ഞാനെന്‍റെ കണ്ണുകളെയും കാതുകളെയും എങ്ങിനെ അവിശ്വസിക്കും !! ഞാന്‍ കണ്ടത് സത്യവും കേട്ടത് നുണയും ആന്നെന്നു എനിക്ക് നല്ലവണ്ണം അറിയാം. അതോ എന്‍റെ കണ്ണുകള്‍ എന്നെ ചതിച്ചുവോ?
പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറ ത്തെക്കുള്ള ബസ്സില്‍ കയറിയതായിരുന്നു ഞാന്‍. ഇടക്കുള്ള രാമപുരം എന്ന ഗ്രാമമാണ് എന്‍റെ ജന്മ സ്ഥലം. പക്ഷെ അപ്പോള്‍ എനിക്ക് മക്കരപറമ്പിലെക്ക് ആണ് പോകേണ്ടത്- കരണ്ടിന്‍റെ ബില്‍ അടക്കണം. ബസ്സ് സ്ടാന്‍ ന്ടില്‍ നിന്നും എടുത്തപ്പോള്‍ സീറ്റ് നിറയെ ആളുകള്‍ .. എന്‍റെ തൊട്ടുമുമ്പുള്ള സീറ്റില്‍ എന്‍റെ നാട്ടിലെ ഒരു ചെത്തു തൊഴിലാളി ആയ ചന്തു ഇരിക്കുന്നു.. ചെത്തി ഇറക്കുന്ന കള്ള് ഷാപ്പില്‍ കൊടുത്തു ,വൈകുന്നേരം അതില്‍ പകുതി കള്ള് അകത്താക്കി രാത്രി പൂരപ്പാട്ടും പാടി പോകുന്ന ചന്തു ഞങ്ങള്‍ക്ക് ഒരു സ്ഥിരം കാഴ്ചയാണ്. രാമപുരത്ത് അങ്ങാടിക്കുമുന്പുള്ള ബസ്സ് സ്റ്റോപ്പില്‍ ചന്തു ഇറങ്ങുന്നത് കണ്ടു. അവിടെ നിന്നും മേലോട്ട് പോകുന്ന പഞ്ചായത്ത് റോഡിലെ പോയാലും, അങ്ങാടിയില്‍ ഇറങ്ങി എതിര്‍വശത്തുള്ള റോഡിലൂടെ പോയാലും ചന്തുവിന്‍റെ വീട്ടില്‍ എത്തി ചേരാം.
ബസ്സ് അങ്ങാടിയില്‍ എത്തിയപ്പോള്‍ ചന്തുവിന്‍റെ ബന്ധത്തില്‍ പെട്ട രണ്ടു മൂന്നു ആളുകള്‍ ബസില്‍ കയറി.. അവരുടെ മുഖ ഭാവം കണ്ടപ്പോഴെ എനിക്ക് എന്തോ പന്തികേട് തോന്നി..
ഞാന്‍ അവരോട് ചോദിച്ചു. . എവിടെക്കാ ?
അതില്‍ ഒരാള്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു..ചന്തു വിഷം കുടിച്ചു ആത്മഹത്യ ചെയ്തു.. ശവം മലപ്പുറം ബ്ലോക്ക് ആശ്പത്രിയില്‍ ഉണ്ട്..
പെട്ടെന്ന് എന്‍റെ കണ്ണില്‍ ഒരു ഇരുട്ട്. ഞാന്‍ തലകുടഞ്ഞു ചോദിച്ചു..
ആര് - ചന്തു .. മ്മളെ മേലെപാട്ടെ ചന്തു..
അതെ .. ഒരുമണിക്കൂര്‍ മുന്‍പ് ഫോണ്‍ വന്നു..
ഞാന്‍ അവരോടു എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം വാ പൊളിച്ചു ഇരുന്നു..
എന്നിട്ട് ഞാന്‍ അയാളോട് പറഞ്ഞു.. ചന്തു ഇപ്പൊ ഈ ബസ്സില്‍ അങ്ങാടിക്ക് തൊട്ടു മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങിയത് ഞാന്‍ എന്‍റെ കണ്ണ് കൊണ്ട് കണ്ടതാണെന്ന്..
ഇപ്പോള്‍ വാ പൊളിച്ചു നിക്കുന്നത് അയാളാണ്. അയാള്‍ അയാളുടെ കൂട്ടത്തിലുള്ള മറ്റ് രണ്ടുപോരോടും എന്തോ പറഞ്ഞു..
ഞാന്‍ പറഞ്ഞു .. നമുക്ക് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാം .. എന്നിട്ട് ആദ്യം വീട്ടില്‍ പോയി നോക്കാം.. സത്യാവസ്ഥ അറിഞ്ഞിട്ടു മതി ബാക്കി കാര്യം.
