ആന്ധ്രയിലെ ജോലിക്കിടയില്‍ ആദ്യത്തെ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ആണ് ഉമ്മ എന്റെ കല്ല്യാണം നടത്തുന്നതിനെ കുറിച്ച് പറഞ്ഞത് .
അതിനും ഒരു കൊല്ലം മുമ്പ് എന്നെക്കാള്‍ രണ്ട് വയസ്സ് ഇളപ്പം ഉള്ള എന്റെ അയല്‍വാസി , ഹംസത്തലി യുടെ കല്ല്യാണം കൂടി , നല്ല ഒന്നാംതരം പോത്തിറച്ചി ബിരിയാണിയും തിന്നു , വീട്ടില്‍ ചെന്നു ഉമ്മാനോട് .,
"ഉമ്മാ ഹംസത്ത ലീം പെണ്ണ് കെട്ടി" എന്ന് പറഞ്ഞപ്പോള്‍ - അതിനിപ്പോ എന്താ എന്ന ഉമ്മാന്റെ മറു ചോദ്യത്തിന് , എന്നെ സ്കൂള്‍ ചേര്‍ത്തു മൂന്നാം ക്ലാസില്‍ എത്തിയിട്ടും സ്കൂളില്‍ ചേര്‍ക്കാത്ത ഓനാ ഇന്ന് പുതിയാപ്പിള ആയത് എന്ന് പറഞ്ഞപ്പോ - "ഉമ്മാന്റെ കുട്ടിക്ക് പെണ്ണ് കെ ട്ടാന്‍ സമയം ആയിട്ടില്ല" എന്ന് പറഞ്ഞ ഉമ്മ ആണ് ഇപ്പൊ മനസ്സിന് കുളിര് തോന്നുന്ന വാര്‍ത്ത പറഞ്ഞത് .
ഞാന്‍ എപ്പഴേ റെഡി എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും , എനിക്ക് ഇപ്പൊ കല്ല്യാണം വേണ്ടാ എന്ന് ഒറ്റ അടിക്ക് ഞാന്‍ പറഞ്ഞു. എന്റെ മറുപടി കേട്ട് ഒന്നും മിണ്ടാതെ ഉമ്മ എന്റെ അടുത്ത് നിന്നും എണീച്ചു പോയി .
പടച്ചോനെ - ഉമ്മ സംഗതി സീരിയസ്സാക്കിയോ ? ഞാന്‍ വെറുതെ പറഞ്ഞതല്ലേ ! നമ്മള് പെണ്ണ് കെട്ടാന്‍ മുട്ടി ഇരിക്കുക ആണെന്ന് ഉമ്മക്ക് തോന്നെന്‍ണ്ടാ എന്ന് കരുതി പറഞ്ഞപ്പോ - ഈ ഉമ്മാന്റെ ഒരു കാര്യം !
ഇനി ഇപ്പൊ എങ്ങിനെയാ കല്ല്യാണ കാര്യം രണ്ടാമതൊന്നു ഉമ്മാനെ കൊണ്ട് പറയിപ്പിക്കുക എന്ന് ആലോചിച്ചു ആലോചിച്ചു സമയം പോയതറിഞ്ഞില്ല . അതിനിടയില്‍ - ബാവാ -ജ്ജു ചോറു തിന്നുന്നില്ലേ എന്ന ഉമ്മാന്റെ വിളി കേട്ട പ്പോള്‍ അടുക്കളയില്‍ ചെന്നു ഇരുന്നു. ഉമ്മ ഒരു കൈകൊണ്ട് ചോറു വിളംബുന്നും ഉണ്ട് , ഇടക്ക് ചട്ടിയില്‍ കിടന്നു പൊരിയുന്ന മീന്‍ മറിച്ചിടുന്നും ഉണ്ട്..
ഇത് തന്നെ പറ്റിയ സമയം എന്ന് കരുതി ഞാന്‍ പറഞ്ഞു -
ഉമ്മാ - ഇങ്ങള്ക്ക് കയ്യിന് ഒരു ഒഴിവും ഇല്ലല്ലോ !
ഇല്ലെടാ - എനിക്ക് കയ്യിനും കാലിനും ഒരു ഒഴിവും ഇല്ല - ങ്ങള് നാലഞ്ച് ആണുങ്ങളുടെ തുണിയും കുപ്പയോം തിരുമ്പ ലും , ങക്ക് എല്ലാര്ക്കും വെച്ച് വിളംബലും -- അതിനാ അന്നോട് ഒരു പെണ്ണ് കെട്ടാന്‍ പറഞ്ഞത് - അപ്പോ അനക്ക് അതിന് സമ്മതോം ഇല്ല
- ന്നാ പിന്നെ ഞാന്‍ കെട്ടിക്കൊളാം ... എന്ന് ഞാന്‍.
- ഉമ്മാന്റെ മുഖത്ത് പുഞ്ചിരി - ഞമ്മളെ ഖല്ബില് പൂത്തിരി ..
അങ്ങിനെ ആണ് ഞാന്‍ ആദ്യമായി പെണ്ണ് കാണാന്‍ പോയത് ...
ആദ്യത്തെ പെണ്ണ് കാണ ലിന് വേണ്ടി , പെരിന്തല്‍മണ്ണക്കടുത്തുള്ള ഒരു ഗ്രാമത്തിലെ വീട്ടിലെക്കാണ് പോയത് . അതും ഒരു ഞായറാഴ്ച രാവിലെ 8 മണിക്ക് . ഞാനും , ബ്രോക്കര്‍ കുഞ്ഞഹമ്മദ് കാക്കയും പിന്നെ എന്റെ സുഹൃത്തും . ഒരു ജീപ്പോക്കെ പിടിച്ചു വലിയ ഗമയില്‍ . ( കാലം 1989 ആണ് ) - പെണ് വീട്ടുകാരുടെ മുന്പില് ജീപ്പ് നിറുത്തി വീട്ടിലേക്ക് ഞാനും ബ്രോക്കറും സുഹൃത്തും ചെന്നു. ഉമ്മറത്ത് കോലായില്‍ ഒരു ചാര് കസേരയില്‍ ഉണ്ട് , ഏക ദേശം 60 വയസ്സ് ഉള്ള ഒരു വല്ലി പ്പ ഇരിക്കുന്നു ..
