മേല്‍ ഗതി ഉണ്ടാവൂ. “

ഒരുഗതിയും പരഗതിയും ഇല്ലാതെ നില്‍കുന്ന എനിക്ക് മേല്‍ ഗതി ഉണ്ടാവണമെങ്കില്‍ അടുക്കള മാറ്റണം എന്ന് കേട്ടപ്പോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഖജനാവിലുള്ള 8 സെന്‍റിന്‍റെ ആധാരത്തെ ഓര്‍ത്ത് പോയി.. ആ ആധാരം എന്റെന പെട്ടിയില്‍ എത്തിക്കാന്‍ എന്താ മാര്‍ഗം എന്ന ആധിയില് നില്ക്കുംപോളാണ് ഇനിയൊരു വീടുപണികൂടി.

ഈ വിവരം പെണ്ണുംപിള്ള യോട് പറഞ്ഞപ്പോ അവളോടു ഇത് വേറെ ചില “ ഗഡികള്‍ “ പറഞ്ഞിട്ടുണ്ടെന്നും, രോഗങ്ങള്‍ വിട്ടുമാറുകില്ല എന്നും കൂടി ആ ഗഡികള്‍ പറഞ്ഞിട്ടുണ്ട് എന്നും, ആ ഇടക്ക് എനിക്ക് ഉണ്ടായ “മൂലകുരുവിന്‍റെ അസ്കിത ‘ അതായിരിക്കും എന്നും അവള്‍ ഉറച്ച് വിശ്വസിച്ചു..

രാവിലെ എണീച്ചു ഒരു പൊടികട്ടന്‍ അടിച്ചാല്‍ തുടങ്ങുന്ന അടിവയ്റ്റിലെ പഞ്ചാരിമേളം കൊട്ടികയറി അവസാനിക്കുംപോഴേക്കും വെളുത്ത “ കമ്മോഡില്‍ “ മഞ്ചാടിക്കുരു പോലെ ചുകന്ന പാടുകള്‍ ഉണ്ടാകും എന്ന് മാത്രമല്ല അവിടെ നിന്ന് ഇറങ്ങി വരുന്ന എന്നെ കണ്ടാല്‍ അഞ്ചെട്ട് ഏക്ര പറമ്പ് ഒരുമണിക്കൂറുകൊണ്ട് കിളച്ചു മറിച്ച് വരുന്നവനെ പോലെയുണ്ടാവും.

കന്നിമൂല മാറിയാല്‍ മൂലകുരു മാറുമെങ്കില്‍ -ന്നാ പിന്നെ അടുക്കള മാറ്റി കളയാം എന്ന് ഞാനും തീരുമാനിച്ചു.

ഒരുമാസത്തെ ലീവ് അടിച്ചുപൊളിച്ചു അര്‍മാദിക്കണം എന്ന് കരുതിയ ഞാന്‍ - പിന്നെ പണികാരെ കാണാന്‍ പോകുന്നു. രാവിലെ സിമന്റും , കല്ലും കട്ടയും കൊണ്ടുവരാന്‍ പോകുന്നു. ആകെ ജഗ പോക.

ഏകദേശം 25 ദിവസംകൊണ്ട് അടുക്കള മാറ്റി പുതിയ അടുക്കള കെട്ടി.

26 ആം ദിവസം രാവിലെ പൊടികട്ടന്‍ അടിച്ചു “ മഞ്ചാടികുരു “ വിതറാനും , അഞ്ചെട്ട് ഏക്ര കിളക്കാനും തയ്യാറായി കക്കൂസ്സില്‍ പോയ ഞാന്‍ അതുഭുതപ്പെട്ടുപോയി ..

ഭൂമി മലയാളത്തിലുള്ള എല്ലാ വായുവും ഉള്ളിലെക്കെടുത്ത് പ്രെഷര്‍ കൊടുത്താല്‍ മാത്രം , പാകത്തിന് വെള്ളം ഇല്ലാത്ത മാവുകൊണ്ട് ഇടിയപ്പം പീച്ചുംപോള് പുറത്തേക്ക് വന്നിരുന്നതു ഇതാ വെണ്ണ കട്ടിയില്‍ നൂല് ഇട്ട് വലിക്കുംപൊലെ സ്മൂത്ത് ആയി പുറത്തേക്ക് വരുന്നു. അതും ഒരു ചുവന്ന പൊട്ടും തൊടാതെ .. അങ്ങിനെ അങ്ങിനെ...

