മൊബൈലില്‍ അലാറം അടിച്ചപ്പോള്‍ ആണ് കണ്ണ് തുറന്നത് .സമയം ആറു മണി
ആയിരിക്കുന്നു. അലാറം ഓഫാക്കി നോക്കിയപ്പോള്‍ വാട്സ് അപ്പിലും ഫൈസ് ബുക്ക്
ഇന്‍ ബോക്സിലും മെസ്സേജുകള്‍ .. ഹാപ്പി ബര്‍ത്ത് ഡേ ...ഗ്രീടിങ്ങുകള്‍
...അപ്പോഴാണ് അവള്‍ തന്നെ ഓര്‍ത്തത് ഇന്ന് തന്‍റെ ബര്‍ത്ത് ഡേ ആണല്ലോ
എന്ന് ..
ആദ്യം തന്നെ തുറന്നു നോക്കിയത് മകന്‍റെ മെസ്സേജു ആണ് ..
ഹാപ്പി ബര്‍ത്ത് ഡേ മൈ സ്വീറ്റ് മമ്മ .. ഐ ലവ് യു ...
പാവം .. എന്‍റെ കുട്ടി ...
ഈ പ്രായത്തില്‍ കൂടെ ഉണ്ടാവേണ്ട താന്‍ ... തന്‍റെ ആത്മാവിന്‍റെ പാതി യായ മകനെ നാട്ടിലുള്ള അമ്മാമ്മയെ ഏല്പിച്ചു പോരെണ്ടിവന്നു . കരം ഗ്രഹിച്ചു മിന്നു കെട്ടി കൂടെ കൂട്ടിയ ആളെ ..കര്‍ത്താവ് തരിച്ചു വിളിച്ചപ്പോ ആകെ തകര്‍ന്ന തനിക്കു പിന്നെ കൂട്ടായി ... തന്‍റെ ലോകം അവന്‍ മാത്രം ആയി .
അവള്‍ വേഗം എണീച്ചു .. ഏഴര മണിക്ക് ബസ്സ് വരും . അപ്പോഴേക്കും റെഡി ആവണം . മെസ്സേജ് അയച്ചവര്‍ക്കെല്ലാം വൈകീട്ട് തിരിച്ചു മെസ്സേജുകള്‍ അയയ്ക്കാം .. രാത്രി ഉണ്ടാക്കി കഴിച്ചതിന്‍റെ ബാക്കി ചപ്പാത്തിയും തക്കാളി കറിയും ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്. അത് എടുത്ത് പുറത്തേക്കു വെച്ച് ബാത് റൂമില്‍ കയറി പെട്ടെന്ന് കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു വന്നു . പിന്നെ ചപ്പാത്തിയും തക്കാളി കറിയും ചൂടാക്കി കെറ്റിലില്‍ ചായ് തിളപ്പിച്ച് കുടിച്ചു ..
ഡ്രെസ്സും ഓവറ്കൊട്ടും മൊബൈലും ഐഡന്റിറ്റി ടാഗും എല്ലാം എടുത്തു ഫ്ലാറ്റില്‍ നിന്നും ഇറങ്ങി പുറത്തെ ത്തിയപ്പോഴെക്കും ബസ് വന്നിരുന്നു ..
ബസ്സിലേക്ക് കയറിയപ്പോള്‍ തന്നെ ഡ്രൈവര്‍ വിഷ് ചെയ്തു .. അസ്സലാമു അലൈകും ...
വാ അലൈകും അസ്സലാം ...
ഡ്രൈവര്‍ സൌദി പൌരന്‍ ആണ് .. ആരെയും അവര്‍ സലാം പറഞ്ഞേ വിഷ് ചെയ്യൂ .. അതിനു അവര്‍ക്ക് മതം ഒന്നും ഒരു പ്രശ്നവും അല്ല.
ബസ്സില്‍ രണ്ടു മൂന്നു ഫിലിപ്പൈനി നുര്സുമാരും .. ഒരു സൗദി നര്സും ഉണ്ട്.
എല്ലാവരോടും ആയി .. ഗുഡ് മോര്‍ണിംഗ് പറഞ്ഞു ..
മിലിട്ടറി ഹോസ്പിറ്റലിലെ സ്റാഫ് നേഴ്സ് ആണ് അവള്‍. നാട്ടില്‍ നേഴ്സ് ആയിരുന്നു .. അകാലത്തിലുള്ള ഭര്‍ത്താവിന്‍റെ മരണം .. അവളെ ഇവിടെ എത്തിച്ചു .. വളര്‍ന്നു വരുന്ന മകന്‍.. സ്വന്തം ആയി ഒരു വീട് .. ആ സ്വപനങ്ങള്‍ .. അതിനു പ്രവാസം തിരഞ്ഞെടുക്കേണ്ടി വന്നു ...
അര മണിക്കൂര്‍ ഉണ്ട് താമസ സ്ഥലത്തുനിന്നും ഹോസ്പിറ്റ ലിലേക്ക് ....
മൊബൈലില്‍ വീണ്ടും വീണ്ടും മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു .. എത്ര എത്ര കൂട്ടുകാര്‍ .. നേരിട്ട് കണ്ടവര്‍.. ഇതുവരെ കാണാത്തവര്‍ .. സൌഹൃതം ഒരു പുണ്ണ്യം ആണ് . നിനച്ചി രിക്കാതെ വന്നു ചേരുന്ന ബന്ധങ്ങള്‍ .. രക്ത ബന്ധം പോലെ അടിച്ചേല്‍പ്പിക്ക പെട്ടതല്ല സൌഹൃതം ..