അസ്സലാമു അലൈകും - ബ്രോക്കര്‍ സലാം ചൊല്ലി
വ അലൈകും അസ്സലാമു -
അസ്സലാമു അലൈകും -- ബ്രോക്കര്‍ ചൊല്ലി യതിനെക്കാള്‍ ഈണത്തില്‍ നീട്ടി വലിച്ചു ഒരു സലാം എന്റെ വകയും ഞാന്‍ ചൊല്ലി.( നമ്മള് ഇതൊക്കെ അറിയുന്ന ആളാണെന്നും , ചെറുക്കനു , ഒരു ദീനി ( മത വിശ്വാസി) ആണെന്നും ഒക്കെ ഒരു തോന്നല്‍ മൂപ്പര്‍ക്ക് ഉണ്ടായിക്കോട്ടെ )
ആരാ !
ഞങ്ങള്‍ രാമപുരത്ത് നിന്നും ആണ് - ബ്ടത്തെ കുട്ടിനെ ഒന്ന് കാണാന്‍ വന്നതാ ..
ഹ ഹ - ന്ന ങലെല്ലാരും ഇരിക്കീന്‍ എന്ന് പറഞ്ഞു ..വല്ലി പ്പ - അകത്തേക്ക് നോക്കി ഒരു നീട്ടി വിളി
ആയിഷൂ -
ഹൌ - പെണ്ണിന്റെ പേര് ഇഷ്ടപ്പെട്ടു . ആയിഷ -
എന്റെ പേര് അഷ്രഫ് - ആയിഷ അഷ്രഫ് - എന്തു ചേര്‍ച്ച..
. പിന്നെ ഞങ്ങളോടായി , ഏതാപ്പോ ചെറുക്കന് എന്ന് ചോദിച്ചു ..
ബ്രോക്കര്‍ എന്നെ കാണിച്ച് കൊടുത്തിട്ടു പറഞ്ഞു - ഇവനാ ..
അപ്പോഴേക്കും ഒരു 25 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വാതിലിന് പകുതി മറഞ്ഞു വന്നു നിന്നു..
ഞാന്‍ ആകെ കണ്ഫ്യൂഷനില് ആയി -
ഇവര്‍ മാളൂനെ കാണാന്‍ വന്നതാ ...
ഇവനാ --പുയ്യാപ്ല- എന്റെ നേരെ വിരല്‍ ചൂണ്ടി വല്ലി പ്പ പറഞ്ഞു..
ആ സ്ത്രീ എന്നെ ഒന്ന് നോക്കി - അവരുടെ മുഖത്ത് നാണം .. പിന്നെ അവര്‍ അകത്തേക്ക് പോയി
അത് മാളൂന്റെ ഇമ്മയാ ..
ടീം.
അപ്പോ ഇനി മാളൂന്റെ പേര് എന്താണ് ആവോ ! എന്റെ പേരിന്റെ കൂടെ ചേര്‍ത്തുവെക്കാന്‍ പറ്റിയത് ആയി ഇരുന്നാല്‍ മതിയായിരുന്നു.
"അല്ല -മാളൂ....."
ഓള് ഇവിടെ ഇല്ല - " ഇപ്പൊ വരും" -
ഇനി ഇപ്പൊ എന്താ പറയേണ്ടത് എന്നും ചെയ്യേണ്ടത് എന്നും ആലോചിച്ചിരിക്കുമ്പോള്‍ ബ്രോക്കറും , വല്ലി പ്പയും നാട്ട് വര്‍ത്തമാനങ്ങള്‍ തുടങ്ങിയിരുന്നു . ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ . വേറൊരു വല്ലി പ്പ അങ്ങോട്ട് കയറി വന്നു . അയാളുടെ സലാം ചൊല്ലലിന് മടക്ക സലാം ചൊല്ലി ,
ഇത് ഇവടുത്തെ മദ്രസ്സയിലെ മൊല്ലാക്കയാ .... എന്ന് ഞങ്ങളോടും
ഇവര്‍ നമ്മളെ മാളൂനെ കാണാന്‍ വന്ന കൂട്ടരാ ... എന്ന് മൊല്ലാക്കാനോടും പറഞ്ഞു വല്ലി പ്പ.
ആ ഓളും കുട്ട്യാ ളും ഇന്റെ പുറകില്‍ വരുന്നുണ്ട് എന്ന് പറഞ്ഞു മോല്ലാക്ക ..
ഞാന്‍ ഉടന്‍ തന്നെ വഴിയിലേക്ക് നോക്കി - കുറച്ചു പ്പീക്കിരി കുട്ടികള്‍ ...5 ഉം 4ഉം വയസ്സ് തോന്നിപ്പിക്കുന്ന രണ്ട് ചെറിയ ആങ്കുട്ടികള് .. അവരിലും കുറച്ചും കൂടി മുതിര്‍ന്ന രണ്ട് പെങ്കുട്ടികള് .. മുഖ മക്കന അണിഞ്ഞ് ഒരു 8ഉം,9ഉം വയസ്സ് തോന്നിപ്പിക്കുന്ന പെങ്കുട്ടികള് .. ഞാന്‍ അവര്‍ക്ക് പിന്നിലേക്ക് നോക്കി ..
മാളൂ - ഇപ്പൊ വരും .. അവള് നടന്നു വരുന്നത് കാണാന്‍ ഞാന്‍ കോലായിയിലെ ചാരുപടിയില്‍ ഇരുന്നു രണ്ട് കണ്ണിന്ടെ ഇമ അനങ്ങാതെ നോക്കി ഇരുന്നു. എന്നാല്‍ കുറെ കഴിഞ്ഞിട്ടും ആരെയും കണ്ടില്ല ....
ഇനി അവള് വേറെ വല്ല വഴിയില്‍ കൂടിയും വീട്ടിലേക്ക് കയറിയോ ആവോ ...
