ഓത്ത് പള്ളിയിൽ അന്ന് നമ്മൾ പോയിരുന്ന കാലം….”
ചാര് കസേരയില്‍ കണ്ണടച്ച് കിടക്കുമ്പോള്‍ വി.ടി. മുരളിയുടെ ശബ്ദ മാധുര്യം കാതില്‍ ...
-------
"ഉറക്കെ *ഓതിക്കാണി..."
അബ്ദുള്ള മൊല്ലാക്ക വടി മേശമേല്‍ രണ്ടുവട്ടം അടിച്ചു .ക്ലാസിലുണ്ടായിരുന്ന എല്ലാവരും ഒരു നിമിഷം നിശ്ശബ്ദരായി ...
"അഊദു ബില്ലാഹി മിന ശൈത്വാനി റജീം ....
ബിസ്മില്ലാഹി റഹ്മാനി റഹീം""
ഒരേ ഈണത്തില്‍ ആണ്കുട്ടികളും പെണ്‍കുട്ടികളും ഖുറാന്‍ പാരായണം തുടങ്ങി ...
തലയില്‍ ഒരു വട്ടകെട്ടും വെള്ളി താടിയും പഴകി തുന്നിയ കുപ്പായവും, കാൽമുട്ടിന് തൊട്ടു താഴെ വെച്ച് ഉടുത്ത മുണ്ടുമായി
മെലിഞ്ഞു ഉണങ്ങിയ മൊല്ലാക്കയുടെ കഴുത്തിലെ തൊണ്ട മുഴക്കു സാമാന്യത്തിലധികം വലിപ്പം ഉണ്ടായിരുന്നു . സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അത് മുകളിലേക്കും കീഴ്പോട്ടും ഉരുളുന്നത് കാണാം ...
തറവാട് വക യുള്ള സ്കൂളില്‍ രാവിലെ 6 മണി മുതല്‍ 9 മണിവരെ നടക്കുന്ന ഓത്തു പള്ളിയിലെ മൊല്ലാക്ക ആണ് അദ്ദേഹം ...തറവാടിനോട് തൊട്ടു ചാരി ആണ് പുല്ല് മേഞ്ഞ സ്കൂള്‍.
ഉപ്പപ്പാന്‍റെ ഉപ്പ തുടങ്ങിയതാണ് സ്കൂളും ഓത്തുപള്ളിയും .അദ്ദേഹം മരിച്ചതിനു ശേഷം ഉപ്പപ്പയാണ് ഓത്തുപള്ളി നടത്തിയിരുന്നത് ..
കുട്ടികളുടെ ഓത്ത് ശ്രദ്ധിക്കുന്നതോടൊപ്പം കയ്യിലെ *തസ്ബീഹ് മാലയില്‍ മണികള്‍ ഓരോന്നായി മറിഞ്ഞു കൊണ്ടിരുന്നു .മോല്ലാക്കാ ന്‍റെ
ചങ്കിലെ മുഴ മുകളിലേക്കും താഴേക്കും ഉരുണ്ടു കളിക്കുന്നതും നോക്കി കുട്ടികള്‍ ഉറക്കെഓതി കൊണ്ടിരുന്നു
അമ്മായി ഓത്ത്പള്ളിയുടെ വാതില്ക്കല്‍ വന്നു തല നീട്ടി . മൊല്ലാക്ക തസ്ബീഹ് ചൊല്ലല്‍ നിറുത്തി ,..
അമ്മായിയുടെ വരവ് ഒരു സൂചന ആണ്. മൊല്ലാക്കാക്ക് ചായ കുടിക്കാന്‍ ഉള്ള സമയം . ഉപ്പപ്പാ ന്‍റെ കൂടെ ആണ് ചായ. പപ്പടം പൊരിച്ചതും കട്ടന്‍ ചായയും ..
മൊല്ലാക്ക വടി ഒന്നും കൂടി മേശമേല്‍ അടിച്ചു ...
"എല്ലാരും പുറത്തു *പാത്താന്‍ പൊയ്ക്കോളീ .." പാത്തി * മനോരിച്ചു ,*വുളും എടുത്തു വന്നോളീ ...
--ന്‍റെ കുട്ടിക്ക് പപ്പടം മാണോ ....
പാത്താന്‍ പോകാതെ ഉപ്പപ്പാ ന്‍റെ അടുത്തേക്ക് ചെന്നപ്പോള്‍ കൂടെ ഇരുന്നു ചായയും പപ്പടവും തിന്നുന്ന മൊല്ലാക്ക ചോദിച്ചു ..
തല ആട്ടിയപ്പോ ഒരു പപ്പടം തന്നു . അത് കടിച്ചു പൊട്ടിച്ചു തിന്നു . കയ്യില്‍ പറ്റിയ പൊരിച്ച പപ്പടത്തിന്റെയും എണ്ണയുടെയും മണം...കൈ തുടക്കാതെ മണത്തും കൊണ്ട് തന്നെ ഓത്തുപള്ളി യിലേക്ക്പോ യി...