ചേച്ചീ .. പെങ്ങളെ .. എട്യേ .. എന്നൊക്കെ വിളിച്ചു വിശേഷങ്ങള്‍ തിരക്കുന്നവര്‍ .. സ്വപനങ്ങളും ജീവിത മോഹങ്ങളും ദു:ഖ ങ്ങളും സന്തോഷങ്ങളും പങ്കു വെക്കുന്നവര്‍.. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി ഹൃദയ തോട് ചേര്‍ന്ന് നില്‍കുന്നവര്‍...
ബസ്സ് ഹോസ്പിടല്‍ കോമ്പൌണ്ടില്‍ എത്തി..
അവള്‍ പഞ്ചിംഗ് മെഷീനില്‍ കാര്‍ഡു പഞ്ച് ചെയ്തു ഡ്യൂട്ടി യിലേക്ക് ..
ഇന്ന് വാര്‍ഡില്‍ ആണ് ജോലി.. നൈറ്റ് ശിഫ്ടിലുള്ള ആളില്‍ നിന്നും ചാര്‍ജ് ഏറ്റുവാങ്ങി .. ഒരു ദിവസം തുടങ്ങുകയായി .. ഇനി ചിന്ത കളില്‍ രോഗികള്‍ , ഡോക്റെര്സ് , മരുന്ന് , റിപ്പോര്‍ട്ടുകള്‍ .. എന്നിവ മാത്രം ..
എല്ലാ രോഗികളുടെയും അടുത്ത് ചെന്ന് അവരെ എല്ലാം ഒന്ന് വിഷ് ചെയ്തു .. ചാര്‍ട്ടുകള്‍ എല്ലാം നോക്കി മരുന്നുകള്‍ കൊടുക്കേണ്ട സമയം എല്ലാം കുറിച്ചെടുത്തു .
ഡോക്ടര്‍ മാരുടെ വിസിറ്റിനു മുന്‍പു എഴുതിതീര്‍ക്കേണ്ട റിപ്പോര്‍ട്ടുകള്‍ എഴുതി തുടങ്ങുമ്പോള്‍ ആണ് വരാന്തയിലൂടെ ട്രോളിയില്‍ ആരുടെയോ ഒരു ജഡം ഉരുട്ടികൊണ്ടു പോകുന്നത് . ഫ്രീസരിലേക്ക് ആവും.. ഇനി ആ ജഡം എന്നാവും മറവു ചെയ്യുക .. ആത്മാവ് വിട്ടകന്ന എത്രയോ ജഡങ്ങള്‍ ഇപ്പോഴും എത്രയോ കാലമായി ഫ്രീസറില്‍ അങ്ങനെ കിടക്കുന്നു ..
ആ ആത്മാക്കള്‍ അവിടെ അങ്ങനെ ചുറ്റി തിരിഞ്ഞു നടക്കുന്നതായി പലപ്പോഴും അവള്‍ക്കു തോന്നാറുണ്ട് ..
ഡോക്ടര്‍മാര്‍ വരികയും പോവുകയും ചെയ്തു .. പല വിധ രോഗമുള്ളവര്‍ .. പലതരം മരുന്നുകള്‍. . രോഗികളുടെ പിടിവാശികള്‍ .. വേദന സഹിക്കാന്‍ കഴിയാത്തവരുടെ കരച്ചിലുകള്‍ , പൂക്കളും മിട്ടായിയുമായി വരുന്ന സന്ദര്‍ശകര്‍ .. അങ്ങിനെ അങ്ങിനെ .. ദിവസം അന്നത്തെ ദിവസവും കൊഴിഞ്ഞു വീഴാറായി ...
സമയം വൈകീട്ട് 6.30.. ഇന്നത്തെ ഡ്യൂട്ടി അവസാനിക്കാറായി ..
ഇന്ന് തന്‍റെ പിറന്നാള്‍ ആയിട്ട് കൂടി ഒരു നല്ല ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ... അല്ലെങ്കിലും തന്നെപോലെ ഉള്ളവര്‍ക്ക് എന്ത് പിറന്നാള്‍ ..
ഡ്യൂട്ടി കഴിഞ്ഞു ബസ്സില്‍ കയറി മൊബൈലില്‍ ഓണ്‍ലൈനില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും തിരിച്ചു നന്ദിയും സ്നേഹവും അറിയിച്ചു ...
ഫ്ലാറ്റില്‍ എത്തിയ ഉടനെ കട്ടിലിലേക്ക് വീണു .. അപ്പോള്‍ വീണ്ടും ഒരു മെസ്സേജ് മൊബൈലില്‍ വന്നു ...
മമ്മാ .. മൈ സ്വീറ്റ് മമ്മാ .. ഗുഡ് നൈറ്റ് മമ്മാ .. ഐ ലവ് യു മമ്മാ ...
മകന്‍റെ മെസ്സേജു ആണ്.. അത് വായിച്ചപ്പോള്‍ അവളുടെ ഹൃദയം വിങ്ങി പൊട്ടി .. അവളുടെ കണ്ണുകള്‍ നിറഞ്ഞു .. മൊബൈല്‍ ഓഫാക്കി അവള്‍ കട്ടിലില്‍ കമിഴ്ന്നു കിടന്നു തേങ്ങി തേങ്ങി കരഞ്ഞു .....

1 comment:
nice
Post a Comment