അടക്കയുടെ വിലകുറവും, തെങ്ങുകള്‍ക്ക് ആ ഇടക്ക് ബാധിച്ച ഏതോ രോഗത്തിന്റെയും കുറിച്ചുള്ള മൊല്ലാക്കാ ന്ടെയും , വല്ലി പ്പാന്റെയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ബ്രോക്കറെ ഞാന്‍ തോണ്ടി ..
- അല്ലാ കുട്ടീ നെ കണ്ടാല്‍ ഞങ്ങള്‍ക്ക് പോകായിരുന്നു..
ആയിഷൂ -- വല്ലി പ്പ വീണ്ടും വിളിച്ചു ...
അവര്‍ പിന്നെയും വന്നു വാതില്‍ പകുതി മറഞ്ഞു നിന്നു പറഞ്ഞു..
ഓള് വരുന്നില്ല --ഞാന്‍ കുറെ പറഞ്ഞു..
ഓള് ബല്യ നാണക്കാരിയാ. ഓളെ ഞാന്‍ ബിളി ക്കാം എന്ന് അപ്പോള്‍ മോല്ലാക്ക ..
എന്നിട്ട് അകത്തേക്ക് നോക്കിയിട്ടു -- മാളൂ - പെണ്ണെ - ജ്ജു ബ്ടെ വന്നാ .. മൊല്ലാ ക്കാക്ക് ആ വെറ്റില പാത്രം ഒന്ന് എടുത്തു തന്നാ ...
എന്നിട്ടും മാളൂ വന്നില്ല .. എന്റെ ക്ഷമ നശിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ വീണ്ടും ബ്രോക്കറെ തോണ്ടി.
ഉടനെ ആ വല്ലി പ്പ ചാരുകസേരയില്‍ നിന്നും എണീട്ട് അകത്തേക്ക് പൊയീ. കുറച്ചു കഴിഞ്ഞതിന് ശേഷം , അറക്കാന്‍ കൊണ്ടുപോകുന്ന ആട്ടിങ്കുട്ടിയെ എന്ന പോലെ ഒരു പെങ്കുട്ടിയെ രണ്ട് കയ്യും കൂട്ടിപ്പിടിച്ച് വലിച്ചു കൊണ്ട് വരുന്നു ..
ഞാന്‍ ഒന്നേ നോക്കിയതുള്ളൂ - കണ്ണ് തള്ളി പ്പോയി ..
കുറച്ചു നേരത്തെ മുഖ മക്കന ഇട്ട് വീട്ടിലേക്ക് കയറിപ്പോയ പെങ്കുട്ടികളിലെ മൂത്ത കുട്ടി - പ്രായം 9 ഓ 10 ഓ ..
ഞാന്‍ എണീട്ട് ഒറ്റ നടത്തം .. എന്നിട്ട് ജീപ്പില്‍ പോയി കയറി ..
എന്റെ പിന്നാലെ എന്റെ സുഹൃത്തും വന്നു കയറി- അതിന് പിറകില്‍ ഉണ്ട് ബ്രോക്കര്‍ വരുന്നു. ബ്രോക്കറെ കയറ്റാതെ ജീപ്പ് വിടാന്‍ നോക്കി . പക്ഷേ അയാള്‍ ചാടി കയറി ..
അനക്കെന്താ പെണ്ണിനെ പിടിചീലെ ?
ഞാന്‍ അയാളുടെ മുഖത്തേക്ക് കുറച്ചു നേരം നോക്കി -
എന്നിട്ട് അയാളുടെ ചെവിയില്‍ ഞാന്‍ ഒരൂട്ടം പറഞ്ഞു ..
അത് അയാള്‍ ജീവിതത്തില്‍ മറന്നിട്ടുണ്ടാവില്ല- തീര്‍ച്ച
55 comments:
ബാവക്ക... മലപ്പുറം കല്യാണങ്ങളെ കുറിച്ച് ധാരാളം കേട്ടിരിക്കുന്നു.... നിങ്ങള്‍ കുറെ നര്‍മ്മം കലര്‍ത്താന്‍ ശ്രമിച്ചു എങ്കിലും വായിച്ചിട്ട് എനിക്ക് വേദനയാണ് തോന്നിയത്.... ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ അനീതി നിര്ത്തലാകണമെ എന്ന് പ്രാര്‍ത്ഥിക്കുന്നു...
നിങ്ങള്‍ക്ക് ഉണ്ടായ ഒറ്റപെട്ട അനുഭവം മലപ്പുറത്ത് മൊത്തം അങ്ങിനെയാണ് എന്നു വരുത്തുന്നത് വളരെ മോശമായി പോയി, 22 കൊല്ലം മുന്‍പത്തെ സംഭവം വെച്ച് ഇപ്പോഴും മലപ്പുറത്ത് ശൈശവ വിഹാഹം നടക്കുന്നു എന്ന രീതിയിലുള്ള പ്രചരണം ഒട്ടും ശ്രിയായില്ല.
100ഗ്രാന്‍ പരിണാമഗുപ്തി
കൂടി ചേര്ക്കായിരുന്നു :)
ഏതിനും, ഏതാനും ആശംസകള്‍ !
കഷ്ടം തന്നെ... പാവം തോന്നുന്നു. പക്ഷേ ഇപ്പോൾ ഈ സ്ഥിതിക്ക് കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടാവില്ലേ?
എന്ന് നടന്നതാ. ഞാനും ഒരു മലപ്പുറത്ത് കാരിയാ...
നര്‍മം കലര്‍ത്തിയെങ്കിലും വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം വരച്ചുകാട്ടി.. നന്നായിരിക്കുന്നു പോസ്റ്റ്.