ഇന്ന് *ബറാത്ത് രാവ് ആണ് ...വൈകുന്നേരം എല്ലാരുംപൊരെന്നു മൂന്നു വട്ടം യാസീന്‍ ഓതാന്‍. മൊല്ലാക്ക പറഞ്ഞു ..
.....
“അസ്സലാത്തു അലന്നബി വസ്സലാമു അല റസൂൽ
അശ്ശഫീഹിൽ അബ്തഹീ വൽഹബ്ബെബിൽ യാറബീ…”
വൈകുന്നേരം തറവാട്ടില്‍ *മൌലീദ് തുടങ്ങി. എല്ലാ കൊല്ലവും ബറാത്ത് രാവിനു മൌലീദു ഉണ്ടാവും . മൊല്ലാക്കയുടെ നേതൃത്വത്തില്‍ ആണ് മൌലീദ് ...
അത് കഴിഞ്ഞാല്‍ തേങ്ങാ ചോറും , ഇറച്ചിയും ,പപ്പടം പൊരിച്ചതും വിളമ്പും . വലിയ വട്ട പാത്രത്തില്‍ ചോറ് വിളമ്പി അതിന്‍റെ മേലെ ഇറച്ചി കൂട്ടാനും ഒഴിക്കും. അതിനു ചുറ്റും വട്ടത്തില്‍ രുന്നു എല്ലാരും വാരി തിന്നും ...
മൊല്ലാക്കാ ന്‍റെ കുട്ടി ബാ ... മൊല്ലാക്ക വിളിച്ചു. അടുത്ത് ചെന്നിരുന്നു .
...ന്നാ പപ്പടം. ഒരു വലിയ പപ്പടം എടുത്തു തന്നു... അതും തിന്നു അവിടെ നിന്ന് എണീറ്റ്‌കൈ മണത്തുനോക്കി ... ഹാ .. നല്ല മണം ....
......
“ അസ്സലാമു അലൈക്കും എന്തുണ്ട് മോനേ! ബിസേസങ്ങള്…?”
വായ് നിറയെ ചിരിയുമായി , കാലന്‍ കുടയും കയ്യില്‍ ഏന്തി പഴകി തുന്നിയ കുപ്പായവും, കാല്മുെട്ടിന് തൊട്ടു താഴെ വെച്ച് ഉടുത്ത മുണ്ടുമായി മുൻപിൽ മൊല്ലാക്ക.
വ..അലൈക്കും അസ്സലാം..
നല്ല വിശേഷം....
അനക്കെത്ര ലീവ് ഉണ്ട്...
ഞാൻ ഇനി പോണില്ല..
പോക്കറ്റിൽ നിന്ന് കുറച്ചു പൈസ എടുത്ത് മൊല്ലാക്കായുടെ കയ്യിൽ കൊടുത്തു..
-ന്‍റെ കുട്ടീനെ പടച്ചോൻ കാക്കട്ടെ....
ശ്വാസം എടുക്കാൻ പാടുപെട്ടു കൊണ്ട് മൊല്ലാക്ക പറഞ്ഞു..തൊണ്ടയിലെ മുഴ ഉരുണ്ടു കളിച്ചു...
കുടയും ചൂടി പ്രാഞ്ചി പ്രാഞ്ചി മൊല്ലാക്ക പോകുന്നത് നോക്കി നിന്നു
............
തൂ വെള്ള മുണ്ട് പുതച്ചു നീണ്ടു നിവര്‍ന്നു കിടക്കുന്നു മൊല്ലാക്ക .ചുറ്റും ആരൊക്കെയോ ഖുറാന്‍ ഓതുന്നു ..
ആരോ മുഖത്തെ വെള്ള വസ്ത്രം നീക്കി ... ചെറു പുഞ്ചിരിയോടെ മൊല്ലാക്ക ഉറങ്ങുന്നു... സൂക്ഷിച്ചു നോക്കി .. കഴുത്തിലെ വലിയ മുഴ ഇപ്പൊ കാണുന്നില്ല ...
മൊല്ലാക്കയെ ഒന്ന് തൊടണം എന്ന് തോന്നി .. കവിളത്ത് ഒന്ന് തൊട്ടു .. പിന്നെ കയ്യ് പിന്‍വലിച്ചു പുറത്തേക്ക് നടന്നു ..
ആരും കാണാതെ കയ്യ് മണത്തുനോക്കി ...
പൊരിച്ച പപ്പടത്തിന്‍റെയും വെളിച്ചെണ്ണ യുടെയും മണം ..
-----
*ഓത്ത്.... പാരായണം
* തസ്ബീഹ്--മന്ത്രം ഉരുവിടുക
*പാത്തുക ...മൂത്രം ഒഴിക്കുക
* മനോരിക്ക .. കഴുകുക
*വുളു ---അംഗ ശുദ്ധി
* ബ റാ ത്ത് ---ഒരു വിശേഷപെട്ട ദിവസം
* മൌലീദ് --പ്രവാചക സ്തുതി