അടികൂറിപ്പ് :-
സുഹൃത്തുക്കളെ! മൂലക്കുരു മാറിയത് അടുക്കള മാറിയതുകൊണ്ടോന്നും അല്ല. 25 ദിവസം പണിക്കാരുടെ കൂടെ ഞാനും ജോലി ചെയ്തിരുന്നു. സ്വാഭാവികമായും ധാരാളം വെള്ളവും കുടിച്ചിരുന്നു, ദഹന പ്രക്രിയ ശരിയായപ്പോള്‍ മലബന്ധവും മാറികിട്ടി. പരിശോധിച്ചപ്പോള്‍ മൂലകുരു എന്ന ഒരു രോഗം എനിക്കില്ല എന്നും മലബന്ധ സംബന്ധിയായി ഉള്ള ചില പ്രശനങ്ങള്‍ മാത്രമേ ഉള്ളൂ എന്നും, അറിഞ്ഞു

27 comments:

നീര്‍വിളാകന്‍ said...

സംഭവം എന്തു തന്നെ ആയാലും, കാലു വലിച്ചു വെച്ചൂള്ള ബാവക്കയുടെ നടത്തത്തിന്റെ ഗുട്ടന്‍സ് ഇപ്പോളാണ് പുടികിട്ടിയത്....!

Unknown said...

എങ്ങിനെയാലും മൂലക്കുരു മാറിക്കിട്ടിയല്ലോ

the man to walk with said...

sangathy mareelle..?
appo kannimoolakkuru thanne

All the Best

സ്നേഹിത said...

മൂലക്കുരു സ്പെഷ്യലിസ്റ്റുകള്‍ കേള്‍ക്കേണ്ട...രോഗികള്‍ക്ക് പുതിയ ചികിത്സ നിര്‍ദ്ദേശിച്ചു കളയും
എന്തായാലും എഴുത്തിലെ ശൈലി .അഭിനന്ദനീയം

Junaiths said...

കന്നി മൂലയിലെ അടുക്കള മാറ്റിയത് കൊണ്ട് തന്നാ മൂലക്കുരു മാറിയത്...(അടുക്കള മാറ്റിയതിന്റെ കാശ് മുതലാകണ്ടേ..)

വാതുവര്‍മ said...

ഒരു കാര്യം പറയാം
കന്നിമൂലയില്‍ തൊട്ട് കളിക്കരുത് അത് ഹിന്ദുക്കളുടെ സ്വകാര്യസ്വത്താണ്. അവിശ്വാസികള്‍ അതില്‍ തൊട്ട് കളിക്കരുത്. അടുക്കള മാറിയപ്പോള്‍ അസുഖവും മാറിയല്ലോ ! ഇങ്ങനെ ദൃഷ്ടാന്തം കാണിച്ചുതന്നാലും വിശ്വസിക്കാത്ത നിങ്ങള്‍ വാസ്തുവിദ്യയെയും തച്ചുശാസ്ത്രത്തെയും പഠിക്കുക.

ഇങ്ങള് ചേട്ടന്‍ ബാവേണോ അതോ അനിയന്‍ ബാവേണോ ?

harispalangad said...

Humorous.Nice Article.Keep on writing.
haris palangad.

Naseef U Areacode said...

ഹ ഹാ.. രസകരമായ ചികില്‍സ... ഒരു മാസത്തെ ലീവ് ഒരു നല്ല കാര്യത്തിനായല്ലോ.... ആശംസകള്‍

ശ്രീ said...

എന്തായാലും സംഭവം മാറിക്കിട്ടിയല്ലോ. അതു മതി

പാര്‍ത്ഥന്‍ said...