അലവിക്കുട്ടീ, മലപ്പുറത്ത് മൊത്തം ഇങ്ങനെയാണെന്ന് ഇദ്ദേഹം പറഞ്ഞതായി എനിക്ക് തോന്നീല്യ, ഇങ്ങനെയും ഉണ്ട് എന്നല്ലേ, പിന്നെ, ഈ സ്ഥിതിക്ക് എത്രകണ്ടും മാറ്റം വന്നിട്ടുണ്ട്? മലപ്പുറത്തല്ല,ഷൊര്ണൂരപ്പുറത്ത് ചളവറയിലാണ് എന്റെ അമ്മവീട്, അവിടെ എന്റെ പ്രായമുള്ള കുട്ടികള്‍ അമ്മൂമ്മമാരായിട്ടുണ്ട്.. ഇപ്പോഴും വിരളമായെങ്കിലും സ്കൂള്‍കുട്ടികളുടെ വിവാഹം നടക്കുന്നുമുണ്ട്..
അപ്പൂ.. കുറേ മാറ്റം വന്നുകാണണം, പക്ഷേ, തീര്‍ത്തും മാറി എന്ന് പറഞ്ഞൂട. കാരണം, ഇവിടെ അടുത്ത് താമസിക്കുന്ന എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ ലീവില്‍ കല്യാണം ഉറപ്പിച്ചു. അതിന്റെ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അയാള്‍ പറഞ്ഞത് അമ്മായിക്ക് പെണ്ണിനെ കാണണം എന്നു പറഞ്ഞതിനാല്‍ രണ്ടാമതും അവിടെ പോയി, ഞങ്ങള്‍ ചെല്ലും എന്ന് പറഞ്ഞതുകൊണ്ട് പെണ്ണിനോട് സ്കൂളില്‍ പോണ്ടാന്ന് പറഞ്ഞു എന്നാണ്.. കുട്ടി സ്കൂള്‍ ടീച്ചറാവും എന്ന് ഞാന്‍ കരുതി, അല്ല, പ്ലസ് വണ്ണോ പ്ലസ് ടൂവോ ഏതോ ഒന്ന്.. ഞാന്‍ ചോദിച്ചു, നിന്നെ എങ്ങനെ വീട്ടില്‍ കൊണ്ടോവും, പാപ്പൂനെ നീ പെണ്ണുചോദിച്ചാലോ ന്ന്. അപ്പോ പറയുന്നു, എന്റെ നിര്‍ബന്ധമല്ല, ഉമ്മ മരിക്കണേന് മുന്നേ നിശ്ചയിക്കണംന്ന് എല്ലാരും കൂടി തീരുമാനിച്ചതാ ന്ന്. അയാള്‍ ഒരു അനുസരണയുള്ള പയ്യനാണെന്നതിനാല് പറഞ്ഞത് സത്യമാവാം.. എന്നാലും, യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ലല്ലോ..
പോസ്റ്റ് ഇഷ്ടപ്പെട്ടു. പക്ഷേ കമന്റുകളില്‍ ചിലതിനോട് വിയോജിക്കുന്നു. 22 വര്‍ഷം മുമ്പ് (1989ല്‍) നടന്ന ഒരു സംഭവം ഇപ്പോഴും അതുപോലെ തുടരുന്നുവെന്നു വിശ്വസിക്കന്നതിനേക്കാള് വലിയ മണ്ടത്തരം എന്തുണ്ട്?
അത് ഒരു അനീതിയാണെന്നത് തര്ക്കമറ്റതല്ലേ..... 4 വര്‍ഷം മുന്‍പ് നടന്ന് ഒരു സംഭവം എന്റെ ഓര്‍മ്മയില്‍ ഉണ്ട്.... എന്റെ കമ്പനിയിലെ കുക്ക് ബഷീര്‍ ഒരു ദിവസം രാത്രി എന്നെ വന്നു കാണുന്നു... സാര്‍ എനിക്ക് നാട്ടില്‍ പോകണം... എന്താ പെട്ടെന്ന് എന്ന് ഞാന്‍ ചോദിച്ചു.... പെണ്‍കുട്ടികള്‍ നാലാ, അതില്‍ മൂത്തവള്‍ക്ക് പെട്ടെന്ന് ഒരു കല്യാണാലോചന.... ഞാന്‍ കരുതി 20 വയസ്സെങ്കിലും കുറഞ്ഞത് ആ കുട്ടിക്കു കാണുമെന്ന് എങ്കിലും ബഷീറിന് എന്റെയോ, അല്ലെങ്കില്‍ എന്നെക്കാള്‍ 2 വയസോ കൂടുതല്‍ പ്രായമേയുള്ളല്ലോ എന്നരിയാവുന്നതിനാല് ഞാന്‍ ചോദിച്ചു, ബഷീറിന്റെ കുട്ടിക്ക് കല്യാണപ്രായമായോ... അപ്പോള്‍ നിങ്ങള്ക് എത്ര വയസായി.... എനിക്ക് 33 വയസായി.... കുട്ടിക്ക് 12 വയസ് കഴിഞ്ഞു ഇനി നിര്‍ത്തിയാല്‍ ചെക്കന്മാരെ കിട്ടാന്‍ പ്രയാസമാ എന്ന്!!! ഞാന്‍ സത്യതില് ഞ്ഞെട്ടിപ്പോയി... കുറെയൊക്കെ പറഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിച്ചു എങ്കിലും “”സാറിന് മലപ്പുറത്തെ സാഹചര്യം അറിയില്ല അതാ ഇങ്ങനെ സംസാരിക്കുന്നത്” എന്ന് കുറെ ദേഷ്യം കലര്‍ന്ന നിരാശയില്‍ പറഞ്ഞിട്ട് പോയി..!പിന്നീട് അയാള്‍ പോയി കുട്ടീടെ കല്യാണം നടത്തി മടങ്ങി വരികയും ചെയ്തു....