നിങ്ങള്‍ മരണ വിവരം ആരോടെങ്കിലും പറഞ്ഞോ..
ആ- വീട്ടിലും നാട്ടിലും അറിഞ്ഞിട്ടുണ്ട്..
ആ- വീട്ടിലും നാട്ടിലും അറിഞ്ഞിട്ടുണ്ട്..
അവന്‍റെ പെങ്ങളെ കുറച്ചു ദൂരെക്കാന് കെട്ടിച്ചു വിട്ടിരിക്കുന്നത്.. അങ്ങോട്ട് ഫോണ്‍ ചെയ്തു പറഞ്ഞിട്ടുണ്ട്..
ഏതായാലും അടുത്ത സ്റ്റോപ്പില്‍ ബസ്സിറങ്ങി ഒരു ഓട്ടോ പിടിച്ചു ഞങ്ങള്‍ ചന്തുവിന്‍റെ വീട്ടില്‍ എത്തി..
വീട്ടില്‍ അയല്പക്ക്ത്തുള്ളവര്‍ എല്ലാം കൂടിയിരിക്കുന്നു.. ഉമ്മറത്തേക്ക് കയറിയ ഞങ്ങള്‍ കണ്ടത് ചാര് കസേരയില്‍ കിടക്കുന്ന ചന്തുവിനെ ആണ്.
ചന്തുവിനെ കണ്ട മാത്രയില്‍ എന്‍റെ കൂട്ടത്തിലുള്ള അവന്‍റെ അമ്മാവന്‍ ചോദിച്ചു.. എന്താടാ ഇത്. ആരാ ഈ നുണ പറഞ്ഞത് ?
ചന്തു ഒന്നും മിണ്ടാതെ കസേരയില്‍ തന്നെ ഇരുന്നു.. അമ്മാവന്‍ കലിതുള്ളി ഉറക്കെ പറഞ്ഞു.. ആരാ ആ കള്ളം പറഞ്ഞു പരത്തിയത്. ഏതു thanthakk@@##%#@# - പൂര തെറി..
ഞാന്‍ പതുക്കെ ചന്തു വിനെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി ചോദിച്ചു.. എന്താ ചന്തു..ആരാ ഇത് ചെയ്തത്./
കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്ന് ചന്തു പറഞ്ഞു..
ഞാന്‍ തന്നെയാ ഫോണ്‍ ചെയ്തത്..
വായും പൊളിച്ചുകൊണ്ട് ഞാന്‍ ചോതിച്ചു. എന്തിനു..?
അവന്‍ പറഞ്ഞു.. ഞാന്‍ ചത്താല്‍ ആരൊക്കെ വരും എന്നറിയാന്‍ ?
മുഖം അടക്കി ഒന്ന് തേമ്പാന്‍ആണ് എനിക്ക് തോന്നിയത്..
പോടാ @#@#@ .. എന്ന് പറഞ്ഞു ഞാന്‍ അപ്പോഴും കലി തുള്ളി നില്‍ക്കുന്ന അവന്‍റെ അമ്മാവനോട് വിവരം പറഞ്ഞു..
ഠെ-- ഒരു ശബ്ദം.. അമ്മാവന്‍ ശരിക്കും ഒരമ്മാവന്‍ ആയി..
മുഖം പൊത്തി ചന്തു കുനിഞ്ഞിരിക്കുന്നു.. അമാവന്ടെ തെറി ഇപ്പോള്‍ അവനോടു ആയി.. കരണ്ട് ബില്‍ അടക്കാന്‍ പറ്റാത്ത സങ്കടത്തില്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍ കണ്ടു. അവന്‍റെ പെങ്ങളും കുറച്ചു ആളുകളും ജീപ്പില്‍ വന്നിറങ്ങുന്നു.. കരഞ്ഞു വിളിച്ചു പുറത്തേക്ക് ഇറങ്ങിയ പെങ്ങള്‍ ഉറക്കെ കരഞ്ഞു പതം പറയുന്നു.. മോനെ ചന്തു. എന്തിനാടാ നീ ഇത് ചെയ്തത്. ?
ഞാന്‍ അവളോട് പറഞ്ഞു. . ചന്തു അതാ അവിടെ ഇരിക്കുന്നു.. അവനോടു തന്നെ ചോദിച്ചോ..
ഞാന്‍ പല്ല് ഇറുമി ചന്തുവ്നെ ശപിച്ചും കൊണ്ട് എന്‍റെ വീട്ടിലേക്കു നടന്നു..