മൂലക്കുരു മാറിയിട്ടും വിശ്വാസം വരണില്ലാല്ലേ. ഇനീപ്പൊ ലൂസായി ലൂസായി നിങ്ങടെ വാഷറ് ഇളകും. അത് മാറുമ്പോൾ പോസ്റ്റാക്കണം. അപ്പോ രണ്ടസുഖത്തിനുള്ള മരുന്ന് ഇവടന്നു കിട്ടും.

kambarRm said...

ഹ..ഹ..ഹ
രസികൻ വായന നൽകിയതിനു നന്ദി

കൂതറHashimܓ said...

അപ്പി പോസ്റ്റ്. :)

ആഹാ, അപ്പോ ഇനിയും ആരെങ്കിലും പറഞ്ഞാ വീണ്ടും മാറ്റുമായിരിക്കും വീടിന്റെ പ്ലാന്‍ അല്ലേ...
മണ്ടത്തരം..!

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ ആളൊരു മൂലക്കുരുവാണല്ലെ?.എന്നാല്‍ അനുബന്ധമായി ഒന്നു കൂടി കേട്ടോളൂ. ഞാന്‍ തന്നെ കുറ്റിയടിച്ചു എനിക്കു തോന്നിയപോലെ നിര്‍മ്മിച്ച (വാസ്തു പ്രകാരമാണെന്നു പറഞ്ഞ പ്ലാന്‍ ഞാന്‍ സ്കാന്‍ ചെയ്തു ഹോറിസോണ്ടല്‍ ഫ്ലിപ്പ് ആക്കി ,അതായത് മിറര്‍ ഇമേജ്)ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ നിര്‍മ്മാണ കഥ എന്റെ ബ്ലോഗില്‍ പോയാല്‍ കാണാം.അതിന്റെ കന്നി മൂല എവിടെയാണാവോ?

വീകെ said...

ഇരുപത്തഞ്ചു ദിവസം വെള്ളം കുടിച്ചും എല്ലു മുറിയെ പണിയെടുത്തിട്ടും മാറാത്ത മൂലക്കുരു
26-)0 ദിവസം അടുക്കള ശരിയായപ്പോൾ മാറിയെന്നു പറയുന്നയാൾ ഇപ്പോൾ പറയുന്നു ‘മൂലക്കുരു’ ഉണ്ടായിരുന്നേയില്ലാന്ന്...
ഹാ ...ഹാ...ഹാ...

സാബിബാവ said...

വിശ്വാസം അതല്ലേ എല്ലാം

അഭി said...

എങ്ങിനെയാലും സംഭവം മാറിക്കിട്ടിയല്ലോ

Anonymous said...

കഥ നന്നായി..കാര്യമാണോ എന്നറിയില്ല..ആശംസകള്‍...

Anonymous said...
This comment has been removed by the author.
M. Ashraf said...

എന്തൊരു സ്മൂത്ത്. വായിക്കാനും സ്മൂത്ത്. അഭിനന്ദനങ്ങള്‍.

കൊമ്പന്‍ said...

ചിരിച്ചു മണ്ണ് കപ്പി മൂലക്കുരു മാറിയല്ലോ ഹഹഹഹ

Unknown said...

ആ അവസാനത്തെ ഖണ്ഡിക പോലെതന്നെ സുഖകരമായി വായനയും! അതെ സംതൃപ്തമായ ചിരിയോടെ പുറത്ത് പോകുന്നു!

ആശംസകള്‍.

Kadalass said...

ഹ.ഹ.. ചിരിപ്പിച്ചു കെട്ടൊ!
എല്ലാ ആശംസകളും

Pranavam Ravikumar said...

കഥ ഇഷ്ടപ്പെട്ടു !

Unknown said...

കഥ ഇഷ്ടായി...

ജന്മസുകൃതം said...

കഥ ഇഷ്ടപ്പെട്ടു !

എല്ലാ ആശംസകളും

sm sadique said...

ഓരോരോ കുരുക്കൾ വരുത്തുന്ന മൂലേലെ കുരു ; മൂലക്കുരു.
എഴുത്ത് അസ്സലായി.

Anil cheleri kumaran said...

നല്ല രസമായിട്ട് വായിച്ചു.