ഇപ്പോള്‍ അത് നടക്കുന്നില്ലെങ്കില്‍ സന്തോഷകരം തന്നെ.... ഇവിടെ ബാവക്ക എഴുതിയിരിക്കുന്നത് 22 കൊല്ലം മുന്‍പുള്ള കാര്യമാണെന്ന് വ്യക്തമാണ്, അത് ഇന്നില്ലെങ്കില്‍ സന്തോഷകരമാണ്, അതിനാല്‍ തന്നെ അതിനെ ഒരു വിവാദമാക്കേണ്ടതില്ല, എഴുതിന് അഭിനന്ദനങ്ങള്‍
kadha ishtapettu ennal aa mandary pidicha thenginte kaaryam 1989 il undo ennu charithra paramayi anweshikkendathaanu
നര്‍മ്മം കലര്‍ത്തി ഒരു സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടി ..ഇനിയെങ്കിലും ഇത്തരം ക്രൂരതകള്‍ ഒരു മതത്തിലും നടക്കാതെ ഇരിക്കട്ടെ
ഇപ്പോ ഇങ്ങനെയുള്ള വിവാഹങ്ങൾ അധികമൊന്നും കേൾക്കാറില്ല 1989 ൽ അങ്ങാണ്ടല്ലെ ഇതു നടന്നത് ഈ തെങ്ങിന്റെ മണ്ഡരി രോഗം അന്നേയുണ്ടല്ലെ.... നർമ്മം കലർത്തി പറഞ്ഞരീതി കൊള്ളാം . പണ്ടുകാലത്ത് ഇത് മുസ്ലിം സമുദായത്തിൽ മാത്രമല്ല .. ഇതര സമുദായത്തിലും കണ്ടിരുന്നു... പക്ഷെ ഇന്ന് അപൂർവ്വമായെ ഇതു കണ്ട് വരുന്നുള്ളൂ. പെൺകുട്ടിക്ക് പ്രായം കൂടിയാൽ ചെക്കനെ കിട്ടില്ല എന്ന ഒരു ധാരണ ചില സ്ഥലങ്ങളിൽ കേൾക്കാറുണ്ട് പക്ഷെ അതിത്ര ചെറിയ പ്രായമാണൊ... .ഇന്നത്തെ പെൺകുട്ടികൾ പഠിത്തം കഴിഞ്ഞെ വിവാഹത്തിനു സമ്മതിക്കാറുള്ളൂ അല്ലെങ്കിൽ പ്ലസ്റ്റുവെങ്കിലും കഴിഞ്ഞിട്ട്. ഇന്നു കാലം കുറെ മുന്നോട്ടു പോയിരിക്കുന്നു.. ആൺകുട്ടികളേക്കാൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വസ്തുനിഷ്ട്ടമായി കാര്യങ്ങൾ തീരുമാനിക്കുന്നതിലും പെൺകുട്ടികൾ തന്നെ മുന്നിൽ നിൽക്കുന്നത് .. 20 വർഷം മുൻപായതു കൊണ്ട് എഴുതിയത് ശരിതന്നെ ആയിരിക്കാം.. ഇന്നിന്റെ യാഥാർത്യം മുന്നിൽ വെച്ചുകൊണ്ട് എഴുതുക. ആശംസകൾ...
അവതരണം വളരെ നന്നായി... രസകരമായി വായിച്ചു.. ആസ്വദിച്ചു
എല്ലാ ആശംസകളും
ആ പെണ്‍കുട്ടിയെ വേറെ ആരെങ്കിലും കല്യാണം കഴിച്ചിട്ടുണ്ടാവാം
എന്താ ആ ബ്രോക്കരോട് പറഞ്ഞത് ...?
പോസ്റ്റ് അസ്സലായീട്ടോ ...
ഞാന്‍ 10 ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ ഒപ്പം പഠിച്ചിരുന്ന ഒരു മുസ്ലിം കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു - അപ്പോള്‍ അവള്‍ക്കു 14 അല്ലെങ്കില്‍ 15 വയസ്സ് കാണും .... അങ്ങിനെ ഒരു പാടു വിവാഹങ്ങള്‍ അക്കാലങ്ങളില്‍ നടന്നിരുന്നു, പക്ഷെ ഇന്ന് ഈ രിതിക്കെല്ലാം ഒരു പരിധി വരെ മാറ്റം വന്നിട്ടുണ്ടെങ്കിലും ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അറിവ്.
ശൈശവവ വിവാഹത്തെ കുറിച്ചുള്ള പോസ്റ്റും അതിലെ നര്‍മവും
നന്നായിട്ടുണ്ട് . പക്ഷെ വിഷയം പഴഞ്ചനാണ് . കാരണം ബാവ kka പണ്ട് പെണ്ണ് കെട്ടാന്‍ നടന്ന പഴയ കാലമല്ല ഇന്ന് .
ഇപ്പൊ പാടെ മാറിയിട്ടുണ്ട്, ഈ ലോകവും അതില്‍ പെട്ട ഈ മലപ്പുറവും
കൊള്ളാം. രസായി എഴുതി.
ഇതൊറ്റപ്പെട്ട ഒരു കഥ.
മലപ്പുറം ജില്ലയില്‍ മാത്രമല്ല ഇതൊക്കെ നടന്നിട്ടുള്ളതും നടന്നു കൊണ്ടിരിക്കുന്നതും..
നീര്‍വിളാകാന്‍ സമയം കിട്ടുമ്പോള്‍ ഒന്ന് മലപ്പുറത്തു വരണം.
ആരൊക്കെയോ ചെര്‍ന്ന് മലപ്പുറത്തെ താലിബാനാക്കിയിരിക്കുന്നു.
മറ്റെവിടെയും കാണാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും നന്മകള് മലപ്പുറത്ത് നിങ്ങള്‍ക്ക് കണ്ടെത്താനാവും.
മലപ്പുറത്ത് ഇന്ന് ഇങ്ങനെയുള്ള വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതും യുക്തിയല്ല. ഇത് കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന കഥ.
കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന പല കഥകളും നാം മറന്നു പോയിട്ടുണ്ട്. ഇതോടൊപ്പം അതൊക്കെ കൂട്ടി വായിക്കാവുന്നതാണ്, ഗാന്ധിജിയുടെ വിവാഹം വരെ.
അന്നത്തെ സാമൂഹികാവസ്ഥ അങ്ങനെയായിരുന്നു. അതിന് ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
ഒറ്റപ്പെട്ട സംഭവങ്ങള്‍ മലപ്പുറത്തു മാത്രമല്ല നടക്കുന്നത്.
ഇവിടെ കഥാനായകന് ആ വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്നുണ്ട്. കഥാനായകനും ഒരു മലപ്പുറത്തുകാരനാണ്.
ഇങ്ങനെയൊന്നും ഇനിയും നടക്കാതിരിക്കട്ടെ, എവിടെയും.
ശൈശവ വിവാഹം അന്നും ഇന്നും ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് മൊത്തം കേരളത്തിന്റെ കാര്യമാണ് . ഈ പോസ്റ്റില്‍ അതൊരു വിഷയമേ അല്ല. പക്ഷെ നീര്‍വിളാകന്റെ കമന്റ് തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കി എന്നതാണ് നേര്. 'മലപ്പുറം കല്യാണം' എന്ന് പ്രയോഗിച്ചതില്‍ അദ്ദേഹം ഒരു പക്ഷെ ഒരു പാര്‍ശ്വവല്‍ക്കരണം ഉദേശിചിരിക്കില്ല.
ആശംസകള്‍
ഒരു കഥ എന്നര്‍ത്ഥത്തില്‍ ഇതിനെ അന്ഗീകരിക്കാം നര്‍മവും ഉണ്ട് കഥാകാരന് ഭാവനയും ഉണ്ട്
ഇങ്ങനെ 9 വയസ്സുള്ള കുട്ടിയ കെട്ടിക്കുന്ന കഥ മലപ്പുറത് ഇല്ല എന്നത് സത്യം
ഒരു കഥ എന്ന അര്‍ത്ഥത്തില്‍ ഇത് ഉഷാറായിട്ടുണ്ട്. പക്ഷെ ഇതിലെ കഥാപാത്രമായ കുട്ടിക്ക് 8 ഓ 9 ഓ വയസ്സായിരുന്നു പ്രായം എന്നതിനോട് യോജിക്കാന്‍ തോന്നുന്നില്ല. കേരളത്തില്‍ ശൈശവ വിവാഹം മുമ്പ് സാര്വത്രികമായിരുന്നെങ്കിലും ഒരു 14 വയസ്സെങ്കിലും ആയിട്ടായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വയസ് പരിധി 17 ഉം 18 ഉമൊക്കെ ആയിട്ടുണ്ട്.
മാഷേ...................
ശൈശവ വിവാഹം ഇന്നു കേരളത്തില്‍ ഇല്ല്യ എന്നു തന്നെയാണ് എന്റെയും വിശ്വാസം.
നല്ല പോസ്റ്റ്.നല്ല ഒഴുക്കോടെ എഴുതി.
കൊള്ളാം മാഷെ
ഇത്തരത്തില്‍ ഉള്ള വിവാഹങ്ങള്‍ പൂര്‍ണമായും ഇല്ല എന്നുപറയാന്‍ പറ്റില്ല , ഒറ്റപെട്ട വിവാഹങ്ങള്‍ ഇപ്പോഴും ഉണ്ട്. നേരിട്ട് അറിയാവുന്ന ഒരു സംഭവം ഉണ്ട്
ഇന്ന് അത്തരം സാഹചര്യങ്ങളൊന്നും ഉള്ളതായി കേട്ടിട്ടില്ല...
@Mukthar +1
Good story.
I know a lady of my age who is already a grandmother!
But not sure if the same system continues in Malappuram.
Nice writing.
All the best for future writings!
(Sorry for not typing in malayalam)
ഞാന്‍ എഴുതിയത് എന്റെ അനുഭവം. ആ കാലത്ത് ഇത് സാധാരണം ആയിരുന്നു . അന്നൊന്നും ആരും ഇതിനെ അത്രയ്ക്ക് ഗൌരവത്തോടെ കണ്ടിരുന്നില്ല.
ഇന്ന് സ്ഥിതി കുറെ മെച്ചപെട്ടിരിക്കുന്നു. എന്നാലും ഒറ്റപെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട് .
രചന നന്നായി. പഴയ അനുഭവം എന്ന നിലയ്ക്ക് ഇതിൽ അത്ര അതിശയോക്തി തോന്നിയില്ല. പക്ഷെ കാലം മാറിയതിനൊപ്പം ഈ വക കാര്യങ്ങളിൽ ആളുകളുടെ മനോഭാവവും ഒത്തിരി മാറിയിട്ടുണ്ട് എന്നത് ശുഭോദർക്കമാണ്. സംബ്രദായം മാറിയത് മനസ്സിലാക്കാൻ ദിനപത്രങ്ങളിൽ കാണുന്ന വൈവാഹികം പരസ്യങ്ങൾ നോക്കിയാൽ മാത്രം മതിയാകും. കഥയിൽ പരാമർശിക്കപ്പെട്ട രീതിയിലുള്ള ശൈശവവിവാഹം ഒറ്റപ്പെട്ട രീതിയിൽ പോലും ഇപ്പോൾ ഉള്ളതായി തോന്നുന്നില്ല.
നർമ്മത്തിൽ കലർന്ന് നല്ലൊരു അവതരണം.. മുഷിപ്പാകാതെ വായിച്ചു പോകാം എന്നതല്ല പ്രധാനം സത്യത്തിൽ അതിശയിച്ചുപോയി, വായനക്കാർക്കൊരു അതിശയോക്തി വരുത്താനായി പെൺകുട്ടിയുടെ പ്രായം അൽപ്പം കുറച്ചു പറഞ്ഞതാകുമൊ എന്നും തോന്നിപോയി.. അല്ലാതെ നമ്മുടെ നാട്ടിൽ ഇതൊരു യഥാർത്ഥ സംഭവമാണെന്ന് വിശ്വസിക്കാൻ പ്രയാസം..
അത് അന്ത കാലം. മലപ്പുറം എന്നേ മാറിയിരിക്കുന്നു.
വിഷയങ്ങൾ പ്രതിപാദിക്കുമ്പോൾ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം.
സരസമായ രചന വയാനാസുഖം നല്കുന്ന ആഖ്യായനം ...ചിരിപ്പിച്ചു.എല്ലാ ആശംസകളൂം
അവതരണം കൊള്ളാം
നുണകഥ...!
പ്രായം എത്രയെന്ന് അറിയാതെ തന്റെ മനസ്സില്‍ തോന്നിയ ഒരു പ്രായം ചാര്‍ത്തികൊടുത്ത് ഉണ്ടക്കിയ കഥ.
മലപ്പുറത്ത് കാരനായ എന്റെ പെങ്ങന്മാരെ രണ്ടളേയും കെട്ടിച്ചത് 22 വയസിന് ശേഷം മാത്രം.
വല്ല ഇടത്തും ഇതുപോലെ ഇത്ര ചെറുപ്പത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടണം.
എഴുത്തുകാരന്റെ കുടുമ്പത്തില്‍ എവിടെ എങ്കിലും ഇതുപോലെ നടന്ന് കാണുമോ.. ഉണ്ടെങ്ങില്‍ അതിനെ അന്ന് എതിര്‍ത്തിരുന്നോ...
ഉണ്ടെങ്കില്‍ നല്ലത്
അല്ലെങ്കില്‍ വിടുവായിത്തം.
എഴുതിയ രീതി ഇഷ്ട്ടമായി
നല്ല പോസ്റ്റ്..സമൂഹത്തില്‍ പണ്ട് അങ്ങനെ പലതും ....ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഇന്നും ഇത് നടക്കുന്നുണ്ട്..എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്‍കുട്ടിയുടെ വിവാഹത്തെ കുറിച്ച്..ആജു തക്ക് ചാനലിലെ ഒരു വാര്‍ത്ത ഞാന്‍ കണ്ടിരുന്നു..ഇന്ന് കേരളത്തിലെ സ്ഥിതിയും ജനങ്ങളും വളരെ മാറിയിട്ടുണ്ട്..പണ്ടത്തെ സമൂഹത്തില്‍ സ്ത്രീകളെ മാസ മുറ വനാല് വീടിനു പുറത്താക്കുന്ന സമ്പ്രദായം പോലും ഉണ്ടായിരുന്നില്ലേ..അതില്‍ നിന്നും എല്ലാരും മാറി വരുന്നു..ഇനിയും മാറ്റങ്ങള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാം...
ഇന്നത്തെ അവസ്ഥയില്‍ ഇതിനോട യോചിക്കാന്‍ വിഷമമാണ് ഒറ്റ പ്പെട്ട സംഭവങ്ങള്‍ ഉണ്ടായിരിക്കാം .....വായന രസം ഉണ്ട് .......
ഇത്തരം സംഭവങ്ങൾ മലപ്പുറത്ത് മാത്രമല്ല, മറ്റു സ്ഥലങ്ങളിലും ഒരു കാലത്ത് നടന്നിരുന്നു. ഇപ്പോൾ അപൂർവ്വമായി നടക്കുന്നുണ്ട്, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ചില പെൺകുട്ടികൾ ഇപ്പൊഴും വിവാഹിതരായ അനുഭവം ഉണ്ട്.
ഭാവന കൊള്ളാം!
തമാശയിലൂടെ ഒരു ദു:ഖസത്യം.. ആ ചെവിയില്‍ പറഞ്ഞതിനു ഒരു സ്പെഷ്യല്‍ ചിയേഴ്സ്
ഈ നര്‍മ്മത്തില്‍ മറഞ്ഞിരിക്കുന്ന ഒരു സത്യമുണ്ട്
:)
പണ്ടത്തെ കാര്യങ്ങൾ നല്ലൊരു കഥയായി അവതരിപ്പിച്ചിരിക്കുന്നു ..
ഹൈസ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ കല്യാണശേഷം, ഗൾഫിലുള്ള പുത്യാപ്ല അയക്കുന്ന കത്തുകൾ സഹപാഠികളുമായി ഒരുമിച്ചിരുന്ന് വായിച്ച് രസിക്കുന്നതിനെപ്പറ്റി ഒരു ടീച്ചർ എഴുതിയത് ഇവിടെയോ വായിച്ചിരുന്നു മൂന്നാല് കൊല്ലം മുൻപ്.
അവിശ്വസനീയം ...!!
ഞാൻ മലപ്പുറം ജില്ലക്കാരനാണ്. എന്റെ ചെറുപ്പം മുതൽ ഇന്ന് വരെ ഒരു ശൈശവ വിവാഹത്തെ കുറിച്ച് കേട്ടിട്ടില്ല. 25 വയസ്സുകാരി ഉമ്മയുടെ മകൾക്ക് 10 വയസ്സ്!! മകളെ മാത്രമല്ല, ഉമ്മയേയും കോളത്തിനുള്ളിൽ കുടുക്കി!! ‘മാളു’ ഉമ്മയുടെ ആദ്യത്തെ കുട്ടിയാണോ, അതോ അവൾക്ക് മുകളിൽ അഞ്ചാറെണ്ണം വേറെ ഉണ്ടോ? അങ്ങിനെയെങ്കിൽ കൈയ്യിൽ കുട്ടികളുമായി ആ ഉമ്മ മദ്റസയിൽ പോയിരുന്നത് ഭർത്താവിന്റെ വീട്ടിൽ നിന്നാവണം!!
എന്ത് മെസ്സേജാണാവോ താങ്കളിതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്?? അതല്ല, ഇഷ്യു ഉണ്ടാക്കി വായനക്കാരെ സൃഷ്ടിക്കാനാണോ ഈ രചന.!!
പണ്ട് ഇത്തരത്തില്‍ നടന്നിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും പ്രയാസം തോന്നുന്നു. ഇപ്പോഴും ചില ഓണംകേറാ മൂലകളില്‍ ഒറ്റപ്പെട്ട് നടക്കുന്നു എന്നും കേള്‍ക്കുന്നുണ്ട്.ഒരു വിവാദമാക്കേണ്ട പ്രശ്നങ്ങള്‍ ഇതില്‍ ഉള്ളതായി എനിക്ക് തോന്നിയില്ല.
എന്റെ വീട്ടില്‍ ഇനു സന്ദര്‍ശിച്ച മലപ്പുറം സ്വദേശിനി എന്റെ സിസ്റ്റത്തില്‍ ഈ പേജ് ഓപ്പണ്‍ ആയി കിടക്കുന്നത് കണ്ട് ഇതു വായിക്കാന്‍ ഇടയായി.... കഥയും അതിന്റെ ചുവട്ടിലെ കമന്റുകളും കണ്ട് ചിരിച്ചുകൊണ്ട് അവര്‍ പ്രതികരിച്ചത് ഇത് ഇന്നും നടക്കുന്നുണ്ട് എന്നാണ്... അവരുടെ തൊട്ട് അയല്‍വക്കത്ത് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ കഴിഞ്ഞ വെക്കേഷന് (3 മാസം മുന്‍പ് അവര്‍ നാട്ടില്‍ പോയപ്പോള്‍) കല്യാണം കഴിപ്പിച്ചു പോലും... ബാവക്ക എഴുതിയത് 20 വര്‍ഷം മുന്‍പുള്ള സംഭവം ആകട്ടെ..... അതിപ്പോഴും തുടരുന്നു എങ്കില്‍ ആ അനാചാരത്തെ തുടച്ചു നീകേണ്ടത് സമൂഹത്തിലെ നമ്മുടെ ഓരോത്തരുടേയും കടമയാണ്.... ആ തരത്തില്‍ ആവട്ടെ പ്രതികരണങ്ങള്‍.... മലപ്പുറത്തെ ആരോ അടിച്ചക്ഷേപിച്ചു എന്ന രീതിയില്‍ ആവാതിരിക്കട്ടെ ആ പ്രതികരണങ്ങള്‍...
രസകരം.. ജോറൻ എഴുത്ത്..
ധൈര്യപൂർവം എഴുത്തു തുടരുക..
എല്ലാ ആശംസകളും..
ഷരീഫ് അന്ന് ഗള്‍ഫില്‍ വന്നിട്ടില്ല .നാട്ടില്‍ ജീപ്പ് ഓടിച്ചു നടക്കുന്ന കാലം .അവന്റെ ഉപ്പ ഒരു ദിവസം രാവിലെ പറഞ്ഞു ഷരീഫെ ...കുറെ കഴിഞ്ഞു ഒരാള്‍ വരും നീ അയാളുടെ കൂടെപോകണം എന്ന് അവന് തലകുലുക്കി . ആളുവന്നു ഒരുമിച്ചുപോകുമ്പോള്‍ അവന് അയാളോട് ചോദിച്ചു നമ്മള് എവിടെയാണ് പോകുന്നത് എന്ന് . നമ്മള് ഒരു പെണ്ണ്കാണലിനു പോകയാണ് . (ഷരീഫ് ...)ആര്‍ക്കു ..? നിനക്ക് അങ്ങനെ ഒരു വീട്ടില്‍ ചെന്ന് കയറി . ചായകൊണ്ട് വന്നു... കുടിക്കുമ്പോള്‍ അയാള്‍ വീട്ട്ക്കാരനോടു ചോദിച്ചു എവിടെ കുട്ടി ..? വീട്ടുക്കാരന് മുറ്റത്ത് കളിചോണ്ട് നിക്കുന്ന പെണ്‍കുട്ടിയെ ചൂണ്ടി കാണിച്ചു ആതാണ് പെണ്ണ് . ഷരീഫും അവളും ഇന്നും ജീവിക്കുന്നു .രണ്ടു കുട്ടികള്‍
may its happened in malappuram at a time.. but this is regullarly happening in other state like UP, rajastan etc. but the writer (knife) has only one eye with a weak mind. thats all
പണ്ടുകാലത്ത് ഇങിനെയൊക്കെ സംഭവിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്!
നന്നായി പറഞു.
കുറച്ചു ദിവസമായി ഞാന്‍ ആഹ്ലാദത്തിലാണ് ബൂലോകത്ത് എന്റെ ബ്ലോഗ് വരിക. അതില്‍ ബൂലോക പുലികള്‍ വായിച്ചു അഭിപ്രായം പറയുക !
എല്ലാവര്ക്കും നന്ദി !
പുതിയ കത്ത്തികള്ക്കും പ്രോല്‍സാഹനം ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു
വളരെ നന്നായി...
നല്ല അവതരണം..
ആശംസകൾ
NALLA AVATHARANAM, BAAVAAJI. BLOG NANNAAYI. VAARIKKAAN NALLA RASAM THONNI. ENNAAL ULLADAKKATHIL VEDANAYUM. ITHU KURE MUMBU NADANNATHAAKAAM. AA NILAKKU PRASHNAMILLA.
നന്നായി പറഞ്ഞു. കുറെ കാലം കഴിഞ്ഞാണ് ഞാന്‍ താങ്കളുടെ ബ്ലോഗിലേക്ക് തിരിച്ചു വരുന്നത്.
ശൈശവ വിവാഹം ഇന്നും എവിടെയും നിലനില്ക്കുന്നുണ്ടെങ്കില് അത് തുടച്ചു നീക്കേണ്ടത് അത്യാവശ്യം തന്നെ. ഇന്നും സാംസ്കാരിക കേരളത്തില്‍ നിലനില്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഇല്ലാത്തിരിക്കട്ടെ.
ബാവ തന്മയത്തത്തോടെ കഥ അവ്തരിപിച്ചു കഥ യില്‍ പറഞ്ഞ കാര്യങ്ങള്‍ എന്തായാലും യാഥാര്‍ത്ഥ്യങ്ങള്‍
ക്കു നേരെ മുഖം തിരിച്ചിട്ട് കാര്യം ഇല്ല ...
ഇന്നും അതുപോലെയൊക്കെ നടക്കുനുണ്ട് ...
ഞാന്‍ ബാവയുടെ നാട്ടുകാരനാണ്
കൊള്ളാം... ആശംസകള്‍..!
Post a Comment